5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Water Shortage: നാലാം ദിവസവും നരകം, കിട്ടാനില്ല തുള്ളി വെള്ളം! തലസ്ഥാനത്ത് നെട്ടോട്ടമോടി ജനം, മന്ത്രിയുടെ വാക്കും പാഴായി

Drinking water shortage in Thiruvananthapuram: നഗരത്തിൽ തുടരുന്ന കുടിവെള്ളക്ഷാമത്തിന് പരിഹാരമായില്ല. ജനങ്ങളുടെ നിസഹായാവസ്ഥ മനസിലാക്കിയ സ്വകാര്യ വാട്ടർ ടാങ്ക് ഉടമകളും വെള്ളത്തിന് നിരക്ക് കൂട്ടി.

Water Shortage: നാലാം ദിവസവും നരകം, കിട്ടാനില്ല തുള്ളി വെള്ളം! തലസ്ഥാനത്ത് നെട്ടോട്ടമോടി ജനം, മന്ത്രിയുടെ വാക്കും പാഴായി
ജലവിതരണം (Image Courtesy - Jose A. Bernat Bacete/Moment/Getty Images
athira-ajithkumar
Athira CA | Published: 08 Sep 2024 11:58 AM

തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരത്തിൽ കുടിവെള്ള വിതരണം മുടങ്ങിയിട്ട് നാല് ദിവസം. അറ്റകുറ്റപ്പണിക്കായി അരുവിക്കരയിലെ പ്ലാന്റ് താത്കാലികമായി അടച്ചതും തിരുവനന്തപുരം- നാ​ഗർകോവിൽ റെയിൽപ്പാത ഇരട്ടിപ്പിക്കൽ പ്രവർത്തനങ്ങളെ തുടർന്നുമാണ് കുടിവെള്ള വിതരണം മുടങ്ങിയത്. ഇന്ന് രാവിലെ വെള്ളം വരുമെന്ന് ജനങ്ങൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ വാൽവിൽ ലീക്ക് കണ്ടെത്തിയതിനെ തുടർന്ന് പുലർച്ചെ ഭാഗികമായി ആരംഭിച്ച പമ്പിംഗ് നിർത്തിവച്ചു. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ 44 വാർഡുകളിലാണ് കുടിവെള്ള പ്രതിസന്ധി.

ജനങ്ങൾക്ക് ബുദ്ധിമുട്ടായതിൽ വിഷമമുണ്ട്. സാങ്കേതിക തടസങ്ങൾ മാറ്റി പ്രശ്നം ഉടൻ പരിഹരിക്കുമെന്നാണ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അ​ഗസ്റ്റിൽ മാധ്യമങ്ങളോട് പറഞ്ഞത്. ഇന്നലെ രാത്രി പമ്പിം​ഗ് പുനരാരംഭിച്ചിരുന്നു. ചിലയിടങ്ങളിൽ ലീക്ക് കണ്ടെത്തിയതിനാൽ തുടരാനായിരുന്നില്ല. അത് പരിഹരിച്ച് പമ്പിം​ഗ് പുനരാരംഭിക്കാനാകും. ഭാവിയിൽ ഇത്തരത്തിലൊരു അവസ്ഥ വരാതിരിക്കാൻ ശ്രദ്ധിക്കുമെന്നും അദ്ദേ​​ഹം പറഞ്ഞു. ഉച്ചയോടെ പമ്പിം​ഗ് പുനരാരംഭിച്ച് വെെകിട്ടോടെ ജലവിതരണം സാധാരണ ​ഗതിയിലാക്കാൻ സാധിക്കുമെന്നാണ് മന്ത്രി വി ശിവൻ കുട്ടി ഇന്ന് നൽകിയിരിക്കുന്ന ഉറപ്പ്.

സർക്കാരിന്റെ പ്രവർത്തന ഫലമാണിത്. പറയുന്നതൊന്നും പ്രവർത്തിക്കില്ല. പ്രവർത്തിക്കുന്നതൊന്നും പറയുകയുമില്ല.- മന്ത്രിയുടെ ഉറപ്പിനെ പരിഹസിച്ചുകൊണ്ട് വീട്ടമ്മ പറഞ്ഞു. കുടിക്കാനും പാചകം ചെയ്യാനും ക്യാൻ വാട്ടർ ഉപയോ​ഗിക്കാം. കുളിക്കാനും ടോയ്ലെറ്റിൽ പോകാനും എന്ത് ചെയ്യും. ബിൽ അടയ്ക്കാൻ വെെകിയാൽ നടപടി സ്വീകരിക്കുന്നവരാണ് ന്യായമായ ആവശ്യത്തിന് പരിഹാരം കാണാതതത്. – ന​ഗരവാസികളിൽ ഒരാൾ പറഞ്ഞു.

അതേസമയം, വീടിന്റെ രണ്ടാംനിലയിലേക്ക് കുടിവെള്ളം ചുമന്നെത്തിച്ച മധ്യവയസ്കൻ കുഴഞ്ഞുവീണ് മരിച്ചു. മണക്കാട് പടനാവ് റസിഡന്റ്സ് അസോസിയേഷനിലെ 129-ാം വീട്ടിൽ താമസിച്ചിരുന്ന സതീഷ് കുമാറാണ് കുഴഞ്ഞ് വീണ് മരിച്ചത്.

കുടിവെള്ള പ്രതിസന്ധി പരിഹരിക്കാത്തതിനെ തുടർന്ന് ബിജെപി ഇന്നലെ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയിരുന്നു. നഗരസഭയുടെയും വാട്ടർ അതോറിറ്റിയുടെയും ഉദ്യോഗസ്ഥരെ ഫോൺ വിളിച്ചാൽ എടുക്കില്ലെന്നും വെള്ളമെത്താൻ താമസം നേരിട്ടാൽ കോർപ്പറേഷനും വകുപ്പ് മന്ത്രിക്കുമെതിരെ സമരം ആരംഭിക്കുമെന്നും ബിജെപി കൗൺസിലർമാർ പറഞ്ഞു. കുടിവെള്ള പ്രശ്നം പരിഹരിക്കാനെന്ന പേരിൽ വിളിച്ചു ചേർത്ത യോ​ഗങ്ങളിൽ നിന്ന് പ്രതിപക്ഷ കൗൺസിലർമാരെ ഒഴിവാക്കി. സിപിഎം കൗൺസിലർമാരെ മാത്രം വിളിച്ചുവരുത്തി പ്രഹസനം നടത്തുക മാത്രമാണ് മേയറും ഉദ്യോ​ഗസ്ഥരും ചെയ്തതെന്നും ബിജെപി നേതാവ് എം. ആർ ​ഗോപൻ തുറന്നടിച്ചു. ഇന്ന് മേയറെ തടഞ്ഞ് പ്രതിഷേധം സംഘടിപ്പിക്കുമെന്നും ബിജെപി അറിയിച്ചു.

കുടിവെള്ളം ലഭിക്കാതായാതോടെ ​ന​ഗരത്തിൽ ക്യാനുകളിലാണ് ആളുകൾ വീട്ടിലേക്ക് വെള്ളമെത്തിക്കുന്നത്. ജനങ്ങളുടെ നിസഹായാവസ്ഥ മനസിലാക്കിയ സ്വകാര്യ വാട്ടർ ടാങ്ക് ഉടമകളും വെള്ളത്തിന് നിരക്ക് കൂട്ടി. വെള്ളം കിട്ടാകനിയായതോടെ തലസ്ഥാനവാസികൾ ദൂരത്തുള്ള ബന്ധുകളുടെ വീടുകളിലേക്ക് താമസം മാറി. വൃദ്ധജനങ്ങളും കുഞ്ഞുങ്ങളും ​രോ​ഗികളും ഉള്ളവരുടെ വീട്ടിലെ അ‌വസ്ഥത കഷ്ടമാണ്. വെള്ളം ലഭിക്കാതെ വന്നതോടെ സെക്രട്ടറിയേറ്റിന്റെ പ്രവർത്തനം ഉൾപ്പെടെ താളം തെറ്റി.

Latest News