5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Cyclone Dana: ദാന കരതൊട്ടു; കേരളത്തിലും മുന്നറിയിപ്പ്‌, നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Rain Alert in Kerala: രാജ്യത്ത് അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആറ് ലക്ഷത്തോളം ആളുകളെ മാറ്റിപാര്‍പ്പിച്ചു. മണിക്കൂറില്‍ 15 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച ചുഴലിക്കാറ്റ് ഭിതര്‍കനിക നാഷണല്‍ പാര്‍ക്കിനും ധാമ്ര തുറമുഖത്തിനുമിടയിലാണ് കര തൊട്ടത്.

Cyclone Dana: ദാന കരതൊട്ടു; കേരളത്തിലും മുന്നറിയിപ്പ്‌, നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
ദാന ചുഴലിക്കാറ്റ്‌ (Image Credits: PTI)
shiji-mk
SHIJI M K | Updated On: 25 Oct 2024 06:06 AM

തിരുവനന്തപുരം: തീവ്ര ചുഴലിക്കാറ്റായി ദാന ഒഡീഷ തീരം തൊട്ടു. അര്‍ധരാത്രിയോടെയാണ് ദാന കര തൊട്ടത്. രാവിലെയോടെ ചുഴലിക്കാറ്റ് പൂര്‍ണമായും കരതൊടുമെന്നാണ് റിപ്പോര്‍ട്ട്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതിശക്തമായ മഴയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

Also Read: Kerala Rain Alert: അതിശക്ത മഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

രാജ്യത്ത് അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആറ് ലക്ഷത്തോളം ആളുകളെ മാറ്റിപാര്‍പ്പിച്ചു. മണിക്കൂറില്‍ 15 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച ചുഴലിക്കാറ്റ് ഭിതര്‍കനിക നാഷണല്‍ പാര്‍ക്കിനും ധാമ്ര തുറമുഖത്തിനുമിടയിലാണ് കര തൊട്ടത്. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതിയിലാണ് കാറ്റ് സഞ്ചരിക്കുന്നതെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

ചുഴലിക്കാറ്റ് തീരത്തേക്ക് പ്രവേശിച്ചതിന് പിന്നാലെ ഭദ്രക്, കേന്ദ്രപാറ, ബാലസോര്‍, ജഗത്‌സിങ്പൂര്‍ എന്നീ ജില്ലകളില്‍ ശക്തമായും കാറ്റും മഴയുമാ്. പല സ്ഥലങ്ങളിലും മരങ്ങള്‍ കടപുഴകി വീണതായുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ടെന്ന് റവന്യു വകുപ്പ് അറിയിച്ചു. ഒഡീഷ, പശ്ചിബംഗാള്‍ ജില്ലകളില്‍ ഏത് സാഹചര്യത്തെയും നേരിടാനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായി. പ്രധാനമന്ത്രി നേരിട്ട് വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. എല്ലാവിധ സഹായങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.

Also Read: Kerala Rain Alert : സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്; നാളെയും മഴസാധ്യത

കഴിഞ്ഞ ദിവസം വൈകീട്ട് മുതല്‍ ഭുവനേശ്വര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. ചുഴലിക്കാറ്റ് കണക്കിലെടുത്ത് ഒഡീഷ സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വിനോദ സഞ്ചാരികളോടും തീര്‍ഥാടകരോടും പുരിയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു.

അലര്‍ട്ടുകള്‍ ഇപ്രകാരം

ഓറഞ്ച് അലര്‍ട്ട് 25-10-24- കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

യെല്ലോ അലര്‍ട്ട്

25-10-24- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്.
26-10-24- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍.
27-10-24- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ

 

Latest News