Drowned To Death: കണ്ണൂരും കാസര്‍കോടും നാലുപേര്‍ പുഴയില്‍ മുങ്ങിമരിച്ചു
Drowned To Death Kannur and Kasargod: ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടാകുന്നത്. ക്രിസ്തുമസ് ആഘോഷിക്കുന്നതിനായി ബന്ധുവിട്ടില്‍ എത്തിയതായിരുന്നു വിന്‍സന്റും ആല്‍ബിനും. പുഴയില്‍ മുങ്ങിത്താഴ്ന്ന ഇരുവരെ നാട്ടുകാരുടെ നേതൃത്വത്തില്‍ കരയ്‌ക്കെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടി കിളിയന്തറയില്‍ രണ്ടുപേര്‍ മുങ്ങിമരിച്ചു. കണ്ണൂര്‍ കൊറ്റാളി സ്വദേശികളാണ് മുങ്ങിമരിച്ചത്. വിന്‍സന്റ് (42), ആല്‍ബിന്‍ (9) എന്നിവരാണ് മരിച്ചത്. അയല്‍വാസികളാണ് ഇരുവരും. പുഴയില്‍ വീണ ആല്‍ബിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വിന്‍സന്റും അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടാകുന്നത്. ക്രിസ്തുമസ് ആഘോഷിക്കുന്നതിനായി ബന്ധുവിട്ടില്‍ എത്തിയതായിരുന്നു വിന്‍സന്റും ആല്‍ബിനും. പുഴയില്‍ മുങ്ങിത്താഴ്ന്ന ഇരുവരെ നാട്ടുകാരുടെ നേതൃത്വത്തില്‍ കരയ്‌ക്കെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അതേസമയം, കാസര്‍കോട് കാനത്തൂര്‍ എരഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടികളില്‍ രണ്ടുപേര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. റിയാസ് (17), യാസിന്‍ (13) എന്നിവരാണ് മരണപ്പെട്ടത്. ഇവര്‍ക്കൊപ്പം വെള്ളത്തിലിറഞ്ഞിയ സമദിനെ കണ്ടെത്തുന്നതിനായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. സഹോദരങ്ങളുടെ കുട്ടികളാണ് അപകടത്തില്‍പ്പെട്ട മൂവരും.
ശനിയാഴ്ച ഉച്ചയോടെയാണ് പുഴയില്‍ കുളിക്കാനായി കുട്ടികള്‍ ഇറങ്ങിയത്. എന്നാല്‍ മൂവരും മുങ്ങിപ്പോവുകയായിരുന്നു. റിയാസിനെ രക്ഷാപ്രവര്‍ത്തര്‍ രക്ഷപ്പെടുത്തിയെങ്കിലും ആശുപത്രിയിലെത്തുന്നതിന് മുമ്പ് മരണപ്പെടുകയായിരുന്നു. മുങ്ങിപ്പോയ കുട്ടികളെ രക്ഷപ്പെടുത്തുന്നതിനിടെ മറ്റ് രണ്ടുപേര്‍ വെള്ളത്തില്‍ മുങ്ങിപ്പോയതായാണ് വിവരം.