5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Bandi chor: ബണ്ടി ചോർ ആലപ്പുഴയിലോ? ജാ​ഗ്രത പുലർത്തണമെന്ന് പോലീസ്

Bandi chore at Alappuzha : വിവിധ സുരക്ഷാ ഉപകരണങ്ങളെ വളരെ എളുപ്പതിൽ തകർത്ത് മോഷണം നടത്താനുള്ള കഴിവുള്ളതാനാൽ 'സൂപ്പർചോർ', 'ഹൈടെക് കള്ളൻ' എന്നൊക്കെ അറിയപ്പെടുന്നു. 2008-ൽ പുറത്തിറങ്ങിയ ഓയേ ലക്കി! ലക്കി ഓയേ! എന്ന ബോളീവുഡ് ചലച്ചിത്രം ദേവീന്ദർ സിങിന്റെ മോഷണരീതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിക്കപ്പെട്ടതാണ്. ‍

Bandi chor: ബണ്ടി ചോർ ആലപ്പുഴയിലോ? ജാ​ഗ്രത പുലർത്തണമെന്ന് പോലീസ്
bunty chor
aswathy-balachandran
Aswathy Balachandran | Published: 10 Jul 2024 06:19 AM

ആലപ്പുഴ: കുപ്രസിദ്ധ മോഷ്ടാവ് ദേവിന്ദർസിങ് എന്ന ബണ്ടി ചോർ ആലപ്പുഴയിൽ എത്തിയിട്ടുണ്ടോ എന്ന സംശയത്തിൽ പോലീസ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച അടിസ്ഥാനത്തിലാണ് സംശയം ഉണ്ടായത്. വണ്ടാനത്തെ ബാറിൽ ബണ്ടി ചോറിനോടു രൂപസാദൃശ്യമുള്ളയാളെ കണ്ടതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നു. എടിഎമ്മുകളിലും അടച്ചിട്ട വീടുകളിലും ധനകാര്യ സ്ഥാപനങ്ങളിലും മറ്റും നിരീക്ഷണം നടത്തണമെന്ന് ജില്ലാ പോലീസ് മേധാവി നിർദ്ദേശം നൽകി. കൂടാതെ എല്ലാ സ്റ്റേഷനുകൾക്കും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

ഹോട്ടലുകളിലും പരിശോധന നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. ബണ്ടി ചോറിനെ കണ്ടതായി സംശയിക്കുന്ന സിസിടിവി ദൃശ്യവും പോലീസ് പുറത്തുവിട്ടിട്ടുണ്ട്. തിങ്കളാഴ്ചയാണ് ഇയാൾ ബാറിലെത്തിയതായി പറയപ്പെടുന്നത്. മുഴുക്കൈ ടീഷർട്ട് ധരിച്ചയാൾ ബിയർ കുടിക്കുന്ന ദൃശ്യങ്ങളാണു ബാറിൽ നിന്നു ലഭിച്ചിട്ടുള്ളത്.രണ്ടു പേരുള്ള മേശയിലിരുന്നായിരുന്നു മദ്യപാനം. കയ്യിലൊരു ബാ​ഗും ഉണ്ടായിരുന്നു. ഇയാൾ അമ്പലപ്പുഴ ഭാ​ഗങ്ങളിലാണ് ഉള്ളത് എന്നാണ് നിലവിൽ കരുതുന്നത്. ജനങ്ങളും ജാഗ്രത പാലിക്കണമെന്നും എന്തെങ്കിലും വിവരം കിട്ടിയാൽ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു.

ആരാണ് ബണ്ടി ചോർ ?

ഇന്ത്യയിലെ ഒരു കുപ്രസിദ്ധ മോഷ്ടാവാണ് ബണ്ടി ചോർ എന്ന ദേവീന്ദർ സിങ് അഥവാ ഹരി ഥാപ. അഞ്ഞൂറോളം മോഷണങ്ങൾ ഇയാൾ നടത്തിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. വിവിധ സുരക്ഷാ ഉപകരണങ്ങളെ വളരെ എളുപ്പതിൽ തകർത്ത് മോഷണം നടത്താനുള്ള കഴിവുള്ളതാനാൽ ‘സൂപ്പർചോർ’, ‘ഹൈടെക് കള്ളൻ’ എന്നൊക്കെ അറിയപ്പെടുന്നു. 2008-ൽ പുറത്തിറങ്ങിയ ഓയേ ലക്കി! ലക്കി ഓയേ! എന്ന ബോളീവുഡ് ചലച്ചിത്രം ദേവീന്ദർ സിങിന്റെ മോഷണരീതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിക്കപ്പെട്ടതാണ്. ‍

ഡൽഹി, ചണ്ഡീഗഢ്, ചെന്നൈ, ഭോപ്പാൽ എന്നിവിടങ്ങളിലെ പോലീസിന്റെ പിടിയിലായിട്ടുണ്ടെങ്കിലും വിദ​ഗ്ധമായി രക്ഷപെട്ടു. നേപ്പാൾ സ്വദേശിയായ ഇയാൾ. 2013ലാണ് കേരള പൊലീസിന്റെ വലയിലായത്. അന്ന് തിരുവനന്തപുരം നഗരത്തിലെ വീടിനുള്ളിൽ കയറി മോഷണം നടത്തിയത് ഏറെ ചർച്ചയായി. 28 ലക്ഷം രൂപ വിലവരുന്ന ആഡംബര കാർ, ലാപ്ടോപ്, 2 മൊബൈൽ ഫോൺ എന്നിവ അയാൾ അതിസുരക്ഷാ സംവിധാനങ്ങൾ മറികടന്ന് കൊണ്ടുപോയിരുന്നു.

ജനുവരി 27ന് പുണെയിലെ ഹോട്ടലിൽ നിന്നൈണ് പിടിയിലായത്. കൊച്ചി രവിപുരത്തെ കാർ മോഷണത്തിലും ഇയാൾക്കു പങ്കുണ്ടായിരുന്നു. തിരുവനന്തപുരത്തെ കേസിൽ 10 വർഷത്തെ തടവിനു ശേഷം 2023 മാർച്ചിൽ പുറത്തിറങ്ങി. ഏപ്രിലിൽ ഡൽഹി പോലീസ് ലക്നൗവിൽ നിന്നു പിടികൂടിയിരുന്നു.

Latest News