5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

PV Anvar MLA: ”പാർട്ടി വേറെ ലെവൽ, തരത്തിൽ പോയി കളിക്കണം”; പിവി അൻവറിനെതിരെ വിമർശനവുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി

PM Manoj Facebook Post against PV Anvar MLA: ചട്ടവിരുദ്ധമായാണ് എംവി മനോജ് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. സർക്കാർ ശമ്പളം വാങ്ങുന്ന ഉദ്യോ​ഗസ്ഥൻ കക്ഷി രാഷ്ട്രീയത്തിൽ ഇടപെടാനോ അഭിപ്രായം പറയാനോ പാടില്ല എന്നാണ് ചട്ടം.

PV Anvar MLA: ”പാർട്ടി വേറെ ലെവൽ, തരത്തിൽ പോയി കളിക്കണം”; പിവി അൻവറിനെതിരെ വിമർശനവുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി
Image Credits: PV Anvar and PM Manoj Facebook Page
athira-ajithkumar
Athira CA | Published: 06 Oct 2024 17:25 PM

തിരുവനന്തപുരം: സിപിഎം ബന്ധം ഉപേക്ഷിച്ച നിലമ്പൂർ എംഎൽഎ പിവി അൻവറിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി പിഎം മനോജ്. ഇത് പാർട്ടി വേറെയാണെന്നും തരത്തിൽ പോയി കളിക്കണമെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റിലെ വിമർശനം. എംവി രാഘവന് സാധ്യമാകാത്തത് പുതുകാലത്ത് സാധ്യമാകുമെന്ന് കരുതുന്നത് സ്വപ്നമാണെന്നും പോസ്റ്റിൽ പറയുന്നു. എംവി രാഘവനെ പരാമർശിച്ചിട്ടുള്ള പോസ്റ്റിൽ പിവി അൻവറിന്റെ പേര് എടുത്ത് പറഞ്ഞിട്ടില്ല.

ചട്ടവിരുദ്ധമായാണ് എംവി മനോജ് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. സർക്കാർ ശമ്പളം വാങ്ങുന്ന ഉദ്യോ​ഗസ്ഥൻ കക്ഷി രാഷ്ട്രീയത്തിൽ ഇടപെടാനോ അഭിപ്രായം പറയാനോ പാടില്ല എന്നാണ് ചട്ടം. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് പ്രസ് സെക്രട്ടറി ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

സിപിഎമ്മിനോട് ഇടഞ്ഞ് ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള (ഡിഎംകെ) എന്ന തങ്ങളുടെ സംഘടനയുമായി പിവി അൻവർ മുമ്പോട്ട് പോകുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസിനകത്ത് നിന്ന് തന്നെ രാഷ്ട്രീയ വിമർശനം ഉയരുന്നത് എന്നത് ശ്രദ്ധേയമാണ്. തമിഴ്‌നാട് ഭരണ കക്ഷിയായ ഡിഎംകെയുമായി സഖ്യമുണ്ടാക്കുള്ള അൻവറിന്റെ ശ്രമം പാളിയതായും റിപ്പോർട്ടുകളുണ്ട്. അൻവറിനെ അൻവറിനെ സഖ്യകക്ഷിയായി ഉള്‍പ്പെടുത്താനാകില്ലെന്നാണ് ഡിഎംകെയുടെ നിലപാട്.

“>

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്

എൺപതുകളുടെ തുടക്കത്തിൽ എന്റെ ഏറ്റവും പ്രിയപ്പെട്ട നേതാവ് എം വി ആർ ആയിരുന്നു. ബദൽ രേഖ വന്നപ്പോഴും എം വി ആറിനോട് ആരാധന തന്നെ.അന്ന് സമരത്തിൽ പങ്കെടുത്ത് അടിയും കൊണ്ട് തെറിയും കേട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കിടക്കുമ്പോൾ അവിടെ ജലക്ഷാമം രൂക്ഷം.

എം വി ആർ ജയിലിൽ എത്തി. ഞങ്ങളോട് വ്യക്തിപരമായ അന്വേഷണങ്ങൾ. മുറിവുകൾ തൊട്ട് നോക്കി ആശ്വാസ വാക്കുകൾ. ചികിത്സ നൽകാൻ ജയിൽ സൂപ്രണ്ടിന് കഠിന നിർദേശം. അഞ്ചരക്കണ്ടിയിൽ നിന്ന് വെള്ളം കൊണ്ടുവരാൻ ഉഗ്രശാസന..! ഞങ്ങൾ ജയിലിൽ നിന്ന് ഇറങ്ങിയപ്പോൾ എം വി ആറിന്റെ പുതിയ പാർട്ടിയുടെ ഒരുക്കങ്ങൾ നടക്കുന്നു. നാടാകെ യോഗങ്ങൾ. ഓരോന്നിലും വൻ ജനാവലി. അന്ന് ചാനലുകൾ ഇല്ല. പത്രങ്ങൾ വിധിയെഴുതി. മാർക്സിസ്റ്റ് പാർട്ടി തീർന്നു!!!

എം വി ആറിന്റെ പൊതുയോഗങ്ങൾ കാണുന്ന ആർക്കും തോന്നുമായിരുന്നു. ഇനി സി പി ഐ എം ഉണ്ടാകുമോ എന്ന്. ഒന്നും സംഭവിച്ചില്ല. 1987 ൽ വൻ ഭൂരിപക്ഷം നേടി എൽ ഡി എഫ് വന്നു. എം വി ആറിന്റെ പാർട്ടി സഭയിലെ ഏകാംഗ കക്ഷിയായി. എം വി ആറിന് സാധിക്കാത്തത്
ഈ പുതിയ കാലത്ത് സാധ്യമാകുമെന്ന് കരുതാൻ ആർക്കും സ്വപ്നാവകാശമുണ്ട്. പക്ഷേ എട മോനെ ഇത് വേറെ പാർട്ടിയാണ്. പോയി തരത്തിൽ കളിക്ക് എന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

Latest News