5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kasaragod Firecracker Blast: നീലേശ്വരം വെടിക്കെട്ടപകടം: പരിക്കേറ്റത്ത് 157 പേർക്ക്, 15 പേർ ​ഗുരുതരാവസ്ഥയിൽ

Kasaragod Nileswaram Firecracker Blast: തിങ്കളാഴ്ച രാത്രി 12- മണിയോടെയാണ് അപകടം നടന്നത്. സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർക്ക് പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. ഇവരെ കാസർകോട് ജില്ലാ ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. 

neethu-vijayan
Neethu Vijayan | Updated On: 29 Oct 2024 07:32 AM
Kasaragod Firecracker Blast: നീലേശ്വരം വെടിക്കെട്ടപകടം: പരിക്കേറ്റത്ത് 157 പേർക്ക്, 15 പേർ ​ഗുരുതരാവസ്ഥയിൽ
വീരർക്കാവ് ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടം (Image Credits: Social Media)

LIVE NEWS & UPDATES

  • 29 Oct 2024 01:02 PM (IST)

    Kasaragod Firecracker Blast: സ്ഥലം മാറ്റിയതിലും അന്വേഷണം

    പടക്കം പൊട്ടിക്കാനുള്ള സ്ഥലം ഇത്തുവണ മാറ്റിയതില്‍ ഉള്‍പ്പെടെ അന്വേഷണം നടത്തും. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി പടക്കം സൂക്ഷിച്ചിരുന്ന കലവറയ്ക്ക് തൊട്ടു പിന്നിൽ തന്നെ പടക്കം പൊട്ടിക്കാൻ എടുത്ത തീരുമാനമാണ് ദുരന്തം ക്ഷണിച്ചു വരുത്തിയതെന്നാണ് പോലീസ് നിഗമനം.

  • 29 Oct 2024 12:20 PM (IST)

    Kasaragod Firecracker Blast: വെടിക്കെട്ട് അപകടം അന്വേഷിക്കാൻ പ്രത്യേക സംഘം

    നീലേശ്വരം വെടിക്കെട്ടപകടം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോ​ഗിച്ച് ജില്ലാ പോലീസ് മേധാവി ഡി ശില്പ. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങോത്തിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം.

  • 29 Oct 2024 10:39 AM (IST)

    Kasaragod Firecracker Blast: നീലേശ്വരം അപകടം: 8 പേർക്കെതിരെ കേസ്

    വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയിൽ 8 പേർക്കെതിരെ കേസെടുത്തു. ഏഴ് ക്ഷേത്ര കമ്മറ്റി ഭാരവാഹികൾക്കും വെടിക്കെട്ട് നടത്തിയ രാജേഷ് എന്നിയാൾക്കുമെതിരെയാണ് നീലേശ്വരം പോലീസ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

  • 29 Oct 2024 10:09 AM (IST)

    Kasaragod Firecracker Blast: സൂക്ഷിച്ചിരുന്നത് 3000 രൂപയുടെ പടക്കങ്ങള്‍ മാത്രം

    3000 രൂപയുടെ പടക്കങ്ങള്‍ മാത്രമാണ് ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്നതെന്ന് കമ്മിറ്റി ഭാരവാഹികൾ. നിലവിൽ നടക്കുന്ന ആഘോഷത്തിന്റെ ഭാ​ഗമായി ചൈനീസ് പടക്കങ്ങളാണ് വാങ്ങിവെച്ചിരുന്നത്. വീര്യം കുറഞ്ഞ, ചൈനീസ് പടക്കമായതുകൊണ്ടാണ് ദുരന്തത്തിന്റെ വ്യാപ്തി കുറഞ്ഞതെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ.

  • 29 Oct 2024 09:24 AM (IST)

    Kasaragod Firecracker Blast: 15 പേർ ​ഗുരുതരാവസ്ഥയിൽ

    അപകടത്തിൽ പരിക്കേറ്റത് 157 പേർക്ക്. 15 പേർ ​ഗുരുതരാവസ്ഥയിലാണ്. മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നാല് പേർ വെൻ്റിലേറ്ററിൽ.

  • 29 Oct 2024 08:36 AM (IST)

    Firecracker Blast: കേസെടുത്ത് പൊലീസ്; ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ കസ്റ്റഡിയിൽ

    അപകടത്തിൽ അലക്ഷ്യമായി പടക്കം കൈകാര്യം ചെയ്തതിന് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സംഭവത്തിൽ വീരര്‍കാവ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളെ കസ്റ്റഡിയിലെടുത്തു. കമ്മിറ്റി പ്രസിഡന്‍റിനെയും സെക്രട്ടറിയെയുമാണ് കസ്റ്റഡിയിലെടുത്തത്. തെയ്യം നടക്കുന്നതിന്‍റെ സമീപത്ത് തന്നെ ക്ഷേത്ര കലവറയിൽ പടക്കങ്ങള്‍ സൂക്ഷിച്ചത് ഗുരുതര വീഴ്ചയാണെന്നാണ് ആരോപണം.

  • 29 Oct 2024 08:14 AM (IST)

    Kasaragod Firecracker Blast: ഗുരുതര വീഴ്ച്ചയെ​ന്ന് ജില്ലാ പോലീസ് മേധാവി

    അപകടത്തിൽ ​ഗുരുതര വീഴ്ച്ച സംഭവച്ചതായി ജില്ലാ പോലീസ് മേധാവി ഡി ശില്പ. ഏറ്റവും ചുരുങ്ങിയ സുരക്ഷാ ക്രമീകരണങ്ങൾ പോലും പാലിച്ചില്ല. പടക്കം സൂക്ഷിച്ച കലവറയിൽ നിന്ന് തന്നെ പകക്കം പൊട്ടിച്ചു. അനുമതി തേടിയില്ലെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

  • 29 Oct 2024 07:59 AM (IST)

    Kasaragod Firecracker Blast: രണ്ട് പേർ വെൻ്റിലേറ്ററിൽ

    കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ടു പേരുടെ നില അതീവ ​ഗുരുതരം. ഇവർ നിലവിൽ വെൻ്റിലേറ്ററലാണ്.

  • 29 Oct 2024 07:50 AM (IST)

    Kasaragod Firecracker Blast: വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവർ

    എ ജെ മെഡി. കോളേജ്, മം​ഗലാപുരം-18, മൻസൂർ ആശുപത്രി, കാഞ്ഞങ്ങാട്- 5, മിംസ് കോഴിക്കോട്- 2, കണ്ണൂർ മിംസ്-33, കാഞ്ഞങ്ങാട് ആശുപത്രി- 16, സഞ്ജീവനി ആശുപത്രി-10, ഐഷാൽ ആശുപത്രി- 17, പരിയാരം മെഡി. കോളേജ് -5, അരിമല ആശുപത്രി, കാഞ്ഞങ്ങാട്-3, കെഎഎച്ച് ചെറുവത്തൂർ- 2, ദീപ ആശുപത്രി-1

  • 29 Oct 2024 07:34 AM (IST)

    Kasaragod Firecracker Blast: വീഴ്ച സംഭവിച്ചു; രാജ്മോഹൻ ഉണ്ണിത്താൻ എംപി

    നീലേശ്വരത്തെ വെടിക്കെട്ട് അപകടം ഞെട്ടിപ്പിക്കുന്നതെന്നും വലിയ വീഴ്ചയാണ് സംഭവിച്ചതെന്നും രാജ്മോഹൻ ഉണ്ണിത്താൻ എംപി. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പടക്കം പൊട്ടിച്ചത്.

  • 29 Oct 2024 07:24 AM (IST)

    Kasaragod Firecracker Blast: പരിക്കേറ്റവരില്‍ കൈക്കുഞ്ഞുങ്ങളും

    തെരു അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവരിൽ നിരവധി സ്ത്രീകളും കുട്ടികളും. കൈക്കുഞ്ഞുങ്ങൾക്കും വയോധികർക്കും പരിക്കേറ്റിട്ടുണ്ട്. സംഭവം നടക്കുമ്പോൾ പ്രദേശത്ത് 1000-ത്തിലധികം ആളുകളുണ്ടായിരുന്നതായി റിപ്പോർട്ട്.

  • 29 Oct 2024 07:17 AM (IST)

    Kasaragod Firecracker Blast: അപകടത്തിന് പിന്നാലെ സംഘാടകർ കസ്റ്റഡിയിൽ

    വെടിക്കെട്ട് നടത്തുന്നതിനുള്ള അനുമതിക്കായി അപേക്ഷ നൽകിയില്ലെന്നാണ് വിവരം. അപകടത്തിന് പിന്നാലെ സംഘാടകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും, ജില്ലാ ഭരണക്കൂടം സംഭവത്തിൽ പ്രാഥമികമായ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.

  • 29 Oct 2024 07:15 AM (IST)

    Kasaragod Firecracker Blast: അനുമതി ഇല്ലാതെയാണ് പടക്കങ്ങൾ സൂക്ഷിച്ചതെന്ന് ജില്ലാ കളക്ടര്‍

    പടക്കങ്ങള്‍ സൂക്ഷിച്ചത് അനുമതിയില്ലാതെയാണെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍ ഇമ്പശേഖര്‍ പറഞ്ഞു. മിനിമം അകലം പാലിക്കാതെയാണ് പടക്കം പൊട്ടിച്ചത്. 100 മീറ്റർ വേണമെന്നാണ് നിയമം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സ്ഥലത്ത് നിന്ന് സാമ്പിളുകള്‍ ശേഖരിച്ചതായും ജില്ലാ കളക്ടര്‍ പറഞ്ഞു.

  • 29 Oct 2024 07:12 AM (IST)

    Kasaragod Firecracker Blast: 10 പേരുടെ നില അതീവ ​ഗുരുതരം

    വെടിക്കെട്ടപകടത്തിൽ പൊള്ളലേറ്റവരില്‍ 10 പേരുടെ നില ​ഗുരുതരം. ജില്ലാ ആശുപത്രിയിൽ കഴിയുന്ന 33 പേരിൽ അഞ്ച്‌ പേരുടെ നില ​ഗുരുതരമാണ്. ഐശാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച 19 പേരിൽ മൂന്നുപേരുടേയും അരിമല ആശുപത്രിയിൽ പ്രവേശിപ്പിച്ച 12-ൽ രണ്ട്‌ പേരുടേയും നിലയാണ് ​ഗുരുതരം.

നീലേശ്വരത്ത് തെരു അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിൽ കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ച് (Nileswaram Firecracker Blast) 154 പേർക്ക് പൊള്ളലേറ്റു. തിങ്കളാഴ്ച രാത്രി 12- മണിയോടെയാണ് അപകടം നടന്നത്. സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർക്ക് പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. ഇവരെ കാസർകോട് ജില്ലാ ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. മാരകമായി പൊള്ളലേറ്റവരെ മംഗളൂരുവിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളിലേക്കും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. വെടിക്കെട്ടുപുരയ്ക്ക് സമീപം നിന്നിരുന്നവര്‍ക്കാണ് അപകടത്തില്‍ പൊള്ളലേറ്റത്‌. പൊട്ടിത്തെറിയുണ്ടായതോടെ ആളുകള്‍ ചിതറിയോടി. തിക്കിലും തിരക്കിലും പരിക്കേറ്റവരും നിരവധിയാണ്‌.

Published On - Oct 29,2024 7:09 AM