Air India Express Kozhikode Emergency Landing: സാങ്കേതിക തകരാർ; കരിപ്പൂർ വിമാനത്താവളത്തിൽ എമർജൻസി ലാൻഡിങ്, ഇറക്കിയത് ദുബായ്-കോഴിക്കോട് വിമാനം

Dubai-Kozhikode Flight Emergency Landing: ഹൈഡ്രോളിക് പ്രശ്‌നം കാരണമാണ് ലാൻഡിങ് ഗിയർ വർക്ക് ചെയ്യാതെ വന്നതെന്നും അതിനാലാണ് എമജൻസി ലാൻഡിങ് നടത്തേണ്ടി വന്നതെന്നുമാണ് വിവരം. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഇവരെ ലാഡിങ്ങിന് പിന്നാലെ പുറത്തേക്ക് ഇറങ്ങിയിട്ടുണ്ട്‌. എന്നാൽ പ്രശ്നങ്ങളില്ലാതെ വിമാനം നിലത്തിറക്കാനായെന്ന് ആശ്വാസത്തിലാണ് അധികൃതർ. ടയറിലെ ഹൈഡ്രോളിക് സംവിധാനത്തിൽ പ്രശ്നങ്ങൾ കണ്ടെത്തിയതായി പ്രാഥമിക നി​ഗമനത്തിൽ പറയുന്നു.

Air India Express Kozhikode Emergency Landing: സാങ്കേതിക തകരാർ; കരിപ്പൂർ വിമാനത്താവളത്തിൽ എമർജൻസി ലാൻഡിങ്, ഇറക്കിയത് ദുബായ്-കോഴിക്കോട് വിമാനം

എയർ ഇന്ത്യ എക്സ്പ്രസ് പ്രതീകാത്മക ചിത്രം (Credits: PTI)

Published: 

03 Jan 2025 10:41 AM

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ എമർജൻസി ലാൻഡിങ് നടത്തി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം അടിയന്തര ലാൻഡിങ് നടത്തിയതെന്നാണ് റിപ്പോർട്ട്. ദുബായിൽ നിന്ന് കരിപ്പൂരിലേക്ക് വന്ന വിമാനമാണിത്. ദുബായിൽ നിന്നു രാവിലെ വന്ന എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനമാണ് കരിപ്പൂരിൽ അടിയന്തരമായി നിലത്തിറക്കിയത്. ലാൻഡിങ് ഗിയറിനു തകരാറുണ്ടെന്നാണു വിമാനത്തിൻ്റെ പൈലറ്റ് അറിയിച്ചത്.

ഹൈഡ്രോളിക് പ്രശ്‌നം കാരണമാണ് ലാൻഡിങ് ഗിയർ വർക്ക് ചെയ്യാതെ വന്നതെന്നും അതിനാലാണ് എമജൻസി ലാൻഡിങ് നടത്തേണ്ടി വന്നതെന്നുമാണ് വിവരം. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഇവരെ ലാഡിങ്ങിന് പിന്നാലെ പുറത്തേക്ക് ഇറങ്ങിയിട്ടുണ്ട്‌. എന്നാൽ പ്രശ്നങ്ങളില്ലാതെ വിമാനം നിലത്തിറക്കാനായെന്ന് ആശ്വാസത്തിലാണ് അധികൃതർ. ടയറിലെ ഹൈഡ്രോളിക് സംവിധാനത്തിൽ പ്രശ്നങ്ങൾ കണ്ടെത്തിയതായി പ്രാഥമിക നി​ഗമനത്തിൽ പറയുന്നു.

ദുബായിൽനിന്ന് രാവിലെ പുറപ്പെട്ട് കോഴിക്കോട്ടേക്കു വന്ന ഐ എക്സ് 344 എയർ ഇന്ത്യ വിമാനത്തിലാണ് തകരാർ കണ്ടെത്തിയിരിക്കുന്നത്. ഹൈഡ്രോളിക് തകരാർ ശ്രദ്ധയിൽപെട്ട ഉടനെ പൈലറ്റ് വിമാനത്താവളത്തിലേക്കു വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് എമർജൻസി അലർട്ട് പുറപ്പെടുവിച്ച് വിമാനം നിലത്തിറക്കി. ഇതിനിടെ അടിയന്തര ലാൻഡിങ്ങിനാവശ്യമായ എല്ലാവിധ ക്രമീകരണങ്ങൾ കരിപ്പൂർ വിമാനത്താവളത്തിൽ സജ്ജമാക്കിയിരുന്നു. ആംബുലൻസ്, ഫയർഫോഴ്സ് ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് വിമാനത്താവളത്തിൽ ഒരുക്കിയത്.

 

 

 

Related Stories
Kerala School Kalolsavam Point Table : കലോത്സവപ്പൂരത്തില്‍ കണ്ണൂരിന്റെ പടയോട്ടം, വിട്ടുകൊടുക്കാതെ തൃശൂരും കോഴിക്കോടും; നാലാം ദിനവും ആവേശമേറും
PV Anvar : കൈകോര്‍ക്കാന്‍ അന്‍വര്‍ ‘റെഡി’, ഇനി തീരുമാനമെടുക്കേണ്ടത് യുഡിഎഫ്; ജയിലില്‍ നിന്ന് പുറത്തെത്തിയ എംഎല്‍എയ്ക്ക് വഴി നീളെ സ്വീകരണം
Chottanikkara Skelton: 20 വർഷമായി പൂട്ടിക്കിടന്ന വീട്ടിൽ തലയോട്ടിയും അസ്ഥികൂടവും; സംഭവം ചോറ്റാനിക്കരയിൽ, അന്വേഷണം
PV Anvar MLA: പി.വി.അൻവർ എംഎൽഎയ്ക്ക് ജാമ്യം
Kerala Rain Alert: ചൂടിന് ആശ്വാസമേകി മഴ വരുന്നൂ; സംസ്ഥാനത്ത് 5 ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത
Kerala Lottery Results: ഇന്നത്തെ 75 ലക്ഷത്തിൻ്റെ ഭാ​ഗ്യവാൻ നിങ്ങളോ? വിൻ വിൻ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
മലബന്ധമാണോ പ്രശ്നം? ഇനി വിഷമിക്കണ്ട ഇങ്ങനെ ചെയ്യൂ
'ഇതെങ്ങനെയാണ് അമല പോൾ ഇത്ര മാറിയത്'?
മാനത്തുണ്ട് വിസ്മയക്കാഴ്ചകള്‍
വിരാട് കോലി ടീമിൽ സ്ഥാനം അർഹിക്കുന്നില്ല: ഇർഫാൻ പഠാൻ