Cyclone Dana: ‘ദന’ കേരളത്തിന് ഭീഷണിയാകുമോ? തുലാമഴ ശക്തിയോടെ തുടരും
Kerala Rain Alert: കേരളത്തില്‍ തുലാമഴ ശക്തമാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. തുലാമഴ ശക്തമാകുന്നതിന്റെ ഭാഗമായി ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അലര്‍ട്ടുള്ളത്. ചൊവ്വാഴ്ചയും ഈ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം: മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ദന ചുഴലിക്കാറ്റ് രൂപപ്പെടുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആന്‍ഡമാന്‍ കടലിന് മുകളില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദം പിന്നീട് ചുഴലിക്കാറ്റായി മാറും. ഒഡീഷ, ബംഗാള്‍ തീരത്തേക്കാകും ദന നീങ്ങുക എന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. അതിനാല്‍ ദന കേരളത്തിന് ഭീഷണി സൃഷ്ടിക്കില്ലെന്നാണ് സൂചന.
കേരളത്തില്‍ തുലാമഴ ശക്തമാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. തുലാമഴ ശക്തമാകുന്നതിന്റെ ഭാഗമായി ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അലര്‍ട്ടുള്ളത്. ചൊവ്വാഴ്ചയും ഈ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
Also Read: Kerala Rain Alert: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ തീരങ്ങളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
അലര്‍ട്ടുകള്‍ ഇപ്രകാരം- യെല്ലോ അലര്‍ട്ട്
- 21-10-2024 തിങ്കള്‍- പത്തനംതിട്ട, ഇടുക്കി
- 22-10-2024 ചൊവ്വ- പത്തനംതിട്ട, ഇടുക്കി
- 23-10-2024- കൊല്ലം, പത്തനംതിട്ട, ഇടുക്കി കോട്ടയം
ഈ പ്രദേശങ്ങളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ശക്തമായ മഴ.
തീരദേശ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയുള്ളതിനാല്‍ കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ തീരദേശങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Also Read: Kerala rain alert: ഇനി അഞ്ച് ദിവസത്തേക്ക് കനത്ത മഴ ; മൂന്ന് ജില്ലകളിൽ അലർട്ട്
കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.0 മുതല്‍ 1.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നു. തീരദേശ മേഖലകളിലും അവയോട് ചേര്‍ന്നുള്ള താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്.
കന്യാകുമാരി തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.