ദീപാവലി ആഘോഷിക്കാൻ തയ്യാറായിക്കോളൂ...; മുംബൈയിൽ നിന്ന് കൊച്ചുവേളിയിലേക്ക് പ്രത്യേക ട്രെയിൻ, സമയക്രമം ഇങ്ങനെ | Diwali Holidays 2024, mumbai kochuveli special train starts october 24, check the time and stops in kerala Malayalam news - Malayalam Tv9

Diwali 2024: ദീപാവലി ആഘോഷിക്കാൻ തയ്യാറായിക്കോളൂ…; മുംബൈയിൽ നിന്ന് കൊച്ചുവേളിയിലേക്ക് പ്രത്യേക ട്രെയിൻ, സമയക്രമം ഇങ്ങനെ

Diwali Holidays 2024: മുംബൈ ലോകമാന്യ തിലക് ടെർമിനൽസ് സ്റ്റേഷനിൽ നിന്ന് കൊച്ചുവേളി (തിരുവനന്തപുരം നോർത്ത്) സ്റ്റേഷനിലേക്ക് ആണ് സ്പെഷൻ ട്രെയിൻ അനുവദിച്ചിരിക്കുന്നത്. ദീപാവലി അവധികൾ പ്രമാണിച്ച് ആണ് സ്പെഷ്യൽ ട്രെയിൻ മധ്യ റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്.

Diwali 2024: ദീപാവലി ആഘോഷിക്കാൻ തയ്യാറായിക്കോളൂ...; മുംബൈയിൽ നിന്ന് കൊച്ചുവേളിയിലേക്ക് പ്രത്യേക ട്രെയിൻ, സമയക്രമം ഇങ്ങനെ

Represental Image (Credits: PTI)

Published: 

17 Oct 2024 07:20 AM

തിരുവനന്തപുരം: ദീപാവലി (Diwali 2024) അവധികൾ കണക്കിലെടുത്ത് അന്യസംസ്ഥാനങ്ങളിൽ കഴിയുന്നവർക്ക് സ്വന്തം നാടുകളിലേക്ക് പോകുന്നതിനായി സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. മുംബൈ ലോകമാന്യ തിലക് ടെർമിനൽസ് സ്റ്റേഷനിൽ നിന്ന് കൊച്ചുവേളി (തിരുവനന്തപുരം നോർത്ത്) സ്റ്റേഷനിലേക്ക് ആണ് സ്പെഷൻ ട്രെയിൻ അനുവദിച്ചിരിക്കുന്നത്. ദീപാവലി അവധികൾ പ്രമാണിച്ച് ആണ് സ്പെഷ്യൽ ട്രെയിൻ മധ്യ റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്.

ഒക്ടോബർ 24 മുതൽ, നവംബർ 14 വരെ എല്ലാ വ്യാഴാഴ്ചയും വൈകുന്നേരം നാല് മണിക്ക് മുംബൈ ലോകമാന്യ തിലക് ടെർമിനസ് സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന സ്പെഷൽ ട്രെയിൻ, കൊങ്കൺ റെയിൽവേ, മംഗലപുരം ജംക്ഷൻ, ഷൊറണൂർ, കോട്ടയം വഴി അടുത്ത ദിവസം (വെള്ളിയാഴ്ച) രാത്രി 8.45നു കൊച്ചുവേളി (തിരുവനന്തപുരം നോർത്ത്) സ്റ്റേഷനിൽ എത്തിച്ചേരുന്നതാണ്.

ഒക്ടോബർ 26 മുതൽ, നവംബർ 16 വരെ ഉള്ള ശനിയാഴ്ചകളിൽ വൈകുന്നേരം 4.20നു കൊച്ചുവേളി (തിരുവനന്തപുരം നോർത്ത്) സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട്, കോട്ടയം, ഷൊറണൂർ, മംഗലപുരം ജംക്ഷൻ, മഡ്ഗാവ്, പനവെൽ വഴി അടുത്ത ദിവസം (ഞായറാഴ്ച) രാത്രി 9.50നു ലോകമാന്യ തിലക് ടെർമിനസ് സ്റ്റേഷനിൽ എത്തി ചേരുന്നു. 2 AC 2-Tier, 6 AC 3-Tier, 8 സ്ലീപ്പർ, 4 ജനറൽ കോച്ചും ഉള്ള ട്രെയിൻ ആണ് സർവീസ് നടത്തുക. ട്രെയിൻ റിസർവേഷൻ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

അതേസമയം, ഇത്തവണത്തെ ദിപാവലി ആഘോഷങ്ങൾക്ക് നോർച്ച് ഇന്ത്യയിൽ പടക്കം പൊട്ടിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. പടക്കത്തിനു പൂർണ നിരോധനം പ്രഖ്യാപിച്ചിരിക്കുകയാണ് ഡൽഹി സർക്കാർ. പടക്കങ്ങളുടെ നിർമാണം, വിൽപന, ഉപയോഗം എന്നിവ പൂർണ്ണമായും നിരോധിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഓൺലൈൻ വിൽപനയ്ക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പടക്കം അനധികൃതമായി എവിടെയെങ്കിലും വിൽപന നടത്തുന്നുണ്ടോയെന്നറിയാൽ ശക്തമായ പരിശോധിന നടത്താനാണ് സർക്കാരിൻ്റെ തീരുമാനം.

 

Related Stories
P Sarin: ആദ്യ ശ്രമത്തിൽ തന്നെ സിവില്‍ സര്‍വ്വീസ്; 8 വര്‍ഷത്തെ സേവനം; പിന്നാലെ രാജിവച്ച് രാഷ്ട്രീയത്തിലേക്ക്; ആരാണ് ഡോ. പി സരിൻ
Kerala By Election: പാലക്കാട് സരിനും, ചേലക്കരയിൽ പ്രദീപും; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം
ADM Naveen Babu Death: എഡിഎം നവീൻ ബാബുവിൻ്റെ കുടുംബത്തോട് മാപ്പ് പറഞ്ഞ് കളക്ടർ; കത്ത് സബ്കലക്ടര്‍ നേരിട്ട് വീട്ടിലെത്തി കൈമാറി
Alan Walker : അലൻ വാക്കർ ഷോയ്ക്കിടെ കൊച്ചിയിൽ മൊബൈൽ മോഷണം; ഡൽഹിയിൽ മൂന്ന് പേർ പിടിയിൽ
Padmanabhaswamy Temple: പദ്‌മനാഭസ്വാമി ക്ഷേത്രം പരിസരത്ത് ചിക്കൻ ബിരിയാണി വിളമ്പി; ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി
Pocso Act: ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് കുട്ടി കാണുന്നതും പോക്‌സോ കുറ്റം: ഹൈക്കോടതി
ബബിള്‍ റാപ്പര്‍ പൊട്ടിയ്ക്കുന്നവരാണോ? ആരോഗ്യഗുണങ്ങള്‍ ഏറെ
എന്താണ് ആലിയ ഭട്ട് പറഞ്ഞ എഡിഎച്ച്ഡി രോഗാവസ്ഥ?
പീനട്ട് ബട്ടർ കഴിക്കുന്നത് നല്ലതോ? ഗുണങ്ങൾ അറിഞ്ഞിരിക്കണം
സ്കിൻ വെട്ടിത്തിളങ്ങാൻ ഈ ജ്യൂസുകൾ ശീലമാക്കൂ