5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Hajj 2025: ഹജ്ജിന് പോകാന്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ ഈ തീയതി മറക്കരുത്, അല്ലെങ്കില്‍ റദ്ദ് ചെയ്യപ്പെടും

Hajj 2025 Payment Date: ഒക്ടോബര്‍ 23 നകം രേഖകള്‍ സമര്‍പ്പിക്കാത്തവരുടെ തെരഞ്ഞെടുപ്പ് റദ്ദാക്കും. ഇവരുടെ സീറ്റിലേക്ക് വെയ്റ്റിങ് ലിസ്റ്റിലുള്ളവരെ മുന്‍ഗണനാ ക്രമത്തില്‍ പരിഗണിക്കുന്നതാണ്. ഒറിജിനല്‍ പാസ്‌പോര്‍ട്ട് മറ്റ് രേഖകളോടൊപ്പം സമര്‍പ്പിക്കേണ്ടതില്ല.

Hajj 2025: ഹജ്ജിന് പോകാന്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ ഈ തീയതി മറക്കരുത്, അല്ലെങ്കില്‍ റദ്ദ് ചെയ്യപ്പെടും
മക്ക, സൗദി അറേബ്യ (Image Credits: Anadolu/Getty Images Editorial)
Follow Us
shiji-mk
SHIJI M K | Published: 07 Oct 2024 22:04 PM

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ഇത്തവണ ഹജ്ജ് (Hajj 2025) കമ്മിറ്റി വഴി തീര്‍ത്ഥാടനത്തിന് പോകാന്‍ 14,594 പേര്‍ക്ക് അവസരം. ഹജ്ജിനായി തെരഞ്ഞെടുക്കപ്പെട്ടവര്‍ ഒക്ടോബര്‍ 25ന് മുമ്പ് ആദ്യ ഗഡു അടയ്ക്കണം. തിങ്കളാഴ്ച ഡല്‍ഹിയില്‍ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ഗുജറാത്തില്‍ നിന്നാണ് ഇത്തവണ ഏറ്റവും കൂടുതല്‍ ആളുകള്‍ തീര്‍ത്ഥാടനത്തിന് അപേക്ഷിച്ചത്. കേരളത്തില്‍ നിന്ന് ആകെ 20,636 പേരാണ് ഇത്തവണ അപേക്ഷിച്ചത്.

ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ അഡ്വാന്‍സ് തുകയും പ്രോസസിങ് ചാര്‍ജും ഉള്‍പ്പെടെ ആദ്യ ഗഡു ആയി 1,30,300 രൂപയാണ് ഒരാള്‍ അടയ്‌ക്കേണ്ടതായി വരുന്നത്. ഓണ്‍ലൈനായോ അല്ലെങ്കില്‍ ഹജ്ജ് കമ്മിറ്റി വെബ് സൈറ്റില്‍ നിന്നോ ഓരോ കവര്‍ നമ്പറിനും പ്രത്യേകം ലഭിക്കുന്ന പേ ഇന്‍ സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്ത് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കില്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ പണമടക്കാം. എന്നിട്ട് അതിന്റെ സ്ലിപ്പും അനുബന്ധ രേഖകളും ഒക്ടോബര്‍ 23നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കണം.

Also Read: Jeddah Tower : ബുർജ് ഖലീഫയ്ക്ക് ഇനി രണ്ടാം സ്ഥാനം; ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ജിദ്ദ ടവറിൻ്റെ നിർമാണം പുനരാരംഭിച്ചു

ഹജ്ജിന് പോകുന്നതിനായി ആകെ അടയ്‌ക്കേണ്ട തുക, വിമാന ചാര്‍ജ്. സൗദിയിലെ ചെലവ് എന്നിവയുടെ കണക്ക് പിന്നീട് കേന്ദ്ര ഹജ്ജ് കമ്മിറ്റി നിങ്ങളെ അറിയിക്കുന്നതാണ്. തെരഞ്ഞെടുക്കപ്പെട്ടവര്‍ അഡ്വാന്‍സ് തുകയായ 1,30,300 രൂപ അടച്ചതിന്റെ പേ സ്ലിപ്പ്, നിശ്ചിത മാതൃകയിലുള്ള മെഡിക്കല്‍ സ്‌ക്രീനിങ് ആന്റ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, ഹജ്ജ് അപേക്ഷ ഫോം, സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്‌പോര്‍ട്ടിന്റെ ആദ്യ പേജിന്റെയും അവസാന പേജിന്റെയും കോപ്പി, അഡ്രസ് പ്രൂഫ്, കവര്‍ ലീഡിന്റെ ക്യാന്‍സല്‍ ചെയ്ത പാസ് ബുക്ക് അല്ലെങ്കില്‍ ചെക്ക് ലീഫ് എന്നിവയാണ് ഹജ്ജ് കമ്മിറ്റി ഓഫീസില്‍ സമര്‍പ്പിക്കേണ്ടത്.

ഒക്ടോബര്‍ 23 നകം രേഖകള്‍ സമര്‍പ്പിക്കാത്തവരുടെ തെരഞ്ഞെടുപ്പ് റദ്ദാക്കും. ഇവരുടെ സീറ്റിലേക്ക് വെയ്റ്റിങ് ലിസ്റ്റിലുള്ളവരെ മുന്‍ഗണനാ ക്രമത്തില്‍ പരിഗണിക്കുന്നതാണ്. ഒറിജിനല്‍ പാസ്‌പോര്‍ട്ട് മറ്റ് രേഖകളോടൊപ്പം സമര്‍പ്പിക്കേണ്ടതില്ല.

Also Read: Ayatollah Ali Khamenei: ‘ഒരേയൊരു ശത്രു, അതിനെ തകര്‍ത്തേ മതിയാകൂ; മിസൈല്‍ ആക്രമണം ഏറ്റവും കുറഞ്ഞ ശിക്ഷ’; മുസ്ലിം രാജ്യങ്ങള്‍ക്ക് സന്ദേശം നല്‍കി ഖാംനഈ

ഹജ്ജ് കമ്മിറ്റിയില്‍ നിന്നുള്ള അറിയിപ്പുകളും നിര്‍ദേശങ്ങളും കൃത്യമായി ശ്രദ്ധിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. കൂടാകെ കൂടുതല്‍ വിവരങ്ങള്‍ക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ്, സംസ്ഥാന ഹജ്ജ് കമ്മിറ്റി ജില്ലാ ട്രെയ്‌നിങ് ഓര്‍ഗനൈസര്‍മാര്‍, മണ്ഡലം ട്രെയ്‌നിങ് ഓര്‍ഗനൈസര്‍മാര്‍ എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

Latest News