Pinarayi Vijayan: ഡിവെെഎഫ്ഐക്കാരുടെ ‘ജീവൻരക്ഷാപ്രവർത്തനം’; ന്യായീകരിച്ച മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

Pinarayi Vijayan: മുഖ്യമന്ത്രി നടത്തിയ വിവാദ പ്രസ്താവനയിൽ അന്വേഷണം വേണമെന്നാണ് ഉത്തരവ്. വിഷയത്തിൽ എറണാകുളം സെൻട്രൽ പൊലീസ് അന്വേഷിച്ച് റിപ്പോർട്ട് നൽകണം.

Pinarayi Vijayan: ഡിവെെഎഫ്ഐക്കാരുടെ ജീവൻരക്ഷാപ്രവർത്തനം; ന്യായീകരിച്ച മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

Kerala Chief Minister Pinarayi Vijayan

Published: 

09 Oct 2024 21:14 PM

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം സിജെഎം കോടതി. നവകേരള സദസിനിടെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ മർദ്ദിച്ചത് രക്ഷാപ്രവർത്തനമായിരുന്നെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. എറണാകുളം സെൻട്രൻ പൊലീസാണ് റിപ്പോർട്ട് സമർപ്പിക്കുക. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നൽകിയ സ്വകാര്യ അന്യായത്തിന്മേലാണ് കോടതി ഉത്തരവ്. കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവനയാണ് മുഖ്യമന്ത്രി നടത്തിയതെന്നായിരുന്നു പരാതി.

സംസ്ഥാനത്തെ 14 ജില്ലകളിലും നടത്തിയ നവകേരള സദസിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവന. കല്യാശ്ശേരി മണ്ഡലത്തിലെ നവകേരള സദസ് കഴിഞ്ഞു തളിപ്പറമ്പിലേക്കു പോകുകയായിരുന്ന മുഖ്യമന്ത്രിയ്ക്ക് നേരെയാണ് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. കരിങ്കൊടി കാണിച്ചെന്ന പേരിൽ പഴയങ്ങാടിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ‌ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമർദനത്തിന് ഇരയാക്കിയതിനെയാണ് മുഖ്യമന്ത്രി ന്യായീകരിച്ചത്.

ഡിവെെഎഫ്ഐ പ്രവർത്തകർ നടത്തിയത് രക്ഷാപ്രവർത്തനമാണെന്ന പരാമർശം പിന്നീട് നിയമസഭയിലും മുഖ്യമന്ത്രി ആവർത്തിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ തോൽവിയ്ക്ക് കാരണം രക്ഷാപ്രവർത്തന പരാമർശമായിരുന്നുവെന്ന പ്രതിപക്ഷ അം​ഗത്തിന്റെ വാക്കുകളിൽ പ്രകോപിതനായാണ് മുഖ്യമന്ത്രി വാഹനത്തിന് മുന്നില്‍ ചാടിയവരെ പിടിച്ചുമാറ്റിയത് രക്ഷാപ്രവര്‍ത്തനമാണെന്ന് പറഞ്ഞത്. ‘‘ കണ്ട കാര്യം ഞാൻ അന്നും പറഞ്ഞു, ഇന്നും പറയുന്നു, നാളെയും പറയും. ബസിന് മുന്നിൽ ചാടുന്നവരെ പിടിച്ചുമാറ്റുന്നത് എങ്ങനെ കുറ്റമാകും. അതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് ഞാൻ കാണുന്നിലല്ലോ എന്നാണ് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുമാരായ സുധീഷ്, മഹിത മോഹൻ, കല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് രാഹുൽ പുത്തൻപുരയിൽ, കെഎസ്‌യു പ്രവർത്തകൻ സഞ്ജു സന്തോഷ് എന്നിവർക്കാണ് 2023 നവംബർ 18നാണ് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്ക് മർദ്ദനമേറ്റത്.

മുഖ്യമന്ത്രിയുടെ ജീവൻരക്ഷാ പരാമർശം:

”എന്താണ് നടക്കുന്നതെന്ന് നിങ്ങൾ കണ്ടുകൊണ്ടിരിക്കുകയല്ലേ.. വണ്ടിയുടെ മുന്നിലേക്ക് ഒരാൾ ചാടി വീഴുകയാണ്. വീണ അയാളെ ഒരുക്കൂട്ടം ചെറുപ്പക്കാർ തള്ളിമാറ്റുകയാണ് ചെയ്തത്. അത് ജീവൻ രക്ഷിക്കാനായി ചെയ്തതല്ലേ ? അതൊരു അക്രമമാണോ? ഒരു തീവണ്ടി വരുന്നു. അവിടെ ഒരാൾ കിടന്നു പോയി. രക്ഷിക്കാനായി അയാളെ എടുത്തെറിയില്ലേ? ആ സമയത്ത് എന്തെങ്കിലും പറ്റുമോയെന്ന് ആരെങ്കിലും ചിന്തിക്കുമോ ? ജീവൻ രക്ഷിക്കാനല്ലേ നോക്കൂ. ആ ജീവൻരക്ഷാ പ്രവർത്തനമാണ് ഡിവെെഎഫ്ഐ പ്രവർത്തകർ സ്വീകരിച്ചത്. മാതൃകാപരമായ ആ രീതി ഇനിയും തുടരണം”.

 

Related Stories
Special Train Services: അവധിക്കാലത്തെ തിരക്ക്; കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ
Building Construction: വീടുകളുടെ ഉയരം ഇനി പ്രശ്നമേയല്ല; കെട്ടിടനിർമാണച്ചട്ടത്തിൽ ഭേദഗതി, വ്യവസ്ഥകൾ ഉദാരമാക്കുന്നു
Online Trading Scam: ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്, ലക്ഷങ്ങൾ വാഗ്ദാനം ചെയ്ത് തട്ടിയത് 39.8 ലക്ഷം രൂപ: തൃശൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ
Kanjirappally Twin Murder Case : ആദ്യം കുമളിക്കേസ്, ഇപ്പോള്‍ കാഞ്ഞിരപ്പള്ളിയിലെ ഇരട്ടക്കൊലപാതകവും; രണ്ട് ദിവസത്തിനിടെ കേരളം കാത്തിരുന്ന രണ്ട് കേസുകളില്‍ ശിക്ഷാവിധി
Kerala Lottery Results: ഇന്നത്തെ 80 ലക്ഷം ഈ ടിക്കറ്റിന്; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Wayanad By Election : പ്രിയങ്കാ ഗാന്ധിയുടെ എംപി സ്ഥാനം നഷ്ടമാവുമോ? തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സ്ഥാനാർത്ഥി കോടതിയിൽ
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ