5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Syllabus Schools Holiday: എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ കേരള സിലബസ് സ്കൂളുകൾക്ക് നാളെ അവധി

Kerala Syllabus Schools Holiday: കേരള സിലബസ് പ്രകാരമുള്ള പ്രീ പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ എല്ലാ വിദ്യാലയങ്ങൾക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Kerala Syllabus Schools Holiday: എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ കേരള സിലബസ് സ്കൂളുകൾക്ക് നാളെ അവധി
സ്‌കൂളുകള്‍ക്ക് അവധി (Image Courtesy – Social Media)
sarika-kp
Sarika KP | Published: 10 Nov 2024 23:40 PM

കൊച്ചി: എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ കേരള സിലബസ് പ്രകാരമുള്ള സ്കൂളുകൾക്ക് നാളെ (11/11/2024) അവധി പ്രഖ്യാപിച്ചു. സ്കൂൾ കായിക മേളയുടെ സമാപനം കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചത്. കേരള സിലബസ് പ്രകാരമുള്ള പ്രീ പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ എല്ലാ വിദ്യാലയങ്ങൾക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

നാളെയാണ് സംസ്ഥാന സ്കൂൾ കായിക മേളയുടെ സമാപനം. തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. എറണാകുളം ജില്ലയിലെ 17 വേദികളിൽ അരങ്ങേറുന്ന കേരള സ്കൂൾ കായികമേളയ്ക്ക് മഹാരാജാസ് കോളേജ് ഗ്രൗണ്ടിലാണ് തിരശീല വീഴുന്നത്. ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും.

Also read-State School Science Festival: സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം; നവംബർ 15 മുതൽ 18 വരെ

അതേസമയം, സംസ്ഥാന സ്കൂൾ കായികമേളയിൽ കിരീടം ഉറപ്പിച്ചിരിക്കുകയാണ് കടകശേരി ഐഡിയൽ സ്കൂള്‍. തുടർച്ചയായ മൂന്നാം വർഷമാണ് മലപ്പുറം സ്കൂളിന്റെ ഈ നേട്ടം. ജില്ലകളിൽ 192 പോയിന്റുമായി മലപ്പുറമാണ് പോയിന്റ് നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത്. 169 പോയിന്റുമായി പാലക്കാടാണ് രണ്ടാം സ്ഥാനത്താണ്. ഗെയിംസ് വിഭാഗത്തിൽ 1213 പോയിന്റുമായി തിരുവനന്തപുരത്തിനു കിരീടം. ട്രാക് ഇനങ്ങളിൽ സ്വർണ വേട്ടയിൽ പാലക്കാടാണ് മുന്നിൽ നിൽക്കുന്നത്. 18 സ്വർണമാണ് ഇതുവരെ പാലക്കാട് സ്വന്തമാക്കിയത്.

അതേസമയം കേരള സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം നവംബർ 15 മുതൽ 18 വരെ ആലപ്പുഴ ജില്ലയിൽ നടക്കും. സംഘാടക സമിതി ചെയർമാനും ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രിയുമായ സജി ചെറിയാനാണ് ഇക്കാര്യം അറിയിച്ചത്. നവംബർ 15ന് വൈകിട്ട് നാല് മണിക്ക് സെന്റ് ജോസഫ്സ് സ്‌കൂളിൽ ശാസ്ത്രോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ വി ശിവൻകുട്ടി, കെ എൻ ബാലഗോപാൽ, സംഘാടക സമിതി ചെയർമാൻ കൂടിയായ മന്ത്രി സജി ചെറിയാൻ, പി പ്രസാദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

Latest News