5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Cheemeni Nuclear Power Project : കറൻ്റ് ബില്ല് കുറയും, കരണ്ട് കട്ടുണ്ടാവില്ല; ആണവനിലയത്തിൽ വാനോളം പ്രതീക്ഷകൾ

Kerala's expectations on Cheemeni Power Project : കാസർഗോഡ് ചീമേനിയിൽ ആണവനിലയം പണിയുമ്പോൾ അത് കേരളത്തെ എങ്ങനെ സഹായിക്കും? സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയ്ക്ക് ഒരു പരിധി വരെ പരിഹാരം കണ്ടെത്താൻ ഈ ആണവനിലയത്തിന് കഴിഞ്ഞേക്കും. എങ്ങനെയാണ് ചീമേനി ആണവനിലയം കേരളത്തിൻ്റെ വൈദ്യുതി പ്രതിസന്ധികൾക്ക് പരിഹാരമാവുക എന്ന് പരിശോധിക്കാം.

Cheemeni Nuclear Power Project : കറൻ്റ് ബില്ല് കുറയും, കരണ്ട് കട്ടുണ്ടാവില്ല; ആണവനിലയത്തിൽ വാനോളം പ്രതീക്ഷകൾ
പ്രതീകാത്മക ചിത്രംImage Credit source: Social Media
abdul-basith
Abdul Basith | Updated On: 28 Dec 2024 15:41 PM

കാസർഗോഡ് ചീമേനിയിൽ ആണവനിലയം പണിയാനുള്ള പ്രാഥമിക ആലോചനകൾ നടക്കുകയാണ്. സംസ്ഥാനത്ത് വർധിച്ചുവരുന്ന വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അതാണ് മാർഗമെന്ന് കേന്ദ്രം നിലപാടെടുക്കുമ്പോൾ ചീമേനിയിൽ ആണവനിലയം (Cheemeni Nuclear Power Project) ഉയരാനുള്ള സാധ്യതകൾ വർധിക്കുകയാണ്. 150 ഏക്കർ ഭൂമിയാണ് ആണവനിലയത്തിന് വേണ്ടത്. ആതിരപ്പള്ളിയിലും ചീമേനിയിലും ഇതിനായി സ്ഥലം കണ്ടെത്തിയിരുന്നു. എന്നാൽ, ആണവനിലയത്തിൻ്റെ ഒന്നര കിലോമീറ്റർ ചുറ്റളവിലുള്ള ബഫർ സോണിൽ ടൂറിസം പോലെ വലിയ പദ്ധതികൾ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. ഇതോടെയാണ് ചീമേനിയെ പരിഗണിക്കുന്നത്.

ആലോചന
സംസ്ഥാനത്തിനുപുറത്ത് നിലയം സ്ഥാപിക്കാൻ സഹായിക്കണമെന്നായിരുന്നു സംസ്ഥാന വൈദ്യുതി വകുപ്പ് കേന്ദ്രമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നത്. കേരളത്തിലെ തോറിയം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാനായിരുന്നു ആലോചന. ഒടുവിൽ തൃശൂരിനെയും ചീമേനിയെയും പരിഗണിച്ച് ഒടുവിൽ ആണവനിലയം കാസർഗോട്ടെത്തുകയായിരുന്നു. 150 ഏക്കറിലാവും ആണവനിലയം സ്ഥാപിക്കുക. സമീപത്ത് വീടുകളില്ലാത്തതും ഈ പ്രദേശത്ത് ആണവനിലയം സ്ഥാപിക്കാനുള്ള ആലോചനകൾക്ക് ശക്തിപകർന്നു. ഇതിന് പിന്നാലെയാണ് ചീമേനി ആണവനിലയത്തെപ്പറ്റിയുള്ള ചർച്ചകൾ സജീവമായത്.

ആതിരപ്പള്ളിയിൽ 150 ഏക്കർ ഭൂമി കണ്ടെത്തിയിരുന്നെങ്കിലും ഇവിടെ വലിയ ടൂറിസം പദ്ധതികൾ വരാൻ പോവുകയാണെന്ന് തൃശൂർ എംപി സുരേഷ് ഗോപി അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ ഒന്നര കിലോമീറ്റർ ബഫർ സോൺ നിബന്ധന പാലിക്കാൻ സാധിച്ചേക്കില്ലെന്ന തിരിച്ചറിവിന് പിന്നാലെ ചീമേനിയ്ക്ക് തന്നെ നറുക്ക് വീഴുകയായിരുന്നു.

ആണവനിലയത്തെപ്പറ്റി
ചീമേനിയിൽ ആലോചിക്കുന്ന ആണവനിലയത്തിൽ ഐപിഎച്ച്ഡബ്ല്യുആർ – 700 അഥവാ ഇന്ത്യൻ പ്രഷറൈസ്ഡ് ഹെവി വാട്ടർ റിയാക്ടർ – 700 റിയാക്ടറാവും ഉപയോഗിക്കുക. ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് ആണ് ഈ റിയാക്ടർ നിർമ്മിക്കുന്നത്. ജനറേഷൻ 3 റിയാക്ടറാണിത്. 2166 മെഗാവാട്ട് ഹീറ്റ് ആണ് മണിക്കൂറിൽ ഈ റിയാക്ടർ ഉത്പാദിപ്പിക്കുന്നത്. ഇത് 700 മെഗാവാട്ട് വൈദ്യുതിയായി മാറ്റം വരുത്തും. 32 ശതമാനം തെർമൽ എഫിഷ്യൻസിയുള്ള ഈ റിയാക്ടറിൻ്റെ ആയുസ് 40 വർഷമാണ്.

Also Read : Nuclear Power Plant: ചീമേനിയിൽ ആണവനിലയം ആകാമെന്ന് കേന്ദ്ര നിർദ്ദേശം; സംസ്ഥാനത്തിന് പുറത്തുള്ള സാധ്യത തേടി കേരളം

കേരളത്തിൻ്റെ നേട്ടം
നിലവിൽ സംസ്ഥാനത്തിൻ്റെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ബുദ്ധിമുട്ടുകയാണ്. ലോഡ് ഷെഡ്ഡിംഗ് അടക്കമുള്ളവ സംസ്ഥാനം പരിഗണിച്ചു. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ മറ്റിടങ്ങളിൽ നിന്ന് സംസ്ഥാനം പലതവണ വൈദ്യുതി വാങ്ങി. ഇതൊക്കെ കാരണം സംസ്ഥാനത്തെ വൈദ്യുതിനിരക്കും വർധിച്ചു. ആണവനിലയം വന്നാൽ ഇതിലൊക്കെ ഒരു പരിഹാരമാവുമെന്നാണ് കണക്കുകൂട്ടൽ. അതുകൊണ്ട് തന്നെ എങ്ങനെയും ചീമേനിയിലെ ആണവനിലയം പ്രാവർത്തികമാക്കാനാവും സംസ്ഥാന സർക്കാരിൻ്റെ ശ്രമം.

2023- 24 കാലയളവിൽ പീക് സമയത്ത് സംസ്ഥാനത്തിനാവശ്യമുള്ള വൈദ്യുതി 4804 മെഗാവാട്ട് ആയിരുന്നു. 2026-27 കാലയളവിൽ ഇത് 5549 മെഗാവാട്ടും 2030-31 കാലയളവിൽ ഇത് 6967 മെഗാവാട്ടുമായി ഉയരും എന്നാണ് കണക്ക്. 2023-24 കാലയളവിൽ ഒരു ദിവസത്തെ വൈദ്യുതി ഉപഭോഗം 80.12 ദശലക്ഷം യൂണിറ്റായിരുന്നു. 2026–27ൽ 92.88 ദശലക്ഷം യൂണിറ്റും 2031–32ൽ 117.47 ദശലക്ഷം യൂണിറ്റും ആയി ഉപഭോഗം ഉയരും.

നിലവിൽ 1650 മെഗാവാട്ടാണ് ആഭ്യന്തര ഉത്പാദനം വഴി സംസ്ഥാനത്തിന് ലഭിക്കുന്ന വൈദ്യുതി. കേന്ദ്രവിഹിതത്തിൽ ലഭിക്കാവുന്ന പരമാവധി വൈദ്യുതി 4260 മെഗാവാട്ട്. ഇപ്പോൾ ലഭിക്കുന്നത് 3900 വാട്ട്. ബാക്കിയുള്ള വൈദ്യുതി കേന്ദ്ര പവർ എക്സ്ചേഞ്ചിൽ നിന്ന് ഉയർന്ന വിലയിൽ സംസ്ഥാനം വാങ്ങുകയാണ്. ആണവനിലയം സ്ഥാപിക്കുന്നതോടെ പുറമേനിന്നുള്ള വൈദ്യുതി വാങ്ങൽ അടക്കമുള്ളവ അവസാനിക്കും. അതുകൊണ്ട് തന്നെ ആനുപാതികമായി സംസ്ഥാനത്തെ വൈദ്യുതിനിരക്കും കുറയും.

മറ്റ് ആണവനിലയങ്ങൾ
ഗുജറാത്തിലെ ഖരക്പൂരിലാണ് നിലവിൽ ഇത്തരം ആണവനിലയമുള്ളത്. ഐപിഎച്ച്ഡബ്ല്യുആർ – 700ൻ്റെ രണ്ട് റിയാക്ടറുകളാണ് ഇവിടെ ഉപയോഗിക്കുന്നത്. ഇതിൽ ഒരെണ്ണം 2021ലും രണ്ടാമത്തേത് 2023ലും പ്രവർത്തനമാരംഭിച്ചു. രാജസ്ഥാനിലെ രവത്‌ഭട്ട, ഹരിയാനയിലെ ഗോരഖ്പൂർ, കർണാടകയിലെ കൈഗ എന്നിവിടങ്ങളിൽ ആണവനിലയങ്ങളുടെ നിർമ്മാണം നടക്കുകയാണ്. 2025 മുതൽ 2031 വരെയുള്ള വർഷങ്ങളിൽ ഈ ആണവനിലയങ്ങളുടെ പ്രവർത്തനം ആരംഭിക്കും. രാജസ്ഥാനിലെ ബൻസ്വര, മധ്യപ്രദേശിലെ ചുട്ക, ഹരിയാനയിലെ ഗോരഖ്പൂർ എന്നിവിടങ്ങളിൽ ആണവനിലയങ്ങളുടെ ആലോചന നടക്കുന്നു. 2032 മുതലാണ് ഈ ആണവനിലയങ്ങളുടെ പ്രവർത്തനം ആരംഭിക്കുക.

Latest News