Bevco Holidays 2024: പൂജാ അവധിക്ക് ബെവ്കോ തുറക്കുമോ?
Bevco Holidays October 2024 : ഒക്ടോബർ 12 രണ്ടാം ശനിയാഴ്ചയും പൊതു അവധിയും ആയതിനാൽ അന്ന് സർക്കാർ സ്ഥാപനങ്ങൾക്കെല്ലാം അവധിയാണ്. എന്നാൽ ബെവ്കോ പ്രവർത്തിക്കുമോ എന്നാണ് അറിയേണ്ടത്
തിരുവന്തപുരം: സെപ്റ്റംബറിൽ അവധികളുടെ ഘോഷയാത്രയായിരുന്നു സംസ്ഥാനത്തെങ്കിൽ ഒക്ടോബർ തുടങ്ങിയത് തന്നെ അവധിയിലാണ്. ഒക്ടോബർ 1 ബെവ്കോയിൽ ഡ്രൈഡേ അവധിയും, ഒക്ടോബർ-2 ഗാന്ധിജയന്തി അവധിയുമായിരുന്നതിനാൽ ഒരു തുള്ളി മദ്യം കിട്ടിയില്ല. ഇനി സംസ്ഥാനത്തെ പൊതു അവധികൾ പൂജാ അവധിയാണ്. ഒക്ടോബർ 11-ന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണെങ്കിലും മറ്റ് സ്ഥാപനങ്ങൾക്കില്ല. പിന്നെയുള്ളത് ഒക്ടോബർ 12, 13 തീയ്യതികളാണ്. ഈ ദിവസങ്ങളിൽ അവധിയുണ്ടോ എന്ന് പരിശോധിക്കാം.
ഒക്ടോബർ 12 രണ്ടാം ശനിയാഴ്ചയും പൊതു അവധിയും ആയതിനാൽ അന്ന് സർക്കാർ സ്ഥാപനങ്ങൾക്കെല്ലാം അവധിയാണ്. എന്നാൽ ബെവ്കോ തുറക്കും. ഒക്ടോബർ 13 ഉം പൊതു അവധിയാണെങ്കിലും ബെവ്കോ തുറക്കും. ഒക്ടോബറിൽ ആകെ രണ്ട് അവധികൾ മാത്രമാണ് ബിവറേജിനുള്ളത്. നവംബർ, ഡിസംബർ മാസങ്ങളിലും ഡ്രൈ ഒഴികെ മറ്റ് അവധികൾ ഉണ്ടാവില്ല.
വർഷത്തിൽ 12 അവധി സ്ഥിരമായി
വർഷത്തിൽ 12 അവധി സ്ഥിരമായി ബെവ്കോയ്ക്കുള്ളത് ഡ്രൈ ഡേയിലാണ്. കൂടാതെ ഗാന്ധിജയന്തി, ശ്രീനാരായണ ഗുരുജയന്തി, ശ്രീനാരായണ ഗുരു സമാധി, റിപ്പബ്ലിക്ക് ഡേ, സ്വാതന്ത്ര്യദിനം, തിരുവോണം, ലോക ലഹരി വിരുദ്ധ ദിനം, ദുഖ വെള്ളി, രക്ത സാക്ഷി ദിനം എന്നിവയെല്ലാം പ്രധാന അവധികളാണ്. കുറഞ്ഞത് 20 അവധിയെങ്കിലും ബെവ്കോ തുറക്കാത്ത ദിവസങ്ങളുണ്ട്. എന്നാൽ വിഷു, ക്രിസ്മസ് തുടങ്ങിയ ദിവസങ്ങളിലെല്ലാം ഷോപ്പുകൾ പ്രവർത്തിക്കുകയും ചെയ്യും എന്നതും അറിഞ്ഞിരിക്കണം.
പതിവു പോലെ ഇത്തവണയും ബെവ്കോ വിൽപ്പനയിൽ റെക്കോർഡിട്ടു. തിരുവോണം അവധിയായിട്ട് പോലും സെപ്റ്റംബർ 6-നും 17-നും ഇടയിൽ 818.21 കോടി രൂപയുടെ മദ്യമാണ് വിവിധ ഷോപ്പുകളിൽ സംസ്ഥാനത്ത് വിറ്റത്. കഴിഞ്ഞ വർഷമാകട്ടെ ആകെ ഇത് 809.25 കോടിയായിരുന്നു എന്നതാണ് പ്രത്യേകത. ഇത്തവണത്തെ ബോണസും മറ്റുള്ളവരെ കൊതിപ്പിച്ചു ബെവ്കോ 95000 രൂപയാണ് ഇത്തവണ ഓണം ബോണസായി ബെവ്കോ ജീവനക്കാർക്ക് ലഭിച്ചത്. കഴിഞ്ഞ വർഷത്തേതിനേക്കാൾ 5000 രൂപ അധികമായി ഇത്തവണ ലഭിച്ചു. വിൽപ്പന റെക്കോർഡിട്ടതിനാൽ വരുന്ന വർഷം അതായത് 2025-ലെ ഓണം ബോണസ് ഉറപ്പായും 1 ലക്ഷത്തിൽ മുട്ടാനാണ് സാധ്യത.