കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം | car and lorry collided in Kalladikode, palakkad, five people died Malayalam news - Malayalam Tv9

Kalladikode Accident: കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം

Car Accident in Kalladikode: നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് പോലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി. കെഎല്‍ 55 എച്ച് 3465 എന്ന സ്വിഫ്റ്റ് കാറാണ് അപകടത്തില്‍പ്പെട്ടത്.

Kalladikode Accident: കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം

കല്ലടിക്കോട് അപകടത്തില്‍പ്പെട്ട വാഹനം (Image Credits: Social Media)

Updated On: 

23 Oct 2024 06:16 AM

പാലക്കാട്: കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. സംഭവത്തില്‍ അഞ്ചുപേര്‍ മരിച്ചു. കാറില്‍ സഞ്ചരിച്ചിരുന്ന കോങ്ങാട് സ്വദേശികളാണ് മരണപ്പെട്ടത്. പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ കല്ലടിക്കോട് അയ്യപ്പന്‍കാവിന് സമീപമാണ് അപകടം. ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്. പാലക്കാട് ഭാഗത്ത് നിന്ന് വന്ന കാറും എതിര്‍ ദിശയില്‍ വന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ ലോറിയുടെ അടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

കോങ്ങാട് മണ്ണാന്തറ സ്വദേശികളായ വിജേഷ് കെ കെ, വിഷ്ണു ടി വി, മണിക്കശേരി സ്വദേശി മുഹമ്മദ് അഫ്‌സല്‍, രമേശ് എന്നിവരാണ് മരിച്ചവരാണ് മരണപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കുന്നത്. ഒരാളുടെ വിവരം ലഭ്യമായിട്ടില്ല. നാലുപേര്‍ സംഭവ സ്ഥലത്ത് വെച്ചും ഒരാള്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Also Read: Thiruvananthapuram Traffic control: പുനരുദ്ധാരണം; തിരുവനന്തപുരത്ത് വിവിധ സ്ഥലങ്ങളിൽ ഗതാഗതനിയന്ത്രണം

കാര്‍ അമിത വേഗത്തിലായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ നാട്ടുകാര്‍ വിശദീകരിച്ചു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് പോലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി. കെഎല്‍ 55 എച്ച് 3465 എന്ന സ്വിഫ്റ്റ് കാറാണ് അപകടത്തില്‍പ്പെട്ടത്.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കാര്‍ അമിത വേഗത്തിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. തെറ്റായ ദിശയിലായിരുന്നു കാര്‍ സഞ്ചരിച്ചിരുന്നത്. കാറില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെടുത്തതായി കല്ലടിക്കോട് സിഐ ഷഹീര്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Stories
KSRTC: കൂടുതൽ ബസുകൾ വാങ്ങാൻ ഒരുങ്ങി കെഎസ്ആർടിസി; 370 പുതിയ ബസ്സുകൾ ഉടൻ നിരത്തിലറിങ്ങും
Thiruvananthapuram Traffic control: പുനരുദ്ധാരണം; തിരുവനന്തപുരത്ത് വിവിധ സ്ഥലങ്ങളിൽ ഗതാഗതനിയന്ത്രണം
Kerala Rain Alert: തോരാതെ പേമാരി… ന്യുനമർദം തീവ്രന്യുനമർദമായി; സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
Women in gov. job: 45 വയസ് വരെ നിയമനം, പ്രസവാവധി കഴിഞ്ഞാലും വർക്ക് ഫ്രം ഹോം; സർക്കാർ സർവീസിൽ സ്ത്രീകൾക്കായി വമ്പൻ ഓഫറുകൾ ഒരുങ്ങുന്നു
Ration card update: മരിച്ചവരുടെ പേര് ഇപ്പോഴും റേഷൻ കാർഡിലുണ്ടോ? ഉടൻ നീക്കിയില്ലെങ്കിൽ പണി ഉറപ്പ്
ADM Naveen Babu: നവീൻ ബാബു നീതിമാനായ ഉദ്യോ​ഗസ്ഥൻ; കെെക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ലാൻഡ് റവന്യൂ കമ്മീഷണർ
കണ്ണുകളുടെ ആരോ​ഗ്യത്തിന് മുന്തിരിയുടെ കുരു...! വേറെയുമുണ്ട് ഗുണങ്ങൾ
ഓൺലൈനിൽ പഠിക്കാം; സ്റ്റാൻഫോർഡ് സർവകലാശാലയുടെ അഞ്ച് കോഴ്സുകൾ
ഇത് കലക്കും; ദീപാവലി ഓഫറുകളുമായി വൺ പ്ലസ്
Green tea: ടെൻഷൻ മാറ്റാം, ​ഗ്രീൻടീ കുടിച്ചോളൂ...