5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pocso Act: ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് കുട്ടി കാണുന്നതും പോക്‌സോ കുറ്റം: ഹൈക്കോടതി

Kerala High Court: പ്രതിയും യുവതിയും ലോഡ്ജില്‍ വെച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് യുവതിയുടെ പതിനാറ് വയസുകാരനായ മകന്‍ കാണാനിടയായിരുന്നു. കുട്ടിയെ കടയില്‍ പറഞ്ഞുവിട്ട ശേഷമായിരുന്നു ഇരുവരും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്. എന്നാല്‍ വാതില്‍ അടയ്ക്കാന്‍ ഇവര്‍ മറന്നുപോയി.

Pocso Act: ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് കുട്ടി കാണുന്നതും പോക്‌സോ കുറ്റം: ഹൈക്കോടതി
ഹൈക്കോടതി (Image Courtesy – Social Media)
shiji-mk
SHIJI M K | Updated On: 18 Oct 2024 08:03 AM

കൊച്ചി: ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് കുട്ടി കാണാനിടയാകുന്നതും പോക്‌സോ നിയമപ്രകാരം (Pocso Act) കുറ്റമാണെന്ന് ഹൈക്കോടതി. അമ്മയും മറ്റൊരാളും തമ്മില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് മകന്‍ കാണാനിടയായ സംഭവത്തിലാണ് പോക്‌സോ കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി ജസ്റ്റിസ് എ ബദറുദ്ദീന്‍ വ്യക്തമാക്കിയത്. തിരുവനന്തപുരം സ്വദേശിയായ പ്രതി തനിക്കെതിരെ പോര്‍ട്ട് പോലീസെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ വിലയിരുത്തല്‍.

Also Read: ADM Naveen Babu Death: എഡിഎം നവീൻ ബാബുവിൻ്റെ മരണം; പി പി ദിവ്യയെ പോലീസ് ഇന്ന് ചോദ്യം ചെയ്തേക്കും

ലൈംഗിക ഉദ്ദേശത്തോടെയുള്ള നഗ്നശരീരം കുട്ടി കാണാനിടയാകുന്നത് പോക്‌സോ നിയമപ്രകാരം കുറ്റകൃത്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതിയും യുവതിയും ലോഡ്ജില്‍ വെച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് യുവതിയുടെ പതിനാറ് വയസുകാരനായ മകന്‍ കാണാനിടയായിരുന്നു. കുട്ടിയെ കടയില്‍ പറഞ്ഞുവിട്ട ശേഷമായിരുന്നു ഇരുവരും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്. എന്നാല്‍ വാതില്‍ അടയ്ക്കാന്‍ ഇവര്‍ മറന്നുപോയി.

കടയില്‍ നിന്ന് മടങ്ങിയെത്തിയ കുട്ടി വാതില്‍ തുറന്നപ്പോഴാണ് അമ്മയും യുവാവും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് കണ്ടത്. സംഭവം ചോദ്യം ചെയ്ത കുട്ടിയെ പ്രതി മര്‍ദിച്ചു. ഇതേതുടര്‍ന്നാണ് പോലീസ് കേസെടുക്കുന്നത്. പോക്‌സോ വകുപ്പിന് പുറമെ ഇന്ത്യന്‍ ശിക്ഷാ നിയമം, ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തത്.

Also Read: PP Divya: ‘നവീന്‍ ബാബുവിന്റെ വേര്‍പാടില്‍ അങ്ങേയറ്റം വേദന; നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും’; പി.പി ദിവ്യ

കൂടാതെ ഇയാള്‍ക്കെതിരെ കുട്ടിയെ ആക്രമിച്ചതിനുള്ള കുറ്റവും നിലനില്‍ക്കുമെന്നും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള കുറ്റകൃത്യം പ്രതിക്കെതിരെ നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു. കുട്ടിയുടെ അമ്മയാണ് കേസില്‍ ഒന്നാം പ്രതി.

Latest News