5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Amoebic Meningoencephalitis: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് 14 വയസുകാരന്

Amoebic Meningoencephalitis In 14 Year Old Boy: കുട്ടി കഴിഞ്ഞ ആഴ്ച പയ്യോളിയിലെ കാട്ടുകുളത്തിൽ കുളിച്ചിരുന്നതായി സൂചനയുണ്ട്. കഴിഞ്ഞ അഞ്ച് ദിവസമായി കുട്ടി കോഴിക്കോട്ടെ സ്വാകാര്യ ആശുപ്ത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

Amoebic Meningoencephalitis: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് 14 വയസുകാരന്
Amoebic Meningoencephalitis.
Follow Us
neethu-vijayan
Neethu Vijayan | Published: 06 Jul 2024 09:11 AM

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം (Amoebic Meningoencephalitis) സ്ഥിരീകരിച്ചു. കോഴിക്കോട് (Kozhikode) തിക്കോടി സ്വദേശിയായ 14 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ അഞ്ച് ദിവസമായി കുട്ടി കോഴിക്കോട്ടെ സ്വാകാര്യ ആശുപ്ത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കുട്ടിയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. കുട്ടി കഴിഞ്ഞ ആഴ്ച പയ്യോളിയിലെ കാട്ടുകുളത്തിൽ കുളിച്ചിരുന്നതായി സൂചനയുണ്ട്.

അതേസമയം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന പതിനാലുവയസുകാരൻ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. കോഴിക്കോട് ഫറോക്ക് സ്വദേശി മൃദുൽ ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് കുട്ടി മരിച്ചത്. കഴിഞ്ഞ മാസം 24നാണ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാമനാട്ടുകര നഗരസഭയുടെ പരിധിയിലുള്ള അച്ഛൻ കുളത്തിൽ കുളിച്ചതിന് പിന്നാലെയാണ് മൃദുലിന് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്.

ALSO READ: അമീബിക് മസ്തിഷ്‌ക ജ്വരം; ചികിത്സയില്‍ കഴിഞ്ഞ പതിനാലുകാരന്‍ മരിച്ചു

കുട്ടിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കുളം പഞ്ചായത്തിന്റെ നേതൃത്വത്തിൽ അടച്ചിരുന്നു. കുളത്തിൽ കുളിച്ച് ആറ് ദിവസത്തിന് ശേഷമാണ് കുട്ടിയിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ഇതോടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി. മുമ്പ് കണ്ണൂർ തോട്ടട സ്വദേശി പതിമൂന്നുവയസുള്ള ദക്ഷിണ ജൂൺ 12ന് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചിരുന്നു.

ജനുവരിയിൽ സ്‌കൂളിൽ നിന്ന് മൂന്നാറിലേക്ക് പഠനയാത്ര പോയിരുന്ന സമയത്ത് പൂളിൽ നിന്ന് കുളിച്ചതാണ് രോഗം വരാൻ കാരണമായത്. അഞ്ചോ ആറോ ദിവസത്തിനുള്ളിലാണ് സാധാരാണഗതിയിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങുന്നത്. എന്നാൽ ദക്ഷിണയിൽ മൂന്നരമാസത്തിന് ശേഷമാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് ചികിത്സയിലിരിക്കെ അഞ്ചുവയസുകാരിയും നേരത്തെ മരണത്തിന് കീഴടങ്ങിയിരുന്നു. മലപ്പുറം മൂന്നിയൂർ സ്വദേശി ഫദ്വയായിരുന്നു മരിച്ചത്. വീടിനടുത്തുള്ള കടലുണ്ടി പുഴയിൽ കുളിച്ചതാണ് ഈ കുട്ടിയിൽ രോഗം വരുന്നതിന് കാരണമായത്. നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോൾ ഉണ്ടാകുന്ന ഒരു രോഗമാണ് അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്‌കജ്വരം.

 

 

Latest News