Palakkad School Christmas Crib Destroyed : നല്ലേപ്പിള്ളിക്ക് പിന്നാലെ പാലക്കാട് മറ്റൊരു സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിന് നേരെ അതിക്രമം; പുൽക്കൂട് തകർത്ത നിലയിൽ
Palakkad Thattamangalam GB UP School Christmas Celebration Issue : ക്രിസ്മസ് ആഘോഷത്തിനായി നിർമിച്ച പുൽക്കൂട് ആണ് തകർത്ത നിലയിൽ കണ്ടെത്തിയത്. പാലക്കാട് തത്തമംഗലം ജിബി യു.പി സ്കൂളിലാണ് സംഭവം
പാലക്കാട് : നല്ലേപ്പിള്ളി ഗവ. യുപി സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിന് നേരെ ഭീഷിണിയുണ്ടായതിന് പിന്നാലെ പാലക്കാട് മറ്റൊരു സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിന് നേരെ അതിക്രമം. ക്രിസ്മസ് ആഘോഷത്തിനായി സ്ഥാപിച്ച പുൽക്കൂട് തകർത്ത നിലയിൽ കണ്ടെത്തി. പാലക്കാട് തത്തമംഗലം ജിബിയുപി സ്കൂളിൽ സ്ഥാപിച്ച പുൽക്കൂടാണ് തകർത്തത്. ഡിസംബർ 20-ാം തീയതി വെള്ളിയാഴ്ച ക്രിസ്മസ് ആഘോഷത്തിനായി സ്ഥാപിച്ച പുൽക്കൂടായിരുന്നു സാമൂഹികവിരുദ്ധർ നശിപ്പിച്ചത്.
രണ്ട് ദിവസത്തെ അവധിക്ക് ശേഷം ഇന്ന് ഡിസംബർ 23-ാം തീയതി അധ്യാപകർ സ്കൂളിലെത്തിയപ്പോഴാണ് പുൽക്കൂട് സാമൂഹികവിരുദ്ധർ തകർത്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ സ്കൂൾ അതികൃതർ പോലീസിന് പരാതി നൽകി. പാലക്കാട് നല്ലേപ്പിള്ളിയിൽ ഗവ. യൂപി സ്കൂളിൽ ക്രിസ്മസ് ആഘോഷം നടത്തിയതിന് ഭീഷിണി ഉയത്തിയ മൂന്ന് വി.എച്ച്.പി പ്രവർത്തകരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഈ സംഭവം നടക്കുന്നത് എന്നതാണ ശ്രദ്ധേയം.
നല്ലേപ്പിള്ളിയിൽ ക്രിസ്മസ് ആഘോഷിക്കുന്നതിനെതിരെ വിഎച്ച്പിയുടെ ഭീഷിണി
ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാലക്കാട് നല്ലേപ്പിള്ളി സർക്കാർ യു.പി സ്കൂളിൽ ക്രിസ്മസ് ആഘോഷത്തിനെതിരെ മൂന്ന് വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകർ ഭീഷിണി ഉയർത്തിയത്. ക്രിസ്മസ് ആഘോഷത്തിനായി ചുവപ്പും വെള്ളയും നിറത്തിലുള്ള വസ്ത്രം ധരിച്ചെത്തിയത് എത്തിയത് എന്തിനാണെന്ന് വി.എച്ച്.പി പ്രവർത്തകർ അധ്യാപകരെ ചോദ്യം ചെയ്തു. കൂടാതെ അധ്യാപകർക്ക് നേരെ അസഭ്യവർഷം നടത്തുകയും ചെയ്തു. ക്രിസ്മസ് ആഘോഷത്തിന് പകരം ശ്രീകൃഷ്ണ ജയന്തി സംഘടിപ്പിച്ചൂടെയെന്നും വി.എച്ച്.പി പ്രവർത്തകർ ചോദിച്ചു.
സംഭവത്തിൽ സ്കൂൾ പ്രധാന അധ്യാപിക നൽകിയ പരാതിയിൽ പോലീസ് മൂന്ന് വി.എച്ച്.പി പ്രവർത്തകർക്കെതിരെ കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജൂഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. സംഭവം വിവാദമായതോടെ പ്രതിഷേധത്തിൻ്റെ ഭാഗമായി ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും ചേർന്ന് സംയുക്തമായി സൗഹൃദ കാരോൾ സംഘടിപ്പിച്ചു.