Kerala October Holidays 2024: നവരാത്രി മുതൽ, ദീപാവലി വരെ; ഒക്ടോബറിൽ ഇത്രയും ദിവസം അവധി
October Holidays 2024: മാസത്തിലെ ശനി, രണ്ടാം ശനി, നാലാം ശനി, ഞായർ ദിവസങ്ങൾ കൂടി കൂട്ടുമ്പോൾ അവധികളുടെ എണ്ണം കൂടും. ഒക്ടോബർ രണ്ടിന് ശേഷം അടുത്ത സ്കൂൾ അവധി 5,6 തീയ്യതികളിലാണ്.
സ്കൂൾ വിദ്യാർഥികൾ, സർക്കാർ ജീവനക്കാർ, ബാങ്ക് ജീവനക്കാർ തുടങ്ങിയവർക്കെല്ലാം പ്രിയപ്പെട്ട മാസമാണ് ഒക്ടോബർ. മാസം തുടങ്ങിയ പിറ്റേന്ന് തന്നെ ഒക്ടോബർ-2 ഗാന്ധിജയന്തി പൊതു അവധിയാണ്. ഇത് മാത്രമല്ല ഒക്ടോബറിൽ 1-ൽ അധികം പൊതു അവധികൾ വേറെയുമുണ്ട്. മാസത്തിലെ ശനി, രണ്ടാം ശനി, നാലാം ശനി, ഞായർ ദിവസങ്ങൾ കൂടി കൂട്ടുമ്പോൾ അവധികളുടെ എണ്ണം കൂടും. ഒക്ടോബർ രണ്ടിന് ശേഷം അടുത്ത സ്കൂൾ അവധി 5,6 തീയ്യതികളിലാണ്. കൂടാതെ ദുർഗാഷ്ടമി, വിജയദശമി അവധികൾ വേറെയും. ദീപാവലിയുടെ അവധിയോട് കൂടി ഒക്ടോബറിലെ അവധികൾ പൂർത്തിയാകും.
ഒക്ടോബറിലെ പ്രധാന അവധി ദിവസങ്ങൾ
11- ദുർഗാഷ്ടമി (വെള്ളി)
12- മഹാനവമി ( ശനി- പൊതു അവധി)
13- വിജയ ദശമി (ഞായർ)
19 -ശനി
20- ഞായർ
26- ശനി (ബാങ്ക് അവധി)
27- ഞായർ
31- ദീപാവലി (വ്യാഴം- പൊതു അവധി)
അറിഞ്ഞിരിക്കേണ്ടത്
ഭൂരിഭാഗം സ്കൂളുകൾക്കും ശനി,ഞായർ അവധിയായിരിക്കും. എന്നാൽ ഞായർ ഒഴികെ പൊതു അവധി ദിവസങ്ങളിൽ മാത്രമായിരിക്കും സർക്കാർ ജീവനക്കാർക്ക് ശനിയാഴ്ച അവധി. ബാങ്ക് ജീവനക്കാർക്ക് 2ാം ശനിയും നാലാം ശനിയും അവധി ദിനമായിരിക്കും.