5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sandeep varier: സിപിഎമ്മുമായി ചർച്ച നടത്തിയിട്ടില്ല, താൻ ഇപ്പോഴും ബിജെപി പ്രവർത്തകൻ: സന്ദീപ് വാര്യർ

Sandeep varier Facebook Post: ബിജെപി സംസ്ഥാന സമിതി അം​ഗം സന്ദീപ് വാര്യരെ സിപിഎമ്മിലേക്ക് സ്വാ​ഗതം ചെയ്ത് സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. ഇടതുപക്ഷ നിലപാട് സ്വീകരിച്ചാൽ അദ്ദേഹത്തിന് സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കാമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

Sandeep varier: സിപിഎമ്മുമായി ചർച്ച നടത്തിയിട്ടില്ല, താൻ ഇപ്പോഴും ബിജെപി പ്രവർത്തകൻ: സന്ദീപ് വാര്യർ
Sandeep Varier (Image Credits: Facebook)
athira-ajithkumar
Athira CA | Updated On: 04 Nov 2024 16:06 PM

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയുടെ പ്രചരണത്തിനായി ഇറങ്ങില്ലെന്ന് ആവർത്തിച്ച് സന്ദീപ് വാര്യർ. ബിജെപി സംസ്ഥാന നേതൃത്വമാണ് പ്രശ്നം വഷളാക്കിയതെന്നും ഒറ്റഫോൺ കോളിൽ തീരേണ്ട വിഷയമായിരുന്നെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. സി കൃഷ്ണകുമാറിനോടുള്ള എതിർപ്പുകൊണ്ടല്ല പ്രചാരണത്തിന് പോകില്ലെന്ന് പറയാൻ കാരണം. ആത്മാഭിമാനം കൊണ്ടാണ് ആ നിലപാടിലേക്ക് എത്തിയതെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.

താൻ ഇപ്പോഴും ബിജെപിയുടെ സാധാരണക്കാരനായ പ്രവർത്തകൻ മാത്രമാണ്. സിപിഎമ്മുമായി യാതൊരു വിധത്തിലുള്ള ചർച്ചയും നടത്തിയിട്ടില്ല. പാലക്കാട് ബിജെപിയിൽ അവ​ഗണന നേരിടുകയാണ്. എന്നെപ്പോലുള്ള നിരവധി സന്ദീപ് വാര്യർമാർ പാർട്ടിക്ക് അകത്തുണ്ട്. പാലക്കാട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരിക്കുന്നതായിരുന്നു നല്ലത്. സി കൃഷ്ണകുമാറിന്റെ സ്ഥാനാർത്ഥിത്വത്തിൽ പ്രാദേശികമായി പലർക്കും എതിർപ്പ് ഉണ്ടായിരുന്നെന്നും സന്ദീപ് വാര്യർ പറഞ്ഞു.

അതേസമയം, സന്ദീപ് വാര്യർ എവിടെ വരെ പോകുമെന്ന് നോക്കാമെന്നായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് സമയത്തല്ല ഇത്തരത്തിലൊരു പരാതി ഉന്നയിക്കേണ്ടത്. മാധ്യമശ്രദ്ധ എത്ര ​ദിവസം ഉണ്ടാകുമെന്നും, മുങ്ങുന്ന കപ്പലിലേക്ക് ആരെങ്കിലും പോകുമോ എന്നും സുരേന്ദ്രൻ ചോദിച്ചു.

ബിജെപി നേതൃത്വത്തിനെതിരെയും പാലക്കാട്ടെ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെതിരെയും പരസ്യപ്രതികരണം നടത്തിയ സന്ദീപ് വാര്യർക്കെതിരെ ഉടൻ പാർട്ടി നടപടി ഉണ്ടാകില്ലെന്നാണ് വിവരം. സംസ്ഥാന നേതൃത്വം ഇന്ന് ചേർന്ന യോ​ഗത്തിലാണ് തീരുമാനം. സന്ദീപിനെതിരെ നടപടിയുണ്ടാകില്ലെന്ന് കെ സുരേന്ദ്രനും വ്യക്തമാക്കി. സന്ദീപ് സോഷ്യൽ മീഡിയയിലൂടെ നടത്തിയ പ്രതികരണം നേതൃത്വം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയത്തിനായി അമ്മയുടെ മരണം വരെ സന്ദീപ് വാര്യർ ഉപയോഗിക്കുകയാണെന്നും സംസ്ഥാന അദ്ധ്യക്ഷൻ ആരോപിച്ചു. പരാതി പറയേണ്ടത് തെരഞ്ഞെടുപ്പ് സമയത്ത് ആയിരുന്നില്ലെന്നും കെ സുരേന്ദ്രൻ തുറന്നടിച്ചു. സന്ദീപിനെ അനുനയിപിക്കാനുള്ള ശ്രമം നടന്നിരുന്നു. ഇനി ‌ഈ വിഷയം ​ഗൗരവകരമായി എടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ബിജെപി സംസ്ഥാന സമിതി അം​ഗം സന്ദീപ് വാര്യരെ സിപിഎമ്മിലേക്ക് സ്വാ​ഗതം ചെയ്ത് സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. പാർട്ടിയെ വിമർശിച്ചവർ പിന്നീട് അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ചിട്ടുണ്ട്. സന്ദീപ് ഇടതുപക്ഷ നിലപാട് സ്വീകരിച്ചാൽ സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കാമെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. പാർട്ടി പ്രവേശനവുമായി ബന്ധപ്പെട്ട് ഇതുവരെയും സന്ദീപുമായി ചർച്ച നടത്തിയിട്ടില്ലെന്നും എം വി​ ​ഗോവിന്ദൻ വ്യക്തമാക്കി.

ബിജെപിയുടെ ആശയം ഉപേക്ഷിക്കാൻ തയ്യാറായാൽ സന്ദീപ് വാര്യരെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുമെന്ന് മന്ത്രി എം ബി രാജേഷും ‌വ്യക്തമാക്കിയിരുന്നു. നിലപാട് വ്യക്തമാക്കേണ്ടത് സന്ദീപ് വാര്യരാണ്. രാഷ്ട്രീയ നിലപാടിൽ മാറ്റം വരുത്തി മറ്റൊരു അം​ഗത്വം സ്വീകരിക്കുന്നതിൽ തെറ്റില്ല. ഫാസിസ്റ്റ് ആശയങ്ങൾ ഉപേക്ഷിച്ച് വരുന്നവരെ സ്വീകരിക്കാൻ സിപിഎമ്മിന് മടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest News