5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Suspension: ഒടുവിൽ നടപടി ! എൻ.പ്രശാന്തിനും കെ.ഗോപാലകൃഷ്ണനും സസ്പെൻഷൻ

N Prasanth IAS and K Gopalakrishnan IAS Suspension: അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെതിരായ പരസ്യ അധിക്ഷേപത്തിലാണ് എൻ.പ്രശാന്തിനെതിരായ നടപടി. മല്ലു ഹിന്ദു വാട്സ് ആപ്പ് ഗ്രൂപ്പ് വിവാദത്തിലാണ് കെ.ഗോപാലകൃഷ്ണനെതിരെ അച്ചടക്ക നടപടി ഉണ്ടായിരിക്കുന്നത്.

Suspension: ഒടുവിൽ നടപടി ! എൻ.പ്രശാന്തിനും കെ.ഗോപാലകൃഷ്ണനും സസ്പെൻഷൻ
N Prasanth& K Gopalakrishnan IAS(Image Credits: Social Media)
athira-ajithkumar
Athira CA | Published: 11 Nov 2024 22:56 PM

തിരുവനന്തപുരം: ഐഎഎസ് തലപ്പത്തെ അധിക്ഷേപത്തിലും മല്ലു ഹിന്ദു വാട്സ്ആപ്പ് ​ഗ്രൂപ്പ് വിവാദത്തിലും ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി. വിഷയത്തിൽ വ്യവസായ ഡയറക്ടർ കെ ഗോപാലകൃഷ്‌ണനെയും കൃഷിവകുപ്പ്‌ സ്‌പെഷ്യൽ സെക്രട്ടറി എൻ പ്രശാന്തിനെയും സർക്കാർ സസ്പെൻഡ് ചെയ്തു. മല്ലു ഹിന്ദു ഐഎഎസ് ​ഗ്രൂപ്പിനെ ചൊല്ലിയുണ്ടായ വിവാദത്തിലാണ് കെ ഗോപാലകൃഷ്ണനെതിരെ സർക്കാർ നടപടി. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എസ് ജയതിലകിനെതിരായ കടുത്ത വിമർശനം തുടർച്ചയായി ഉന്നയിച്ചതിന്റെ പേരിലാണ് എ പ്രശാന്തിനെതിരായ അച്ചടക്ക നടപടി. ഇരുവർക്കുമെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് ചീഫ് സെക്രട്ടറി ശാരദാ ഐഎഎസ് സമർപ്പിച്ച റിപ്പോർട്ടിൽ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

ഐഎഎസ് ചേരിപ്പോരിൽ സർക്കാരും വെട്ടിലായിരുന്നു. മല്ലു ഹിന്ദു വാട്സ്ആപ്പ് ​ഗ്രൂപ്പ് വിവാദത്തിൽ കെ ഗോപാലകൃഷ്ണനെതിരായ നടപടി ഐഎഎസ് അസോസിയേഷന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടായിരുന്നു. എന്നാൽ ​ഗോപാലകൃഷ്ണനെ സസ്പെൻഡ് ചെയ്യാതിരുന്നാൽ മൃദു ഹിന്ദുത്വ സമീപനം സ്വീകരിക്കേണ്ടി വന്നെന്ന ആക്ഷേപം സർക്കാർ നേരിടേണ്ടി വരും. മതാടിസ്ഥാനത്തിൽ ​ഗ്രൂപ്പുണ്ടാക്കി മുന്നോട്ട് പോയ സാഹചര്യത്തിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ സർക്കാരിന് നാണക്കേടാകും എന്നതിന്റെ അടിസ്ഥാനത്തിലാണ് ഗോപാലകൃഷ്ണനെതിരെ നടപടി വന്നിരിക്കുന്നത്.

മതാടിസ്ഥാനത്തിൽ വാട്സ്ആപ്പ് ​ഗ്രൂപ്പ് ക്രീയേറ്റ് ചെയ്തെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ മൊബൈൽ ഹാക്ക് ചെയ്തെന്നായിരുന്നു ഗോപാലകൃഷ്ണൻ്റെ വാദം. ഹാക്ക് ചെയ്ത വ്യക്തി മറ്റ് 11 ​ഗ്രൂപ്പുകൾ സൃഷ്ടിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ഹാക്കിം​ഗിൽ പൊലീസിൽ പരാതി നൽകിയ ഗോപാലകൃഷ്ണൻ മൊബൈൽ ഫോൺ ഫോർമാറ്റ് ചെയ്തോടെ വാദം പൊളിഞ്ഞു. മെറ്റയും ഹാക്കിം​ഗ് നടന്നിട്ടില്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് നടപടി.

സംസ്ഥാനത്തെ മുതിർന്ന ഐഎഎസ് ഉദ്യോ​ഗസ്ഥനായ ജയതിലകിനെതിരെ നിരന്തരമായി പരസ്യ അധിക്ഷേപം നടത്തിയതിലാണ് എൻ പ്രശാന്തിനെതിരായ നടപടി. ജയതിലക് മാടമ്പള്ളിയിലെ മനോരോ​ഗിയാണെന്ന് പറഞ്ഞ് പ്രശാന്ത് കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. പോസ്റ്റിന് താഴെ വരുന്ന കമന്റുകളിലും ജയതിലകിനെതിരായ അധിക്ഷേപം തുടർന്നു. ഇനിയും വിമർശിക്കുന്നമെന്നും പ്രശാന്ത് വ്യക്തമാക്കിയിരുന്നു. തെളിവായി ഫേസ്ബുക്ക് പോസ്റ്റുള്ളതിനാൽ വിശദീകരണം തേടാതെയാണ് എൻ പ്രശാന്തിനെതിരെ ചീഫ് സെക്രട്ടറി നടപടിക്ക് ശുപാർശ ചെയ്ത്. ഐഎഎസ് സർവ്വീസ് ചട്ടത്തിന്റെ ലംഘനമാണ് പ്രശാന്ത് നടത്തിയതെന്ന് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. നടപടി ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും ഇന്നും എൻ പ്രശാന്ത് ഐഎഎസ് അധിക്ഷേപം തുടർന്നു. കള പറിക്കൽ തുടരുമെന്നും കളകളെ ഭയപ്പെടേണ്ടെന്നുമായിരുന്നു കളക്ടർ ബ്രോയുടെ ഇന്നത്തെ ഫേസ്ബുക്ക് പോസ്റ്റ്.

സർക്കാരിന്റെ മൃദു സമീപനമാണ് ഐഎഎസ് ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാത്തതിന് പിന്നിലെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശനും രം​ഗത്തെത്തിയിരുന്നു.

Latest News