5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

MT Padma Passed Away: മുൻ മന്ത്രി കോൺഗ്രസ് നേതാവുമായി എം ടി പത്മ അന്തരിച്ചു

Former Minister MT Padma Passed Away: ഫിഷറീസ്-ഗ്രാമ വികസന-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രിയും എട്ടും ഒൻപതും കേരള നിയമസഭകളിൽ കൊയിലാണ്ടിയിൽ നിന്നുള്ള അംഗവുമായിരുന്നു എം ടി പത്മ. കൂടാതെ കേരള മന്ത്രിസഭയിൽ അംഗമായ മൂന്നാമത്തെ വനിതായിരുന്നു എം ടി പത്മ.

MT Padma Passed Away: മുൻ മന്ത്രി കോൺഗ്രസ് നേതാവുമായി എം ടി പത്മ അന്തരിച്ചു
എം ടി പത്മ (Image Credits: Social Media)
neethu-vijayan
Neethu Vijayan | Published: 12 Nov 2024 16:12 PM

കോഴിക്കോട്: മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന എം ടി പത്മ ( 81) (mt padma passed away) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം. മകൾക്കൊപ്പം മുംബൈയിലായിരുന്നു ഏറെ നാളായി താമസം. മൃതദേഹം ബുധനാഴ്ച (നാളെ) കോഴിക്കോട്ടേക്കെത്തിക്കും.

ഫിഷറീസ്-ഗ്രാമ വികസന-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രിയും എട്ടും ഒൻപതും കേരള നിയമസഭകളിൽ കൊയിലാണ്ടിയിൽ നിന്നുള്ള അംഗവുമായിരുന്നു എം ടി പത്മ. കൂടാതെ കേരള മന്ത്രിസഭയിൽ അംഗമായ മൂന്നാമത്തെ വനിതായിരുന്നു എം ടി പത്മ.

നിയമത്തിൽ ബിരുദവും ആർട്ട്സിൽ ബിരുധാനാന്തര ബിരുദവും നേടിയ പത്മ കോൺഗ്രസ്സിന്റെ വിദ്യാർഥി പ്രസ്ഥാനമായ കെഎസ്.യുവിലൂടെയാണ് രാഷ്ട്രീയ രം​ഗത്തേക്ക് ചുവടുവയ്ക്കുന്നത്. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ്, കെ പി സി സി അംഗം, മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറി, കോഴിക്കോട് ഡിസിസി സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്.

1999-ൽ പാലക്കാട് നിന്നും 2004-ൽ വടകരയിൽ നിന്നും ലോക്സഭയിലേയ്ക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. കെ കരുണാകരൻ ഡിഐസി രൂപീകരിച്ചപ്പോൾ അതിലേക്കു പോയ പത്മ പിന്നീട് കോൺഗ്രസിലേക്കു തിരിച്ചു വന്നിരുന്നു. 2013-ൽ കോഴിക്കോട് കോർപ്പറേഷനിലേയ്ക്ക് കോൺഗ്രസ് കൗൺസിലറായി തെരഞ്ഞെടുക്കപ്പെടുകയും പ്രതിപക്ഷ നേതാവാകുകയും ചെയ്തിരുന്നു.

Latest News