5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kafir Post: കാഫിര്‍ പോസ്റ്റ് എവിടെ നിന്ന് കിട്ടിയെന്ന് ലതിക വ്യക്തമാക്കണം: കോണ്‍ഗ്രസ്

Kafir Post Congress Against KK Lathika: ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ തലേന്നാണ് ലതിക കാഫിര്‍ പോസ്റ്റ് ഫേസ്ബുക്കിലിട്ടത്. എന്നാല്‍ പിന്നീടത് ഡിലീറ്റ് ചെയ്തു. പോസ്റ്റ് മറയ്ക്കുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്തിട്ടുണ്ടാകാം എന്നാണ് ഫേസ്ബുക്ക് പറയുന്നത്.

Kafir Post: കാഫിര്‍ പോസ്റ്റ് എവിടെ നിന്ന് കിട്ടിയെന്ന് ലതിക വ്യക്തമാക്കണം: കോണ്‍ഗ്രസ്
KK Lathika
shiji-mk
SHIJI M K | Published: 16 Jun 2024 18:26 PM

കോഴിക്കോട്: കാഫിര്‍ പോസ്റ്റില്‍ സിപിഎം സംസ്ഥാന സിമിതി അംഗമായ കെ കെ ലതികയെ അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ്. കാഫിര്‍ പോസ്റ്റ് എവിടെ നിന്ന് കിട്ടിയെന്ന് ലതിക വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍ കുമാര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ കെ കെ ലതികയെ അറസ്റ്റ് ചെയ്യണമെന്നും അവര്‍ക്കെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു.

വിവാദമായ കാഫിര്‍ പോസ്റ്റ് ലതിക ഫേസ്ബുക്കില്‍ നിന്നും നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമാക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചത്. പോസ്റ്റ് മുസ്ലിം ലീഗ് പ്രവര്‍ത്തകന്റേതല്ലെന്നും വ്യാജമാണോയെന്ന് പരിശോധിക്കുമെന്നും പോലീസ് കോടതിയെ അറിയിച്ചതിന് ശേഷമായിരുന്നു പോസ്റ്റിന്റെ ഒളിച്ചോട്ടം.

ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ തലേന്നാണ് ലതിക കാഫിര്‍ പോസ്റ്റ് ഫേസ്ബുക്കിലിട്ടത്. എന്നാല്‍ പിന്നീടത് ഡിലീറ്റ് ചെയ്തു. പോസ്റ്റ് മറയ്ക്കുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്തിട്ടുണ്ടാകാം എന്നാണ് ഫേസ്ബുക്ക് പറയുന്നത്. കേസിലെ സത്യാവസ്ഥ എന്താണെന്ന് ഹൈക്കോടതിയില്‍ പോലീസ് അറിയിച്ചതിന് തൊട്ടുപിന്നാലെ പോസ്റ്റ് അപ്രത്യക്ഷമായതില്‍ ദുരൂഹതയുണ്ടെന്ന് യുഡിഎഫ് ആരോപിക്കുന്നു.

കാഫിര്‍ പോസ്റ്റിന് പിന്നില്‍ മുസ്ലിം ലീഗ് ആണെന്നായിരുന്നു സിപിഎം ആരോപിച്ചിരുന്നത്. എന്നാല്‍ മുസ്ലിം ലീഗ് പ്രവര്‍ക്കനല്ല പോസ്റ്റ് ഷെയര്‍ ചെയ്തതെന്നും അമ്പലമുക്ക് സഖാക്കള്‍, പോരാളി ഷാജി തുടങ്ങിയ പേജുകളിലേക്ക് അന്വേഷണമെത്തിയതായും പോലീസ് കോടതിയില്‍ പറഞ്ഞിരുന്നു. പോസ്റ്റ് ഷെയര്‍ ചെയ്ത ലതിക ഉള്‍പ്പെടെയുള്ള 12 പേരെ പോലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

അന്വേഷണം വീണ്ടും തന്നിലേക്ക് എത്തുമെന്ന് ഭയന്നാണ് ലതിക പോസ്റ്റ് മുക്കിയതെന്ന് യുഡിഎഫ് ആരോപിക്കുന്നുണ്ട്. കേസിന് പിന്നില്‍ യുഡിഎഫ് പ്രവര്‍ത്തകനല്ല എന്ന് പോലീസ് വ്യക്തമാക്കിയതും അന്വേഷണത്തിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയതും വിനയാകുമെന്ന കണക്കുകൂട്ടലില്‍ തന്നെയാണ് സിപിഎം. വിഷയത്തില്‍ ലതിക ഇതുവരേക്കും പ്രതികരിച്ചിട്ടില്ല.

കാഫിര്‍ പോസ്റ്റ് വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മുസ്ലിം ലീഗ് നേതാവ് പികെ മുഹമ്മദ് കാസിമല്ല പോസ്റ്റ് നിര്‍മ്മിച്ചതെന്ന് പോലീസ് ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ ശൈലജയെ കാഫിറെന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു പോസ്റ്റ്. കാസിമിന്റെ പേരിലായിരുന്നു പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചിരുന്നത്.

കാസിം കുറ്റം ചെയ്തതായി കരുതുന്നില്ല. കേസില്‍ 12 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കെ കെ ലതികയുടെ കാസിമിന്റെയും ഫോണ്‍ പരിശോധിച്ചിട്ടുണ്ട്. കാഫിര്‍ പരാമര്‍ശം ഉള്‍പ്പെട്ട പോസ്റ്റുകള്‍ നീക്കം ചെയ്യാത്തതിന് ഫേസ്ബുക്കിന്റെ നോഡല്‍ ഓഫീസറെ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

ഷാഫി അഞ്ചുനേരം നിസ്‌കരിക്കുന്ന ദീനിയായ ചെറുപ്പക്കാരനാണ്. മറ്റേതോ കാഫിറായ സ്ത്രീ…ഈ ആധുനിക ലോകത്തിലും ഇങ്ങനെ പച്ച വര്‍ഗീയത പറഞ്ഞ് വോട്ടുപിടിക്കാന്‍ നാണമില്ലെ മുസ്ലിം ലീഗുകാരാ, കോണ്‍ഗ്രസുകാരാ, ഈ തെമ്മാടിക്കൂട്ടം നാടിനെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്, ഇങ്ങനെയായിരുന്നു പോസ്റ്റ്.

Latest News