നീല പെട്ടിയില്‍ പണം കൊണ്ടുവന്നു എന്ന് വിവരം ലഭിച്ചുവെന്ന് സിപിഎം; പണം കൊണ്ടുവന്നത് വെൽഫയർ കാറിലെന്ന് ബിജെപി | BJP and CPM levels allegation against Palakkad hotel raid Malayalam news - Malayalam Tv9

Palakkad Police Raid: നീല പെട്ടിയില്‍ പണം കൊണ്ടുവന്നു എന്ന് വിവരം ലഭിച്ചുവെന്ന് സിപിഎം; പണം കൊണ്ടുവന്നത് വെൽഫയർ കാറിലെന്ന് ബിജെപി

Palakkad Police Raid: സംഭവവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം വേണമെന്നും പോലീസ് പരിശോധന സജീവമാക്കിയ സമയത്ത് കോണ്‍ഗ്രസിന്റെ രണ്ട് എം.പിമാര്‍ അക്രമം അഴിച്ചുവിട്ടുവെന്നും റഹീം പറഞ്ഞു.

Palakkad Police Raid: നീല പെട്ടിയില്‍ പണം കൊണ്ടുവന്നു എന്ന് വിവരം ലഭിച്ചുവെന്ന് സിപിഎം; പണം കൊണ്ടുവന്നത് വെൽഫയർ കാറിലെന്ന് ബിജെപി

എ.എ. റഹീം, പ്രഫുൽ കൃഷ്ണൻ (image credits: screengrab)

Published: 

06 Nov 2024 08:32 AM

പാലക്കാട്: കോൺ​ഗ്രസ് വനിത നേതാക്കൾ താമസിക്കുന്ന ​​ഹോട്ടലിൽ അനധികൃതമായി പണം എത്തിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയുമായി ബന്ധപ്പെട്ട് വ്യാപക ആരോപണങ്ങളാണ് ഉയരുന്നത്. സംഭവത്തിൽ പ്രതികരിച്ച് സിപിഎമ്മും ബിജെപിയും രം​ഗത്ത് എത്തി. ​ഹോട്ടലിലേക്ക് വലിയ രീതിയിൽ പണം എത്തിയെന്നും അത് തിരിച്ചുകടത്താൻ ശ്രമം നടന്നെന്നും എ.എ. റഹീം എം.പി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം വേണമെന്നും പോലീസ് പരിശോധന സജീവമാക്കിയ സമയത്ത് കോണ്‍ഗ്രസിന്റെ രണ്ട് എം.പിമാര്‍ അക്രമം അഴിച്ചുവിട്ടുവെന്നും റഹീം പറഞ്ഞു.

പോലീസും ഇലക്ഷൻ ഉദ്യോഗസ്ഥരും വന്ന് എല്ല മുറികളും പരിശോധിച്ചെന്നും ആദ്യം എക്സ് എംഎൽഎ ടി.വി. രാജേഷിന്റെ മുറിയാണ് പരിശോധിക്കുന്നത്. അദ്ദേഹത്തിന്റെ പെട്ടിയും ബെഡുമെല്ലാം പരിശോധിച്ചുവെന്നും റഹീം പറയുന്നു. എന്നാൽ ഷാനിമോള്‍ ഉസ്മാന്റെ മുറി മാത്രം തുറന്നില്ലെന്നും വാതിലിനു മുന്നിൽ മണിക്കൂറുകൾ വരെ പോലീസ് കാത്തിരിക്കേണ്ടിവന്നുവെന്നും ഇത് പരിശോധന പൂര്‍ണമായി തടസ്സപ്പെടുത്തി. നീല പെട്ടിയില്‍ പണം കൊണ്ടു വന്നു എന്ന് കോണ്‍ഗ്രസില്‍ നിന്ന് വിവരം ലഭിച്ചുവെന്നും റഹീം ട്വൻ്റി ഫോർ ന്യൂസിനു നൽകിയ പ്രതികരണത്തിൽ പറഞ്ഞു. ഷാനി മോള്‍ പരിശോധനയില്‍ സഹകരിക്കാത്തത് മുതല്‍ സംശയമുയര്‍ന്നുവെന്നും റഹീം ട്വന്റിഫോറിനോട് പറഞ്ഞു.

സമഗ്രമായ പരിശോധന നടക്കേണ്ട ഒരു പ്രത്യേക സമയത്ത് രണ്ട് എം പിമാര്‍ വന്ന് പ്രശ്‌നമുണ്ടാക്കി. മാധ്യമങ്ങളെ തല്ലി. സംഘര്‍ഷം ഉണ്ടാക്കി. നിയമപരമായ പരിശോധനയെ തടഞ്ഞു. നിയമവാഴ്ചയെ പരസ്യമായി വെല്ലുവിളിച്ചു. എല്ലാ മുറികളും പരിശോധിക്കാനല്ലേ അവര്‍ ആവശ്യപ്പെടേണ്ടത്. ഇവിടെ ഉണ്ടായിരുന്ന പണം എംപിമാരുടെ നേതൃത്വത്തില്‍ ബഹളമുണ്ടാക്കിയിട്ട് പുറത്തേക്കോ ഹോട്ടലിലെ മറ്റ് മുറിയിലേക്കോ മാറ്റിയിരിക്കാമെന്നും റഹീം ആരോപിച്ചു.

Also read-Palakkad Police Raid: ‘ഞാനുള്ളത് കോഴിക്കാട്; ട്രോളി ബാഗിൽ പണമില്ല, രണ്ടുദിവസത്തെ വസ്ത്രമുണ്ട്’: പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ

അതേസമയം, വെല്‍ഫയര്‍ വണ്ടിയിലാണ് സ്യൂട്‌കേസ് വന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്തും യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച കേസിലെ പ്രതിയുമായ ഫെനി എന്നയാളാണ് സ്യൂട്‌കേസ് എത്തിച്ചതെന്നും യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന്‍ ആരോപിച്ചു. കള്ളംപ്പണം എത്തിച്ചിട്ടുണ്ട്. ഇതിനായി സി.സി.ടി.വി. പിടിച്ചെടുക്കണം. സംഘർഷണുണ്ടാക്കി രക്ഷപ്പെടാനുള്ള സാധ്യതയുണ്ടാക്കിയെന്നും ബിജെപി നേതാക്കാൾ ആരോപിച്ചു. പണം മാറ്റുവാനുള്ള എല്ലാ സാഹചര്യവും പോലീസ് ഉണ്ടാക്കിയെന്നും ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ബി.ജെ.പി. നേതാവ് വി.വി. രാജേഷും സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറും ആരോപിച്ചു.

Related Stories
Nileswaram Firecracker Blast: നീലേശ്വരം വെടിക്കെട്ട് അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ 4 ലക്ഷം രൂപ വീതം നൽകും
Ration Card Correction : റേഷൻ കാർഡിൽ തെറ്റുണ്ടോ? തിരുത്താൻ അവസരമൊരുക്കി തെളിമ പദ്ധതി
Palakkad Police Raid: ‘ഞാനുള്ളത് കോഴിക്കാട്; ട്രോളി ബാഗിൽ പണമില്ല, രണ്ടുദിവസത്തെ വസ്ത്രമുണ്ട്’: പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ
Palakkad Police Raid: ഹോട്ടലിലെ 12 മുറികൾ പരിശോധിച്ചതിൽ ഒന്നും കണ്ടെത്താനായില്ല; നടന്നത് പതിവ് പരിശോധനയെന്ന് പോലീസ്
Palakkad Police Raid: കള്ളപ്പണമെന്ന് ആരോപണം: പാലക്കാട്ട് കോൺഗ്രസ് നേതാക്കൾ താമസിച്ച മുറികളിൽ രാത്രി പോലീസ് പരിശോധന
Kottayam Murder: കോട്ടയത്ത് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊന്നു; യുവാവ് അറസ്റ്റില്‍
താടിവടിച്ച് സുരേഷ് ഗോപി; നല്ല ബെസ്റ്റ് മാറ്റമെന്ന് ആരാധകര്‍
പേശികളുടെ വളർച്ചയ്ക്ക് ഇവ കഴിക്കാം
കമലാ ഹാരിസിനെ പിന്തുണയ്ക്കുന്ന പ്രമുഖർ നിരവധി
ലേലത്തിൽ ആർസിബി ശ്രമിക്കാൻ സാധ്യതയുള്ള ചില താരങ്ങൾ