പെരുംപാമ്പ് കേരള സർക്കാരിൻ്റേതായിരിക്കാം പക്ഷെ കോഴി തൻ്റേതാണ്... ഒടുവിൽ ജോർജിന്റെ പരാതിയ്ക്ക് പരിഹാരമായി | Govt Compensates Farmer 2 Years After Protected Python Swallows Hens In Kasargod Malayalam news - Malayalam Tv9

Govt Compensates Farmer: പെരുമ്പാമ്പ് കേരള സർക്കാരിൻ്റേതായിരിക്കാം പക്ഷെ കോഴി തൻ്റേതാണ്… ഒടുവിൽ ജോർജിന്റെ പരാതിയ്ക്ക് പരിഹാരമായി

Viral news Kerala : ആദ്യം, ആരോ കോഴികളെ മോഷ്ടിക്കുന്നതായാണ് സംശയിച്ചത്. എന്നാൽ എന്നാൽ 2022 ജൂണിൽ ഒരു ദിവസം, കള്ളനെ കണ്ടെത്തി. അത് ഒരു പെരുമ്പാമ്പ് ആയിരുന്നു.

Govt Compensates Farmer: പെരുമ്പാമ്പ് കേരള സർക്കാരിൻ്റേതായിരിക്കാം പക്ഷെ കോഴി തൻ്റേതാണ്... ഒടുവിൽ  ജോർജിന്റെ പരാതിയ്ക്ക് പരിഹാരമായി

kerala: Govt Compensates Farmer 2 Years After Protected Python Swallows Hens In Kasargod | X

Updated On: 

11 Jul 2024 12:41 PM

തിരുവനന്തപുരം: പാമ്പ് കേരള സർക്കാരിൻ്റേതായിരിക്കാം എന്നാൽ പാമ്പ് പിടിച്ച കോഴി തന്റേതാണ്….സർക്കാരിന്റെ പാമ്പ് തന്റെ കോഴിയെ പിടിച്ചാൽ നഷ്ടപരിഹാരം സർക്കാർ നൽകണം…സംസ്ഥാന മന്ത്രി നടത്തിയ ജനതാ അദാലത്തിൽ കാസർകോട് സ്വദേശിയായ ചെറുകിട കോഴി കർഷകൻ കെ.വി.ജോർജ് പറഞ്ഞത് ഇങ്ങനെയാണ്.
താൻ വളർത്തിയിരുന്ന ചില കോഴികളെ കാണാതായതിനെത്തുടർന്ന് സംസ്ഥാന സർക്കാരിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കുന്നതിനായി കഴിഞ്ഞ രണ്ട് വർഷമായി ഓടുകയായിരുന്നു ജോർജ്ജ്.

തൻ്റെ വീട്ടിലെ കോഴിക്കൂട്ടിൽ ദിനംപ്രതി കോഴികളുടെ എണ്ണം കുറയുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ ജോർജ് അസ്വസ്ഥനായി. ആദ്യം, ആരോ കോഴികളെ മോഷ്ടിക്കുന്നതായാണ് സംശയിച്ചത്. എന്നാൽ എന്നാൽ 2022 ജൂണിൽ ഒരു ദിവസം, കള്ളനെ കണ്ടെത്തി. അത് ഒരു പെരുമ്പാമ്പ് ആയിരുന്നു. കൂറ്റൻ പെരുമ്പാമ്പിനെ കണ്ട ഉടൻ വനപാലകരെ വിവരം അറിയിക്കുകയും അവർ എത്തി അതിനെ കൊണ്ടുപോവുകയും ചെയ്തു.

ALSO READ : ഓണമിങ്ങെത്തി!!! ഓണസദ്യ ഉണ്ടാക്കാനുള്ള എളുപ്പവഴി നോക്കാം

തുടർന്ന്, അപൂർവ ഇഴജന്തുക്കൾ ‘സംസ്ഥാന സംരക്ഷിത’മായതിനാൽ നഷ്ടപരിഹാരത്തിന് അപേക്ഷിക്കാമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ജോർജിനെ അറിയിച്ചു. അങ്ങനെയാണ് കോഴിയ്ക്ക് നഷ്ടപരിഹാരം തേടി ഇറങ്ങിയത്. 1972-ലെ വന്യജീവി (സംരക്ഷണം) നിയമത്തിൻ്റെ ഷെഡ്യൂൾ I പ്രകാരമാണ് പെരുമ്പാമ്പിന് ഏറ്റവും ഉയർന്ന സംരക്ഷണ പദവി നൽകിയിരിക്കുന്നത്. എന്നാൽ നഷ്ടപരിഹാരം ലഭിക്കാനുള്ള അദ്ദേഹത്തിൻ്റെ ശ്രമങ്ങൾ വിജയിച്ചില്ല.

ഒരു വർഷത്തിനു ശേഷവും നടപടി ഉണ്ടാവാതായതോടെ അസ്വസ്ഥനായ ജോർജ് ഈ വിഷയം കൂടുതൽ ഉന്നയിച്ചു തുടങ്ങി. അങ്ങനെയാണ് അദാലത്തിൽ എത്തിയ ജോർജ് മന്ത്രിയോട് രോഷം പ്രകടിപ്പിച്ചത്. ജോർജിനെ മന്ത്രി സമാധാനിപ്പിച്ചെങ്കിലും നഷ്ടപരിഹാരം ലഭിച്ചില്ല. ഒടുവിൽ കേരള മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാൻ തീരുമാനിച്ചു. എന്നാൽ, കമ്മീഷനെ സമീപിക്കുന്നതിന് മുമ്പ് നഷ്ടപരിഹാരം സംബന്ധിച്ച് വനംവകുപ്പിൽ നിന്ന് വിളി വന്നു. സർക്കാർ ഉടമസ്ഥതയിലുള്ള പെരുമ്പാമ്പ് തിന്ന കോഴികൾക്ക് 2000 രൂപ അനുവദിച്ചു. വൈകിയാണെങ്കിലും നീതി കിട്ടിയതിലുള്ള സന്തോഷത്തിലാണ് ജോർജ്ജ്.

Related Stories
Ration card update: മരിച്ചവരുടെ പേര് ഇപ്പോഴും റേഷൻ കാർഡിലുണ്ടോ? ഉടൻ നീക്കിയില്ലെങ്കിൽ പണി ഉറപ്പ്
ADM Naveen Babu: നവീൻ ബാബു നീതിമാനായ ഉദ്യോ​ഗസ്ഥൻ; കെെക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ലാൻഡ് റവന്യൂ കമ്മീഷണർ
Ganja Seized: ‘ചേട്ടാ തീപ്പെട്ടിയുണ്ടോ’; കഞ്ചാവുബീഡി കത്തിക്കാന്‍ എക്‌സൈസ് ഓഫീസില്‍ തീപ്പെട്ടി ചോദിച്ചത്തി വിദ്യാര്‍ഥികള്‍
Mukesh Arrest: പീഡന പരാതി; നടനും എംഎൽയുമായ മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു, അറസ്റ്റും ജാമ്യവും ഞൊടിയിടയിൽ
Mannarasala Festival: മണ്ണാറശ്ശാല ആയില്യം മഹോത്സവം; ആലപ്പുഴ ജില്ലയിൽ 26ന് പ്രാദേശിക അവധി
Kerala Rain Alert: പുതിയ ന്യൂനമർദ്ദം, കൂടെ ചുഴലിക്കാറ്റും; സംസ്ഥാനത്ത് 23 വരെ ഇടിമിന്നലോടെ മഴ
പന നൊങ്ക് ഇനി വാങ്ങാതെ പോവരുത്! ​ആരോ​ഗ്യ ഗുണങ്ങൾ ചില്ലറയല്ല
വെണ്ടയ്ക്ക ആട്ടിൻ സൂപ്പിനു തുല്യം, അറിയാം ​ഗുണങ്ങൾ...
ബുദ്ധിയെ ഉഷാറാക്കാം.. ക്യാരറ്റ് കഴിച്ചാൽമതി
വേറെങ്ങും പോവേണ്ട അടുക്കളയിലുണ്ട് കൊളസ്‌ട്രോളിനുള്ള മരുന്ന്‌