MS Solutions CEO: ഓൺലൈൻ ക്ലാസിനിടെ നഗ്നതാ പ്രദർശനം; എംഎസ് സൊല്യൂഷൻസ് സിഇഒയ്‌ക്കെതിരെ നടപടി

MS Solutions CEO Shuhaib : ഓൺലൈൻ ക്ലാസിനിടെ നഗ്നതാ പ്രദർശനം നടത്തിയെന്നും പാഠഭാഗങ്ങൾ അശ്ലീലം കലർത്തിയാണു പഠിപ്പിക്കുന്നതെന്നും ആരോപിച്ചാണു എഐവൈഎഫ് പരാതി നൽകിയത്.

MS Solutions CEO: ഓൺലൈൻ ക്ലാസിനിടെ നഗ്നതാ പ്രദർശനം; എംഎസ് സൊല്യൂഷൻസ് സിഇഒയ്‌ക്കെതിരെ നടപടി

എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബ്

Updated On: 

19 Dec 2024 18:33 PM

കോഴിക്കോട്: ഓൺലൈൻ ക്ലാസിനിടെ അശ്ലീല പരാമർശം നടത്തിയെന്ന് പരാതിയിൽ എംഎസ് സൊല്യൂഷൻസ് സിഇഒയ്ക്കെതിരെ നടപടി. അശ്ലീല പരാമർശം നടത്തിയെന്നാരോപിച്ച് എഐവൈഎഫ് നൽകിയ പരാതിയിലാണ് സിഇഒ ഷുഹൈബിനെതിരെ കൊടുവളളി പോലീസ് നടപടിയെടുത്തിരിക്കുന്നത്. പരീക്ഷ ചോദ്യപേപ്പർ ചോർത്തിയെന്ന കേസിൽ എംഎസ് സൊല്യൂഷൻസിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെയാണ് സിഐയുടെ നേതൃത്വത്തിൽ സിഇഒയ്ക്കെതിരെ അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്.

ഓൺലൈൻ ക്ലാസിനിടെ നഗ്നതാ പ്രദർശനം നടത്തിയെന്നും പാഠഭാഗങ്ങൾ അശ്ലീലം കലർത്തിയാണു പഠിപ്പിക്കുന്നതെന്നും ആരോപിച്ചാണു എഐവൈഎഫ് പരാതി നൽകിയത്. ചോദ്യക്കടലാസ് ചോർന്നുവെന്ന ആരോപണം ഉയർന്നതിനു പിന്നാലെയാണ് എഐവൈഎഫ് പരാതിയുമായി എത്തിയത്. യൂട്യൂബിൽ മുണ്ടുപൊക്കുന്നതുൾപ്പെടെയുള്ള വീഡിയോ പങ്കുവച്ചിരുന്നു. എന്നാൽ സംഭവം വിവാദമായതോടെ വീഡിയോ നീക്കം ചെയ്യുകയായിരുന്നു. വിഡിയോയുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകണമെന്ന് മെറ്റയോടു പൊലീസ് ആവശ്യപ്പെട്ടിരുന്നു.

Also Read: ചോദ്യപേപ്പർ ചോര്‍ച്ച; ആരോപണ വിധേയരായ ചാനലിൽ വീണ്ടും ലൈവ്, പുതിയ ചാനലുകൾ തുടങ്ങുമെന്ന് പ്രഖ്യാപനം

1.31 മില്യൻ സബ്സ്ക്രൈേബഴ്സുള്ള യൂട്യൂബ് ചാനലാണ് എംഎസ് സൊല്യൂഷൻസ്. കഴിഞ്ഞ ദിവസങ്ങളിൽ ക്രിസ്മസ് അർധവാർഷിക പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ എം.എസ് സൊല്യൂഷൻസ് യൂട്യൂബ് ചാനലിനെതിരെ ആരോപണം ഉയർന്നിരുന്നു. പ്ലസ് വൺ കണക്ക് പരീക്ഷയുടെയും പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങൾ ആയിരുന്നു ചോർന്നത്. പരീക്ഷ ചോദ്യങ്ങളുടെ മാതൃക പരീക്ഷ തലേന്ന് പുറത്തുവന്നത്. പ്ലസ് വൺ കണക്ക് പരീക്ഷയ്ക്ക് വന്ന 23 മാർക്കിന്റെ ചോദ്യങ്ങളും പരീക്ഷ തലേന്ന് എം.എസ് സൊല്യൂഷൻസ് യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത വീഡിയോയിൽ ഉണ്ടായിരുന്നു. ചോദ്യങ്ങൾ ചർച്ച ചെയ്യുന്ന തരത്തിൽ ചെയ്ത വീഡിയോയിൽ ചോദ്യപേപ്പറിൽ നൽകിയിട്ടുള്ള ക്രമം പോലും തെറ്റിയിട്ടില്ല. ഒരു ലക്ഷത്തിലധികം പേരാണ് ആ വീഡിയോ കണ്ടത്. വീഡിയോയിൽ പറഞ്ഞ ചോദ്യങ്ങളുടെ ഉത്തരങ്ങൾ കുട്ടികൾ ഫോണിലൂടെയും സ്കൂളിലെ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയും അന്വേഷിച്ചതാണ് സംശയത്തിന് ഇടവെച്ചത്. സംഭവത്തെ തുടർന്ന് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരുന്നു. ഡിജിപി നേരിട്ട് പരാതി ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

എന്നാൽ ചൊവ്വാഴ്ച രാത്രിയും യുട്യൂബിലൂടെ ഷുഹൈബ് കെമിസ്ട്രി പരീക്ഷയുടെ ചോദ്യങ്ങൾ പങ്കുവച്ചു. 40 മാർക്കിൽ 32 മാർക്കിന്റെ ചോദ്യവും ഷുഹൈബ് പറഞ്ഞതായിരുന്നു പരീക്ഷയ്ക്കു വന്നത്. ഇതോടെ കെമിസ്ട്രിയുടെ ചോദ്യക്കടലാസും ചോർന്നുവെന്ന് ആരോപണമുയർന്നു.

ബറോസിലെ ദുർമന്ത്രവാദിനി ആര്?
നഖങ്ങളുടെ ആരോഗ്യത്തിന് ഇവ പതിവാക്കാം
ക്യാന്‍സറിനെ പോലും തടയാന്‍ ഈ മിടുക്കന്‍ മതി
ഐസിസിയുടെ ഈ വര്‍ഷത്തെ വനിതാ താരം; പട്ടികയില്‍ ഇവര്‍