5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kanthari chilli rate: കുതിച്ചുയർന്ന് കാന്താരി വില; ഇത് കൃഷിക്കു പറ്റിയ സമയം

Kanthari chilli price hike: രാസവസ്തുക്കളുടെ സാന്നിധ്യമില്ല എന്നതും ഉണക്കി വെച്ചാൽ ദീർഘകാലം കേടുകൂടാതെയിരിക്കും എന്നതും കാന്താരിക്ക് മാർക്കറ്റ് കൂട്ടുന്നു.

Kanthari chilli rate: കുതിച്ചുയർന്ന് കാന്താരി വില; ഇത് കൃഷിക്കു പറ്റിയ സമയം
കാന്താരിമുളക് ( image - GettyImages-1349832499.jpg)
aswathy-balachandran
Aswathy Balachandran | Published: 20 Sep 2024 15:49 PM

കൊച്ചി: കാന്താരിമുളക് കൃഷി ചെയ്യുന്നവർക്ക് ഇത് നല്ലകാലമാണ്. കുതിച്ചുയരുകയാണ് കാന്താരി മുളകിന്റെ വില. എരിവുപോലെതന്നെ അതിന്റെ വിലയും കടുക്കുന്നു. കാന്താരിമുളകിന്റെ ഉപയോഗം വർധിക്കുകയും ലഭ്യത കുറയുകയും ചെയ്തതോടെയാണ് വില കൂടിയത്. ഇപ്പോൾ കാന്താരി മുളകിന് കിലോയ്ക്ക് 600 രൂപയ്ക്കുമേൽ ആണ് വില.

ഉണങ്ങിയ കാന്താരിമുളകിന് പറയുന്ന വിലയാണ് ലഭിക്കുക എന്നും പറയപ്പെടുന്നു. കാന്താരി വലിയ അളവിൽ മാർക്കറ്റിലേക്ക് എത്താത്തതിനാലാണ് ഈ വില കുതിച്ചു കയറ്റം. രണ്ടുമാസം മുൻപ്‌ പച്ചക്കാന്താരിക്ക്‌ ആയിരത്തിനു മുകളിൽ വില എത്തിയതും വാർത്തയായിരുന്നു. കാന്താരിമുളക് ഉപ്പിട്ട് വഴറ്റി ഉണക്കി വിദേശത്തേക്ക് കൊണ്ടുപോകാൻ തുടങ്ങിയിട്ടുണ്ട്.

ഇതോടെയാണ് ഡിമാൻഡ് കൂടിയത് എന്നാണ് വിലയിരുത്തൽ. വിദേശ മലയാളികളാണ് അവധിക്കു വന്നു പോകുമ്പോൾ സ്വന്തം ആവശ്യത്തിനും സുഹൃത്തുക്കൾക്കും നൽകാനും എല്ലാം വലിയ അളവിൽ ഉണക്കി കൊണ്ടു പോകുന്നത്. ഉണങ്ങിയ കാന്താരിമുളക് പായ്ക്കറ്റിലും ഇപ്പോൾ ലഭ്യമാണ്.

ALSO READ – തൊഴിൽ സമ്മർദ്ദം ഇവൈയിൽ നിരന്തര സംഭവം’; യുവതിയുടെ മരണത്തിന് പിന്നാലെ ജീവനക്കാരിയുടെ ഇമെയിൽ പുറത്ത്

രാസവസ്തുക്കളുടെ സാന്നിധ്യമില്ല എന്നതും ഉണക്കി വെച്ചാൽ ദീർഘകാലം കേടുകൂടാതെയിരിക്കും എന്നതും കാന്താരിക്ക് മാർക്കറ്റ് കൂട്ടുന്നു. മുളക് അച്ചാറിനും ആവശ്യക്കാർ കൂടുതലാണ്. പച്ചനിറമുള്ള കാന്താരിക്കാണ് വെള്ളക്കാന്താരിയെക്കാൾ വില കൂടുതൽ എന്നാണ് പറയുന്നത്. വെള്ളക്കാന്താരിക്ക് വലുപ്പംപോലെതന്നെ തൂക്കം കൂടുതലാണ്. മഴക്കാലത്ത് ഉത്‌പാദനം തീരെ കുറവായതിനാൽ വിലയും കുതിച്ചു കയറുന്നു.

ആവശ്യമുയർന്നതിനാലും വില കൂടിവരുന്നതിനാലും ഇത് ഒരു വരുമാന മാർ​ഗം ആക്കാനുള്ള നീക്കത്തിലാണ് പലരും. വീട്ടമ്മമാർ കൂടുതലായി കാന്താരി കൃഷിയിലേക്ക് തിരിയുന്നുണ്ട് എന്നാണ് വിവരം. കാന്താരിമുളകിന് കാര്യമായ കീടബാധയില്ല എന്നതും കൃഷി ലാഭമാക്കുന്നു. പ്രത്യേക പരിചരണവും വേണ്ട. ഇതെല്ലാം കാന്താരിക്കൃഷിക്ക് അനുകൂലഘടകങ്ങളാണ്.

Latest News