5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Banana Price Hike: നാളികേരത്തിന് പിന്നാലെ ഏത്തപ്പഴത്തിനും വില കൂടി; ആശ്വാസത്തിൽ കർഷകർ

Banana Price Hike in Kerala: സാധാരണഗതിയിൽ 15 കിലോയ്ക്ക് മുകളിൽ ഒരു ഏത്തവാഴക്കുലയ്ക്ക് തൂക്കം ഉണ്ടാകാറുണ്ട്. എന്നാൽ ഇപ്പോൾ വിളവെടുക്കുന്നതിൽ ഭൂരിഭാഗവും ചെറിയ കുലകൾ ആണ്.

Banana Price Hike: നാളികേരത്തിന് പിന്നാലെ ഏത്തപ്പഴത്തിനും വില കൂടി; ആശ്വാസത്തിൽ കർഷകർ
Banana Price Image Credit source: Facebook
nandha-das
Nandha Das | Updated On: 28 Dec 2024 00:11 AM

ആലപ്പുഴ: സംസ്ഥാനത്ത് നാളികേരത്തിന് പിന്നാലെ ഏത്തപ്പഴത്തിനും വില ഉയർന്നു. കർഷകരെ സംബന്ധിച്ചടുത്തോളം ഏറെ ആശ്വാസകരമായ കാര്യമായാണ് ഈ വില വർദ്ധനവ്. കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുൻപ് നാടൻ ഏത്തക്കുലയ്ക്ക് 30 മുതൽ 35 രൂപ വരെയാണ് കർഷകർക്ക് ലഭിച്ചിരുന്നത്. എന്നാൽ വില ഉയർന്നതോടെ 60 മുതൽ 70 രൂപ വരെ ഇപ്പോൾ അവർക്ക് ലഭിക്കുന്നുണ്ട്.

കിലോയ്ക്ക് 80 മുതൽ 90 രൂപ വരെ നിരക്കിലാണ് കച്ചവടക്കാർക്ക് കർഷകർ ഏത്തക്കുലകൾ വിൽക്കുന്നത്. ചില സ്ഥലങ്ങളിൽ ഏത്തക്കുലയ്ക്ക് 100 രൂപ വരെ കർഷകർ വാങ്ങുന്നുണ്ട്. അതേസമയം, വിലയിൽ വർദ്ധനവ് ഉണ്ടായെങ്കിലും വിളവ് വളരെ കുറവാണ്. സാധാരണഗതിയിൽ 15 കിലോയ്ക്ക് മുകളിൽ ഒരു ഏത്തവാഴക്കുലയ്ക്ക് തൂക്കം ഉണ്ടാകാറുണ്ട്. എന്നാൽ, ഇപ്പോൾ വിളവെടുക്കുന്നതിൽ ഭൂരിഭാഗവും ചെറിയ കുലകൾ ആണ്. ശരാശരി തൂക്കം വരുന്നത് ഏകദേശം 6 മുതൽ 12 കിലോ വരെ ആണ്. ഇടയ്ക്കിടെ ഉള്ള മഴയും കാറ്റും മൂലം കൃഷി നശിക്കുന്നതും വിളവെടുപ്പിനെ ബാധിക്കുന്ന ഘടകങ്ങളിൽ ഒന്നാണ്.

ALSO READ: പച്ചക്കറി കട മാനേജരെ ആക്രമിച്ച് 20 ലക്ഷം കവര്‍ന്നു; സംഭവം കാലടിയില്‍

വരും ദിവസങ്ങളിൽ ഏത്തപ്പഴത്തിന്റെ വില ഉയർന്ന്, കിലോയ്ക്ക് നൂറ് കടക്കും എന്നാണ് സൂചന. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തിക്കുന്ന ഏത്തക്കുലയ്ക്ക് മൊത്തവില വരുന്നത് കിലോയ്ക്ക് 72 രൂപ വരെയാണ്. ഇത് 80 മുതൽ 85 രൂപ എന്ന നിരക്കിലാണ് കച്ചവടക്കാർ വിൽക്കുന്നത്. ഏതാനും മാസങ്ങൾക്ക് മുൻപ് വരെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവന്ന ഏത്തക്കുലകൾക്ക് മൂന്ന് കിലോ 100 രൂപ എന്ന നിരക്കിലായിരുന്നു കച്ചവടം നടന്നിരുന്നത്. അതേസമയം, ഏത്തപ്പഴത്തിന് മാത്രമല്ല സംസ്ഥാനത്ത് മറ്റ് പച്ചക്കറിളുടെയും വില ഉയർന്നിട്ടുണ്ട്.

അതുപോലെ മറ്റ് ഇനം വാഴപ്പഴങ്ങൾക്കും വില കൂടി. റോബസ്റ്റ പഴത്തിന് കിലോ 35 മുതൽ 40 വരെയാണ് വില വരുന്നത്. ഞാലിപ്പൂവന് 55 മുതൽ 65 രൂപ വരെ വിലയുണ്ട്. ചക്കയ്ക്ക് കിലോ 70 രൂപയാണ് വില വരുന്നത്. പച്ചക്കറികളിൽ മുരിങ്ങക്കയ്ക്ക് ആണ് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയിരിക്കുന്നത്. കിലോയ്ക്ക് 300 രൂപ വരെയാണ് മുരിങ്ങക്കയുടെ വില വരുന്നത്. ബീന്സിന് 120 രൂപയാണ് വില. പയറിന് 100 രൂപയും കോവക്കയ്ക്ക് 70 രൂപയുമാണ് ഉള്ളത്. തമിഴ്‌നാട്ടിലെ ശക്തമായ മഴയെ തുടർന്നാണ് ഇവിടെ പച്ചക്കറികൾക്ക് വില കൂടിയത് എന്നാണ് കച്ചവടക്കാർ പറയുന്നത്.

Latest News