5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Husband Kills Wife: കാസര്‍കോട് ഭാര്യയെ തല ഭിത്തിയിലിടിപ്പിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

Man Kills Wife: കഴിഞ്ഞ ദിവസവും ഇവർ തമ്മിൽ തർക്കം ഉണ്ടായെന്നും തർക്കത്തെ തുടർന്ന്  കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.

Husband Kills Wife: കാസര്‍കോട് ഭാര്യയെ തല ഭിത്തിയിലിടിപ്പിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍
മരിച്ച ബീന, ഭർത്താവ് ദാമോദരൻ
sarika-kp
Sarika KP | Updated On: 06 Oct 2024 14:53 PM

കാസര്‍കോട്: അമ്പലത്തറ കണ്ണോത്ത് ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. അമ്പലത്തറ സ്വദേശി ബീനയാണ് (40) മരിച്ചത്. ഭര്‍ത്താവ് ദാമോദരനെ (55) പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം.

Also read-Kochi Explosion: കൊച്ചിയിലെ വ്യവസായ മേഖലയിൽ പൊട്ടിത്തെറി; ഒരാൾ കൊല്ലപ്പെട്ടു

ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസവും ഇവർ തമ്മിൽ തർക്കം ഉണ്ടായെന്നും തർക്കത്തെ തുടർന്ന്  കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.  തല ഭിത്തിയിലിടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം. താൻ തന്നെയാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ദാമോദരൻ പോലീസിനോട് പറഞ്ഞതായാണ് വിവരം. സംഭവത്തിൽ പോലീസ് ചോദ്യം ചെയ്യൽ തുടരുകയാണ്. കൂടുതൽ അന്വേഷണം നടത്തും. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പുരോ​ഗമിക്കുകയാണ്.

കൊലപാതകം നടത്തിയതിനുശേഷം ദാമോദരൻ വിവരം ബന്ധുവിനെ വിളിച്ച് അറിയിക്കുകയായിരുന്നു. ഇവർക്ക് 21 വയസ്സുള്ള മകനുണ്ട്. ഡൽഹിയിൽ മൊബൈൽ ടെക്നീഷ്യനായി ജോലി ചെയ്യുന്നു. സംഭവ സമയത്ത് ഇരുവരും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. മൃതദേഹം വിശദമായ പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് ആശുപത്രിയിലേക്ക് മാറ്റി.

Latest News