5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

EP Jayarajan Autobiography Controversy : വിവാദങ്ങളിൽ ‘കട്ടൻച്ചായയും പരിപ്പുവടയും’; ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

Kattan Chayayum Parippu Vadayum controversy: ഇപിയുടെ ആത്മകഥയായ കട്ടൻ ചായയും പരിപ്പുവടയും പ്രസിദ്ധീകരണത്തിന് എന്നായിരുന്നു ഫേസ്ബുക്കിൽ ഡിസി ബുക്ക്സ് പങ്കുവച്ച കുറിപ്പ്. എന്നാൽ വിവാദം ഉടലെടുത്തതോടെ സാങ്കേതിക പ്രശ്നങ്ങളുണ്ടെന്നും പ്രകാശനം മാറ്റിവെച്ചെന്നും ഡി ഡി ബുക്‌സ് അറിയിച്ചു.

EP Jayarajan Autobiography Controversy : വിവാദങ്ങളിൽ ‘കട്ടൻച്ചായയും പരിപ്പുവടയും’; ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍
EP Jayarajan (Image Credits: EP Jayarajan Facebook Page)
athira-ajithkumar
Athira CA | Published: 13 Nov 2024 18:02 PM

കണ്ണൂർ: കട്ടൻച്ചായയും പരിപ്പുവടയും എന്ന ആത്മകഥാ വിവാദത്തിൽ ഡിജിപിക്ക് പരാതി നൽകി ഇ പി ജയരാജൻ. ആത്മകഥ എഴുതി പൂർത്തിയാക്കിയിട്ടില്ലെന്നും പ്രസിദ്ധീകരിക്കാനോ അച്ചടിക്കാനോ ആരെയും ഏൽപ്പിച്ചിട്ടില്ലെന്നും ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു. മാധ്യമങ്ങളിൽ വന്നത് തെറ്റായ കാര്യങ്ങളാണ്. ആത്മകഥയുടെ പേരുപോലും ഇതുവരെയും തീരുമാനിച്ചിട്ടില്ലെന്നും പരാതിയിലുണ്ട്. ആത്മക്കഥാ വിവാദം വ്യക്തമായ ​ഗൂഡാലോചനയെന്നും ഇപി ജയരാജൻ ആരോപിച്ചു. ആത്മക്കഥാ വിവാദത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് ഇപി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ആത്മക്കഥയുടെ പ്രസിദ്ധീകരണത്തിനായി ഡിസി ബുക്ക്സും മാതൃഭൂമിയും തന്നെ സമീപിച്ചിരുന്നു. എഴുതി കഴിയട്ടെ എന്നായിരുന്നു എന്റെ മറുപടി. എന്നാൽ ഇപ്പോൾ കാണിച്ചത് ശുദ്ധത്തെമാടി തരമാണ്. എന്ത് ധിക്കാരമാണ് കാണിക്കുന്നത്, അതൊന്നും താൻ സമ്മതിക്കാൻ പോകുന്നില്ലെന്നായിരുന്നു മാധ്യമങ്ങളോട് ഇപി പ്രതികരിച്ചത്.

ഇപിയുടെ ആത്മകഥയായ കട്ടൻ ചായയും പരിപ്പുവടയും പ്രസിദ്ധീകരണത്തിന് എന്നായിരുന്നു ഫേസ്ബുക്കിൽ ഡിസി ബുക്ക്സ് പങ്കുവച്ച കുറിപ്പ്. എന്നാൽ വിവാദം ഉടലെടുത്തതോടെ സാങ്കേതിക പ്രശ്നങ്ങളുണ്ടെന്നും പ്രകാശനം മാറ്റിവെച്ചെന്നും ഡി ഡി ബുക്‌സ് അറിയിച്ചു.

ഡിസി ബുക്ക് പ്രസിദ്ധീകരിക്കാനിരിക്കുന്ന ഇപിയുടേതെന്ന് പറയുന്ന ആത്മക്കഥയിലെ പ്രസ്തുത ഭാ​ഗം

എൽഡിഎഫ് കൺവീനർ സ്ഥാനത്തേക്ക് മാറ്റിയ പാർട്ടി നടപടിയെ കുറിച്ച് ഇപി ജയരാജൻ ആത്മക്കഥയിൽ പറയുന്നത് ഇങ്ങനെ.. ഇക്കാര്യത്തിൽ എനിക്കുണ്ടായ പ്രയാസം മറച്ചുവയ്ക്കുന്നില്ല. പദവി നഷ്ടപ്പെട്ടതിലുള്ള പ്രയാസമല്ല, എന്നെ ഈ വിഷയത്തിൽ പാർട്ടി മനസിലാക്കിയില്ല എന്നതാണ്. പാർട്ടിയെടുത്ത നിലപാട് എന്നെ കുറിച്ച് പ്രവർത്തകർക്കിടയിലും അണികൾക്കിടയിലും തെറ്റിദ്ധാരണ പരത്താൻ ഇടയാക്കി. പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച അനൗപചാരികമായിരുന്നു എന്നും ബിജെപിയിൽ ചേരാൻ ശ്രമിച്ചെന്ന ആരോപണം പച്ചക്കള്ളമാണെന്നും ഇപി ജയരാജൻ ആവർത്തിച്ച് പറയുന്നുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ കുറിച്ച് വിവരിക്കുന്നത് ഇങ്ങനെ…രണ്ടാം പിണറായി സർക്കാരിൽ നിന്ന് ജനം കൂടുതൽ പ്രതീക്ഷിക്കുന്നുണ്ട്. ഭരണവിരുദ്ധ വികാരം മറികടക്കാനാണ് നവകേരളാ യാത്ര നടത്തിയതെങ്കിലും ലക്ഷ്യം കണ്ടില്ല. താൻ ദേശാഭിമാനി ജനറൽ മാനേജറായിരിക്കെ സാന്റിയാ​ഗോ മാർട്ടിനുമായുള്ള ഇടപാടിനെ ന്യായീകരിക്കുന്ന ഇപി വിഭാ​ഗീയതയുടെ ഭാ​ഗമായി വി എസ് അച്ചുദാനന്ദൻ ആ വിവാദം തനിക്കും സംസ്ഥാന നേതൃത്വത്തിനുമെതിരെ ആയുധമാക്കിയെന്ന് വിമർശിക്കുന്നു.

ഒന്നാം പിണറായി വിജയൻ സർക്കാരിൽ വ്യവസായ മന്ത്രിയായിരിക്കെ ബന്ധു നിയമനവിവാ​ദത്തിലും താൻ വേട്ടയാടപ്പെട്ടു. യഥാർത്ഥ വസ്തുത പറയുന്നതിൽ ദേശാഭിമാനിയും കെെരളിയും നിസം​ഗത കാണിച്ചു. ജോൺ ബ്രിട്ടാസിനെ വിളിച്ചപ്പോൾ ചെെനയിലാണെന്ന് മറുപടി കിട്ടിയെന്നും ഇപി പറയുന്നു. വെെദേകം റിസോർട്ടിന് പിന്നിൽ സ്ഥാപനം പിടിച്ചെടുക്കാൻ ആ​ഗ്രഹിച്ച മുൻ എംപി രമേശനാണെന്ന് ഇപി പുസ്തകത്തിൽ പറയുന്നു. പി ജയരാജൻ സംസ്ഥാന സമിതിയിൽ ഉന്നയിച്ച വിഷയം വിവാദമാക്കിയത് ആരെന്ന് അറിയാം. അത് പരാമർശിക്കാൻ ഉദ്ദേശിക്കുന്നില്ല. സംസ്ഥാനത്ത് മൂന്ന് ഉപതെരഞ്ഞെടുപ്പുകൾ നടക്കുന്ന വേളയിലാണ് ഇത് കുറിക്കുന്നത്. വോട്ടെടുപ്പിന് മുമ്പ് പ്രസിദ്ധീകരിച്ചാൽ അതും വിവാദമായേക്കാം. ഏതായാലും അത് കഴിഞ്ഞാകും എന്നുള്ളതുകൊണ്ട് തുറന്നുപറയാമല്ലോ എന്ന് പുസ്തകത്തിൽ പറയുന്നു.

Latest News