Guruvayur Temple: ഫോട്ടോഗ്രഫിയില്‍ താല്‍പര്യമുളളവരാണോ നിങ്ങള്‍? എങ്കില്‍ ഇതാ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അവസരം
Guruvayur Temple: ഫോട്ടോഗ്രാഫര്‍ കം കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ തസ്തികയിലേക്കായിരിക്കും നിയമനം. ആകെ 11 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപേക്ഷകര്‍ 2024 ജനുവരി 1-ന് 50 വയസിന് താഴെ പ്രായമുള്ളവരായിരിക്കണം.
നിങ്ങൾ ഫോട്ടോഗ്രാഫറാണോ? അല്ലേങ്കിൽ ഫോട്ടോഗ്രഫിയില്‍ താല്‍പര്യമുളളവരാണോ നിങ്ങള്‍? എങ്കിൽ നിങ്ങളെ ഗുരുവായൂര്‍ ക്ഷേത്രം കാത്തിരിക്കുന്നു. ദേവസ്വം ഫോട്ടോഗ്രാഫർ എന്ന് തസ്തികയിലെ ഒഴിവുകൾക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി നവംബര്‍ 13 ന് രാവിലെ 10 മണിക്ക് ദേവസ്വം ഓഫീസില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കായി വാക്ക്-ഇന്‍ ഇന്റര്‍വ്യൂ നടത്തും.
ഫോട്ടോഗ്രാഫര്‍ കം കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ തസ്തികയിലേക്കായിരിക്കും നിയമനം. ആകെ 11 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപേക്ഷകര്‍ 2024 ജനുവരി 1-ന് 50 വയസിന് താഴെ പ്രായമുള്ളവരായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിദിനം 1000 രൂപ വേതനം നല്‍കും. പത്താം ക്ലാസ് പാസായ ഹിന്ദു ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ഇതിനു പുറമെ ഫോട്ടോഗ്രാഫിയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പരിചയം ഉള്ളവരായിരിക്കണം. എച്ച്ഡി ഡിജിറ്റല്‍ ക്യാമറ കൈവശം ഉള്ളവരായിരിക്കണം. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഇനിപ്പറയുന്ന രേഖകള്‍ സഹിതം (മതം, പ്രായം, വിദ്യാഭ്യാസ യോഗ്യത, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലുകളും പകര്‍പ്പുകളും ബയോഡാറ്റയും) ഇന്റര്‍വ്യൂവിന് ഹാജരാകണം.
Also Read-KTET 2024: ടീച്ചറാവണോ? കെ ടെറ്റിന് ഇന്നുമുതൽ രജിസ്റ്റർ ചെയ്യാം
അതേസമയം ഗുരുവായൂർ ദേവസ്വത്തിലും അനുബന്ധ സ്ഥാപനങ്ങളിലുമുള്ള സ്ഥിരനിയമനം നടത്താനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. 439 തസ്തികകളിലേക്കുള്ള സ്ഥിരനിയമനമാണ് നടത്താൻ പോകുന്നത്. സുപ്രീം കോടതി വിധിയെ തുടര്‍ന്നാണ് തീരുമാനം. ഒരു മാസത്തിനകം നിയമന വിജ്ഞാപനം ഇറങ്ങും എന്നാണ് റിപ്പോര്‍ട്ട്. ദേവസ്വത്തില്‍ ആകെ 1029 തസ്തികകളാണ് ഉള്ളത്. ഇതില്‍ 590 തസ്തികകളില്‍ സ്ഥിരം ജീവനക്കാരാണ് ഉള്ളത്.ബാക്കി 439 തസ്തികകളില്‍ താല്‍ക്കാലിക ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ഇവരെ സംബന്ധിച്ച് തിരിച്ചടിയാണ് പുതിയ നീക്കം. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം ഇവര്‍ക്ക് സ്ഥിര നിയമനത്തില്‍ പ്രത്യേക പരിഗണനയും പ്രായപരിധിയില്‍ ഇളവും ലഭിക്കുന്നതായിരിക്കും. എന്നാല്‍ ഇവര്‍ എഴുത്തുപരീക്ഷയും കൂടിക്കാഴ്ചയും അടക്കമുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമെ തിരഞ്ഞെടുക്കപ്പെടൂ.