5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Christmas 2024: തിരുപ്പിറവിയുടെ മറ്റൊരു ഓർമ്മപുതുക്കൽ; വിശുദ്ധിയുടെ പൊൻനിറവിൽ ഇന്ന് ക്രിസ്മസ്

Happy Christmas 2024: ബത്‌ലഹേമിലെ കാലിത്തൊഴുത്തിൽ പിറന്ന ഉണ്ണിയേശുവിന്റെ തിരുപിറവി ആഘോഷമാണ് ക്രിസ്മസ്. തിരുപ്പിറവിയോടനുബന്ധിച്ച് നാട്ടിലെ പള്ളികളിലെല്ലാം ഇന്ന് പുലർച്ചെവരെ പ്രാർത്ഥനകളോടെയും ആഘോഷചടങ്ങുകളോടെയും ഉണ്ണിയേശുവിൻ്റെ പിറവിയെ ആഘോഷമാക്കും.

Christmas 2024: തിരുപ്പിറവിയുടെ മറ്റൊരു ഓർമ്മപുതുക്കൽ; വിശുദ്ധിയുടെ പൊൻനിറവിൽ ഇന്ന് ക്രിസ്മസ്
Represental Images (Credits: Social Media)
neethu-vijayan
Neethu Vijayan | Updated On: 25 Dec 2024 06:29 AM

വിശുദ്ധിയുടെ പൊൻനിറവിൽ വീണ്ടുമൊരു ക്രിസ്മസ് കൂടി വന്നെത്തിയിരിക്കുകയാണ്. നാടെങ്ങും ക്രിസ്മസ് ലഹരിയിൽ. സമഭാവനയുടെ സ്‌നേഹസന്ദേശമാണ് തിരുപ്പിറവിയുടെ ഓർമ്മ ദിവസം പങ്കുവയ്ക്കുന്നത്. ലോകമെമ്പാടുമുള്ള ക്രൈസ്തവർ സഹത്തിന്റേയും സമാധാനത്തിന്റേയും സന്ദേശവുമായി എത്തിയ ദൈവപുത്രൻറെ ജന്മനാൾ ഡിസംബർ 25ന് പ്രാർത്ഥനയോടെയും മധുരം പങ്കുവച്ചും ആഘോഷിക്കുന്നു. സ്‌നേഹസാഹോദര്യങ്ങൾ പൂത്തുലയുന്ന നല്ലനാളിനായുള്ള പ്രത്യാശ കൂടിയാണ് നന്മയുടെയും സമാധാനത്തിൻ്റെയും ക്രിസ്മസ്. ഡിസംബറിന്റെ മഞ്ഞും, കരോളിന്റെ സംഗീതവും, മനോഹരമായ പുൽക്കൂടുകളും, തിളങ്ങുന്ന നക്ഷത്രങ്ങളും തലയെടുപോടെ നിൽക്കുന്ന ക്രിസ്മസ് ട്രീയുമെല്ലാം ഇത്തരമൊരു ഓർമ്മ പുതുക്കലാണ്.

ബത്‌ലഹേമിലെ കാലിത്തൊഴുത്തിൽ പിറന്ന ഉണ്ണിയേശുവിന്റെ തിരുപിറവി ആഘോഷമാണ് ക്രിസ്മസ്. തിരുപ്പിറവിയോടനുബന്ധിച്ച് നാട്ടിലെ പള്ളികളിലെല്ലാം ഇന്ന് പുലർച്ചെവരെ പ്രാർത്ഥനകളോടെയും ആഘോഷചടങ്ങുകളോടെയും ഉണ്ണിയേശുവിൻ്റെ പിറവിയെ ആഘോഷമാക്കും. മതപരമായ ആഘോഷം എന്ന പ്രാധാന്യത്തിനപ്പുറം, യേശു പഠിപ്പിച്ച സ്നേഹവും ക്ഷമയും അനുകമ്പയും സമാധാനവും സാർവത്രിക മൂല്യങ്ങളും ഈ ദിവസം ഉൾക്കൊള്ളുന്നു. കന്യാമറിയത്തിന്റെയും ജോസഫിന്റെയും മകനായി യേശു ജനിച്ചു എന്നാണ് ഐതിഹ്യം.

ക്രിസ്തു വർഷം നാലാം നൂറ്റാണ്ട് മുതലാണ് ഡിസംബർ 25ന് ക്രിസ്മസ്സായി ആഘോഷിക്കാൻ തുടങ്ങിയതെന്നാണ് പറയപ്പെടുന്നത്. ക്രിസ്ത്യാനിയായി മാറിയ റോമൻ ചക്രവർ‌ത്തി കോൺസ്റ്റന്റൈൻ ഡിസംബർ 25 ക്രിസ്മസായി ആഘോഷിക്കാൻ പ്രഖ്യാപിച്ചു. തന്റെ സാമ്രാജ്യത്തിലെ ക്രിസ്തുമത വിശ്വാസികൾക്കും പേ​ഗൻ മതവിശ്വാസികൾക്കും പൊതുവായ ഒരാഘോഷദിനമായാണ് അദ്ദേഹം ക്രിസ്മസ് ദിനമായി 25 പ്രഖ്യാപിച്ചത്. തലേ ദിവസമായ 24മുതൽ തന്നെ ക്രിസ്മസ് ആഘോഷങ്ങൾ ആരംഭിക്കുന്നു. ആഘോഷത്തിൻ്റെ ഭാ​ഗമായി പുൽക്കൂടൊരുക്കുകയും നക്ഷത്ര വിളക്ക് തൂക്കുകയും ചെയ്യുന്നു.

പ്രിയപ്പെട്ടവർക്ക് ക്രിസ്മസ് ആശംസകൾ നേരാം

ലോകം മുഴുവൻ ദൈവപുത്രനായ യേശുക്രിസ്തുവിൻറെ ജന്മാഘോഷങ്ങളിൽ മുഴുകിയിരിക്കുമ്പോൾ പ്രിയപ്പെട്ടവർക്ക് ഹൃദയത്തിൽ നിന്നും ക്രിസ്മസ് ആശംസകൾ നേരാം. ഇത്തവണത്തെ ക്രിസ്മസിന് പങ്കുവെയ്ക്കാവുന്ന ക്രിസ്മസ് കാർഡുകളിലും വാട്സ്ആപ്പിലൂടെയും പങ്കുവയ്ക്കാവുന്ന സന്ദേശങ്ങളും വായിച്ചറിയാം.

സ്നേഹത്തിൻറെയും ശാന്തിയുടെയും ആഘോഷത്തിൻറെയും പുതു നക്ഷത്രങ്ങൾ മാനത്ത് വിരിയുന്ന ഈ രാവിൽ എൻ്റെ എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ.

ഏവരുടെയും ഹൃദയത്തിൽ നന്മയും സമാധാനവും സന്തോഷവും നിറയ്ക്കാൻ ഈ കിസ്മസിന് കഴിയട്ടെ. ‌

സന്തോഷത്തിൻറെയും സാഹോദര്യത്തിൻറെയും സമാധാനത്തിൻറെയും വിശുദ്ധിയുടെയും സന്ദേശങ്ങൾ ഈ ക്രിസ്മസ് രാവിൽ എല്ലാവരിലും നിറയട്ടെ.

സ്നേഹവും സമാധാനവും സന്തോഷവും ഒരു സമ്മാനമാണ്. വിശുദ്ധിയുടെ ഈ രാവിൽ നിങ്ങളിൽ അത് പടരട്ടെ. ക്രിസ്തുമസ് ആശംസകൾ!

സ്നേഹവും സന്തോഷവും സമ്പത്തും നിറഞ്ഞ ഒരു ക്രിസ്മസ് ദിനം നിങ്ങൾക്കുണ്ടാകട്ടെയെന്ന് ഞാൻ ആശംസിക്കുന്നു.

നക്ഷത്രങ്ങൾ ചിരി തൂകിയ മാലാഖമാർ ഗീതങ്ങൾ ആലപിച്ച ഉണ്ണിയേശുവിൻറെ ഓർമയുണർത്തുന്ന ഈ ക്രിസ്മസ് ദിനം നിങ്ങൾക്കും കുടുംബത്തിനും സന്തോഷ പൂരിതമാകട്ടെ.

നിങ്ങളു‍ടെ ജീവിതത്തിൽ വലിയൊരു മാറ്റത്തിന് ഈ ദിനം സാക്ഷ്യം വഹിക്കട്ടെ. ക്രിസ്തുമസ് ആശംസകൾ!

നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ക്രിസ്മസ് ആശംസകളും ഒപ്പം നന്മയുടെയും സന്തോഷത്തിൻ്റെയും മറ്റൊരു പുതുവത്സരാശംസകളും നേരുന്നു.

Latest News