Cyclone Dana: ‘ദന’ കേരളത്തിന് ഭീഷണിയാകുമോ? തുലാമഴ ശക്തിയോടെ തുടരും

Kerala Rain Alert: കേരളത്തില്‍ തുലാമഴ ശക്തമാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. തുലാമഴ ശക്തമാകുന്നതിന്റെ ഭാഗമായി ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അലര്‍ട്ടുള്ളത്. ചൊവ്വാഴ്ചയും ഈ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Cyclone Dana: ദന കേരളത്തിന് ഭീഷണിയാകുമോ? തുലാമഴ ശക്തിയോടെ തുടരും

കേരള മഴ മുന്നറിയിപ്പ്‌ (Image Credits: TV9 Bangla)

Published: 

21 Oct 2024 08:02 AM

തിരുവനന്തപുരം: മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ദന ചുഴലിക്കാറ്റ് രൂപപ്പെടുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആന്‍ഡമാന്‍ കടലിന് മുകളില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദം പിന്നീട് ചുഴലിക്കാറ്റായി മാറും. ഒഡീഷ, ബംഗാള്‍ തീരത്തേക്കാകും ദന നീങ്ങുക എന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. അതിനാല്‍ ദന കേരളത്തിന് ഭീഷണി സൃഷ്ടിക്കില്ലെന്നാണ് സൂചന.

കേരളത്തില്‍ തുലാമഴ ശക്തമാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. തുലാമഴ ശക്തമാകുന്നതിന്റെ ഭാഗമായി ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അലര്‍ട്ടുള്ളത്. ചൊവ്വാഴ്ചയും ഈ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Also Read: Kerala Rain Alert: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ തീരങ്ങളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

അലര്‍ട്ടുകള്‍ ഇപ്രകാരം- യെല്ലോ അലര്‍ട്ട്

 

  1. 21-10-2024 തിങ്കള്‍- പത്തനംതിട്ട, ഇടുക്കി
  2. 22-10-2024 ചൊവ്വ- പത്തനംതിട്ട, ഇടുക്കി
  3. 23-10-2024- കൊല്ലം, പത്തനംതിട്ട, ഇടുക്കി കോട്ടയം

ഈ പ്രദേശങ്ങളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ശക്തമായ മഴ.

തീരദേശ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയുള്ളതിനാല്‍ കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ തീരദേശങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Also Read: Kerala rain alert: ഇനി അഞ്ച് ദിവസത്തേക്ക് കനത്ത മഴ ; മൂന്ന് ജില്ലകളിൽ അലർട്ട്

കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.0 മുതല്‍ 1.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നു. തീരദേശ മേഖലകളിലും അവയോട് ചേര്‍ന്നുള്ള താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്.

കന്യാകുമാരി തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Related Stories
Kerala New Year Liquor Sale: മലയാളി ഇങ്ങനെ പൊളിക്കണോ! പുതുവത്സരത്തില്‍ കേരളത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പന
School Bus Accident : കണ്ണൂരില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം; നിരവധി കുട്ടികള്‍ക്ക് പരിക്ക്‌
Youth Stabbed on New Year: ഹാപ്പി ന്യൂ ഇയർ പറഞ്ഞില്ല; പുതുവത്സരാഘോഷത്തിനിടെ യുവാവിന് കുത്തേറ്റത് 24 തവണ
Kerala Lottery Results: പുതുവർഷത്തിൽ ഭാഗ്യം തുണച്ചത് നിങ്ങളെയോ? ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു
Kozhikode Ambulance Issue: രോഗിയുമായി പോയ ആംബുലൻസിന് യാത്രാതടസ്സം സൃഷ്ടിച്ച് ബൈക്കുകാരൻ; ലൈസൻസ് റദ്ദാക്കി എംവിഡി
Christmas New Year Bumper 2025: 20 കോടിയുടെ ഭാഗ്യവാൻ ആര്? ക്രിസ്‌മസ്-പുതുവത്സര ബമ്പർ ലോട്ടറിക്ക് റെക്കോ‍ഡ് വിൽപ്പന
ക്യാന്‍സറിനെ പോലും തടയാന്‍ ഈ മിടുക്കന്‍ മതി
ഐസിസിയുടെ ഈ വര്‍ഷത്തെ വനിതാ താരം; പട്ടികയില്‍ ഇവര്‍
സെലിബ്രിറ്റികളുടെ ന്യൂ ഇയർ ആഘോഷം
ന്യൂയര്‍ ആഘോഷിച്ചോളൂ പക്ഷെ ടച്ചിങ്‌സായി ഇവ വേണ്ട