5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

MV Govindan: വിഭാഗീയത രൂക്ഷം, നടപടിയെടുത്ത് സിപിഎം; കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എംവി ഗോവിന്ദൻ

CPM karunagappally Area Committee: സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടിക്കൊപ്പമുള്ളവരും പി.ആർ.വസന്തനെ അനുകൂലിക്കുന്നവരുമാണ് കരുന​ഗാപ്പള്ളി സിപിഎമ്മിലുള്ളത്. വസന്തൻ വിഭാഗത്തിൻ്റെ കൈയ്യിലാണ് പ്രദേശത്തെ ഭൂരിഭാ​ഗം ലോക്കൽ കമ്മിറ്റികളും.

MV Govindan: വിഭാഗീയത രൂക്ഷം, നടപടിയെടുത്ത് സിപിഎം; കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എംവി ഗോവിന്ദൻ
Image Courtesy CPM Kerala and MV Govindan Master
athira-ajithkumar
Athira CA | Published: 30 Nov 2024 15:23 PM

കൊല്ലം: സിപിഎമ്മിനുള്ളിലെ ഉൾപ്പാർട്ടി വിഭാ​ഗീയത മറനീക്കി പുറത്തുവന്നതും പരസ്യ പ്രതിഷേധത്തിലേക്കും മാറിയ സാഹചര്യത്തിൽ കരുനാഗപ്പള്ളിയിൽ സിപിഎം നടപടി. കരുനാ​ഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ട് താത്കാലിക അഡ്ഹോക് കമ്മിറ്റിക്ക് ചുമതല കൈമാറിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ അറിയിച്ചു. പാർട്ടി ലോക്കൽ സമ്മേളനങ്ങൾ അലങ്കോലപ്പെട്ടതിന് പിന്നാലെ സേവ് സിപിഎം പ്ലക്കാർഡുകളുമായി വിമത വിഭാഗം തെരുവിൽ പ്രതിഷേധിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാർട്ടി നടപടി. കൊല്ലത്തെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി ജില്ലാ സെക്രട്ടേറിയേറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങളിൽ പങ്കെടുത്തിരുന്നു. ഈ യോ​ഗങ്ങളിലാണ് ഏരിയാ കമ്മിറ്റി പിരിച്ചുവിടാനുള്ള തീരുമാനം കൈക്കൊണ്ടത്.

ലോക്കൽ കമ്മിറ്റികളിലുണ്ടായ പ്രശ്നം പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. തെരുവിൽ പ്രതിഷേധിച്ചത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ അം​ഗീകരിക്കാൻ കഴിയില്ലെന്നും തെറ്റായ പ്രവണതകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. കരുനാഗപ്പള്ളിയിലെ ഉൾപ്പാർട്ടി പോര് പ്രാദേശിക വിഷയമാണെന്നും കൊല്ലം ജില്ലയിലെ പ്രശ്നമല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കരുനാ​ഗപ്പള്ളിയിലെ പുതിയ പുതിയ അഡ്ഹോക് കമ്മിറ്റിയുടെ കൺവീനർ ടി മനോഹരനാണ്. എസ് എൽ സജികുമാർ, എസ് ആർ അരുൺ ബാബു, പി വി സത്യദേവൻ, എൻ സന്തോഷ്, ജി മുരളീധരൻ, ബി ഇക്ബാൽ എന്നിവർ അടങ്ങുന്നതാണ് കമ്മിറ്റി.

ഉൾപ്പാർട്ടി പോരിനെ തുടർന്ന് കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിക്ക് ലോക്കൽ സമ്മേളനങ്ങൾ അലങ്കോലപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം നടന്ന കുലശേഖരപുരം നോർത്ത് ലോക്കൽ സമ്മേളനം പ്രവർത്തകർ തമ്മിലുള്ള കയ്യാങ്കളിയിലേക്ക് എത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.രാജഗോപാൽ, കെ.സോമപ്രസാദ് എന്നിവരെയടക്കം സമ്മേളന വേദിയിൽ തടഞ്ഞു. ജില്ലാ കമ്മിറ്റി അംഗം പി ആർ വസന്തൻ നേതൃത്വം നൽകുന്ന മാഫിയ കരുനാഗപ്പള്ളിയിലെ സിപിഎമ്മിനെ തകർത്തെന്ന ആരോപണത്തെ തുടർന്നാണ് ഏരിയാ കമ്മിറ്റി പിരിച്ചുവിട്ട് നടപടിക്ക് സിപിഎം തയ്യാറായത്.

സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടിക്കൊപ്പമുള്ളവരും പി.ആർ.വസന്തനെ അനുകൂലിക്കുന്നവരുമാണ് കരുന​ഗാപ്പള്ളി സിപിഎമ്മിലുള്ളത്. വസന്തൻ വിഭാഗത്തിൻ്റെ കൈയ്യിലാണ് പ്രദേശത്തെ ഭൂരിഭാ​ഗം ലോക്കൽ കമ്മിറ്റികളും. കരുനാഗപ്പള്ളിയുടെ വിവിധ ഭാ​ഗങ്ങളിൽ സേവ് സിപിഎം എന്ന പേരിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. വിഭാഗീയതയും പ്രതിഷേധങ്ങളും പാർട്ടിയുടെ ജനസമ്മതി കുറച്ചെന്ന് ജില്ലാ നേതൃത്വം വിലയിരുത്തിയിരുന്നു. എന്നാൽ സിപിഎം സംസ്ഥാന സമ്മേളനത്തിന് വേദിയാകുന്ന കൊല്ലത്ത് തിടുക്കപ്പെട്ട് അച്ചടക്ക നടപടി സ്വീകരിക്കേണ്ടെന്ന നിലപാടിലായിരുന്നു നേതൃത്വം.

അതേസമയം, ആലപ്പുഴയിൽ വിഭാ​​ഗീയതയെ തുടർന്ന് സിപിഎം നേതാവ് ബിജെപിയിൽ ചേർന്നു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം ബിബിൻ സി ബാബുവാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറിയും ഡിവെെഎഫ്ഐ സംസ്ഥാന സമിതി അംഗവുമാണ് ബിബിൻ. കേരള സർവ്വകലാശാല സെനറ്റ് അംഗം കൂടിയാണ്. ബിബിന് പുറമെ ആലപ്പുഴയിൽ കൂടുതൽ സിപിഎം പ്രവർത്തകർ ബിജെപിയിൽ ചേരുമെന്നും അം​ഗത്വം നൽകി കൊണ്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.

Latest News