5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Electricity Bill Kerala : കറണ്ട് ബില്ല് കൂടില്ല…പുതിയ നിരക്ക് പ്രഖ്യാപിക്കും വരെ നിലവിലെ നിരക്ക്

Current electricity rates continue in Kerala: ഓഗസ്റ്റ്​ രണ്ടിനാണ്​ കെ എസ്​ ഇ ബി നിലവിലുള്ള വൈദ്യുതി നിരക്ക് പരിഷ്കരിക്കാനുള്ള അപേക്ഷ നൽകിയത്​.

Electricity Bill Kerala : കറണ്ട് ബില്ല് കൂടില്ല…പുതിയ നിരക്ക് പ്രഖ്യാപിക്കും വരെ നിലവിലെ നിരക്ക്
പ്രതീകാത്മക ചിത്രം (Image courtesy : fhm/ getty images)
aswathy-balachandran
Aswathy Balachandran | Published: 30 Oct 2024 08:56 AM

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ബിൽ കൂടിയേക്കുമെന്ന ചർച്ചകളും അതിനു വേണ്ടിയുള്ള നടപടികളും പുരോ​ഗമിക്കുന്നതിനിടെ പുതിയ തീരുമാനം പുറത്തു വരുന്നു. കേരളത്തിൽ നിലവിലുള്ള വൈദ്യുതി നിരക്ക്‌ ഒരു മാസം കൂടി നീട്ടിക്കൊണ്ടാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കിയത്. നവംബർ 30 വരെയോ അല്ലെങ്കിൽ പുതിയ നിരക്ക്​ പ്രഖ്യാപിച്ചുള്ള ഉത്തരവ്​ വരുന്നതു വരെ​യോ ആയിരിക്കും നിലവിലെ നിരക്ക്​ ബാധകമാവുക എന്നാണ് ഉത്തരവിലുള്ളത്.

നിരക്ക്​ വർധന സംബന്ധിച്ച അപേക്ഷയിൽ തെളിവെടുപ്പ്​ നടപടിക്രമങ്ങൾ റെഗുലേറ്ററി കമ്മീഷൻ പൂർത്തിയാക്കിയിട്ടുണ്ടെന്നാണ് വിവരം. ​ഇലക്​ട്രിസിറ്റി ആക്ടിലെ സെക്​ഷൻ 64 പ്രകാരമാണ് നിരക്ക്​ പരിഷ്കരണം നടക്കുക. ഇതനുസരിച്ച് അപേക്ഷ ലഭിച്ച്​ 120 ദിവസത്തിനകം ​തെളിവെടുപ്പ്‌ പൂർത്തിയാക്കി അന്തിമ തീരുമാനം എടുക്കണം എന്നാണ് ചട്ടം.

ALSO READ – മലപ്പുറത്തെ ചില പ്രദേശങ്ങളിൽ ഭൂമിക്കടിയിൽ നിന്നും ഉഗ്രശബ്ദം; സ്ഥലത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചു

ഓഗസ്റ്റ്​ രണ്ടിനാണ്​ കെ എസ്​ ഇ ബി നിലവിലുള്ള വൈദ്യുതി നിരക്ക് പരിഷ്കരിക്കാനുള്ള അപേക്ഷ നൽകിയത്​. വേനൽക്കാലത്ത് ഉണ്ടാകുന്ന വലിയ തോതിലുള്ള വൈദ്യുതി ഉപയോഗം, ഉയർന്ന വിലയ്ക്ക്‌ സംസ്ഥാനത്തിന്‌​ പുറത്തു നിന്ന്​ വൈദ്യുതി വാങ്ങിയതിന്റെ അധികബാധ്യത എന്നിങ്ങനെയുള്ള ചെലവുകൾ നികത്താനുള്ള നിരക്ക്​ പരിഷ്‌കരണമാണ്‌ കെ എസ് ​ഇ ബി ആവശ്യപ്പെട്ടത്​.

കെ എസ്‌ ഇ ബിയുടെ നിർദ്ദേശങ്ങളും പൊതു തെളിവെടുപ്പിൽ ഉയർന്നതും സെപ്‌റ്റംബർ 18 വരെ ലഭിച്ച രേഖാമൂലമുള്ള വിവിധ അഭിപ്രായങ്ങളും പരിഗണിച്ചാകും താരിഫ് നിർണ്ണയത്തിന്റെ മുഴുവൻ പ്രക്രിയയും പൂർത്തിയാക്കുക. ഇതിന് കുറച്ച് ആഴ്ചകൾ കൂടി എടുക്കുമെന്ന്‌ കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

Latest News