ADM Naveen Babu: നാടൊന്നാകെ കരച്ചിൽ; നവീൻ ബാബുവിന് വിടചൊല്ലി നാട്

ADM Naveen Babu Funeral: പത്തനംതിട്ട മലയാലപ്പുഴയിലെ നവീൻ ബാബുവിന്റെ വീട്ടുവളപ്പില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു. മക്കളായ നിരുപമയും നിരഞ്ജനയും ചേർന്നാണ് ചിതയ്ക്ക് തീ കൊളുത്തിയത്.

ADM Naveen Babu: നാടൊന്നാകെ കരച്ചിൽ; നവീൻ ബാബുവിന് വിടചൊല്ലി നാട്

Image Credits: Social Media

Updated On: 

17 Oct 2024 16:11 PM

പത്തനംതിട്ട: കേരളത്തിന്റെ കണ്ണീര്‍ പുഷ്പങ്ങള്‍ ഏറ്റുവാങ്ങി ഒടുവില്‍ എഡിഎം നവീൻ ബാബു മടങ്ങി. പത്തനംതിട്ട മലയാലപ്പുഴയിലെ നവീൻ ബാബുവിന്റെ വീട്ടുവളപ്പില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു. മക്കളായ നിരുപമയും നിരഞ്ജനയും ചേർന്നാണ് ചിതയ്ക്ക് തീ കൊളുത്തിയത്. അന്ത്യകർമ്മങ്ങൾ ചെയ്തതും മക്കളാണ്. തങ്ങളുടെ പ്രിയപ്പെട്ട നവീൻ ബാബുവിനെ ഒരു നോക്ക് കാണാനും അന്തിമോപചാരം അര്‍പ്പിക്കാനും ആയിരക്കണക്കിന് ആളുകളാണ് വീട്ടിലേക്ക് ഒഴുകിയെത്തിയത്.

റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, ആരോ​ഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്, പത്തനംതിട്ട-കണ്ണൂർ ജില്ലാ കളക്ടർമാർ, പിബി നൂഹ് ഐഎഎസ്, ദിവ്യ എസ് അയ്യർ തുടങ്ങിയവർ വീട്ടിലുണ്ടായിരുന്നു. നവീന്റെ സഹപ്രവർത്തകരായിരുന്ന നിരവധി പേർ മലായാലപ്പുഴയിലെ വീട്ടിലെത്തി. രാവിലെ 10 മണിയോടെ നവീന്റെ മൃതദേഹം ‌പത്തനംതിട്ട കളക്ടറേറ്റിൽ പൊതുദര്‍ശനത്തിനായി വച്ചു. ഒരു മണിക്കൂറാണ് പൊതുദര്‍ശനമെന്ന് നിശ്ചയിച്ചിരുന്നെങ്കിലും നൂറുകണക്കിനാളുകള്‍ കളക്ടറേറ്റിനും പരിസരത്തും തടിച്ചുകൂടിയതോടെ പൊതുദര്‍ശനം നീണ്ടു.

ഏറെ വികാര നിര്‍ഭരമായാണ് നാട് നവീന്റെ മൃതദേഹം ഏറ്റുവാങ്ങിയത്. കുന്നിന് മുകളിലുള്ള എഡിഎമ്മിന്റെ വീടിന് സമീപത്തേക്ക് ആംബുലൻസ് എത്തിയപ്പോഴേക്കും പാതയുടെ വശങ്ങളില്‍ മലയാലപ്പുഴ ഗ്രാമം ഒന്നാകെ തടിച്ചുകൂടിയിരുന്നു. പ്രിയപ്പെട്ട എഡിഎമ്മിനെ യാത്രയാക്കാൻ അന്ത്യകർമ്മം നടക്കുന്ന സമയത്ത് പോലും ആളുകൾ ഓടിയെത്തി. ഒടുവിൽ മൂന്ന് 3.45 ഓടെ മൃതദേഹം ചിതയിലേക്ക് എടുത്തു. ബന്ധുകൾക്കൊപ്പം മന്ത്രി കെ രാജനും ചേർന്നാണ് മൃതദേഹം ചിതയിലേക്ക് എടുത്തത്. 4 മണിയോടെ ചിതയ്ക്ക് തീകൊളുത്തി.

അതേസമയം, നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ പൊലീസ് കേസെടുത്തു. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കണ്ണൂർ ടൗൺ പൊലീസാണ് കേസെടുത്തിരിക്കുന്നത്. സഹോദരന്റെ മരണത്തിന് പിന്നിലെ ദുരൂഹത അറിയണമെെന്ന് ആവശ്യപ്പെട്ട് സഹോദരൻ പ്രവീൺ ബാബു നൽകിയ പരാതിയിന്മേലാണ് നടപടി. 10 വർഷം വരെ ശിക്ഷ ലഭിച്ചേക്കാവുന്ന വകുപ്പുകളാണ് ദിവ്യക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഇന്നലെ പരാതി നൽകിയെങ്കിലും കേസെടുക്കാൻ പൊലീസ് തയ്യാറായിരുന്നില്ല. പൊതുവേ​ദിയിൽ എഡിഎമ്മിനെതിരെ പിപി ദിവ്യ നടത്തിയ പരാമർശം ഒഴിവാക്കാമായിരുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ പറഞ്ഞതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്.

അതേസമയം, എഡിഎമ്മിൻ്റെ ആത്മഹത്യയ്ക്ക് കാരണമായ ചെങ്ങളായിയിലെ പെട്രോൾ പമ്പിൻ്റെ അനുമതിയിൽ കേന്ദ്ര പെട്രോളിയം മന്ത്രാലയം അന്വേഷണം തുടങ്ങി. ബിപിസിഎല്ലിനോട് കേന്ദ്ര പെട്രോളിയം മന്ത്രാലയം വിശദീകരണം തേടുകയായിരുന്നു. എഡിഎമ്മിനെതിരെ കെെക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തിന്റെ പെട്രോൾ പമ്പിന് മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ഡിഎംഒ അനുമതി നൽകിയിരുന്നു. ഇതുവമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തണമെന്ന് എഐസിസി ​ഗവേഷണ വിഭാ​ഗം കേരള ഘടകം ചെയർമാൻ ബിഎസ് ഷിജു കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ്​ഗോപിയ്ക്ക് പരാതി നൽകിയിരുന്നു. വകുപ്പിന് പരാതി നൽകിയതോടെയാണ് വിശദീകരണം ആരാഞ്ഞത്.

Related Stories
Paramekkavu Fireworks: പാറമേക്കാവിന്റെ പ്രതിനിധി പരീക്ഷ പാസായി; വെടിക്കെട്ടിന് അനുമതി നൽകി എഡിഎം
Nimisha Priya : നിമിഷപ്രിയയുടെ വധശിക്ഷ; വിഷയത്തിൽ ഇടപെട്ട് സഹായം നൽകാൻ തയ്യാറാണെന്ന് ഇറാൻ
Kerala Lottery Results: ഇന്നത്തെ ഭാഗ്യവാനെ കാത്തിരിക്കുന്നത് 80 ലക്ഷം രൂപ; നേടിയത് നിങ്ങളോ? കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു
Uma Thomas: സീറ്റിൽനിന്നു എഴുന്നേറ്റു; റിബൺ കെട്ടിയ സ്റ്റാൻഡിനൊപ്പം എംഎൽഎയും താഴേക്ക്; ഉമ തോമസിന്റെ അപകട ദൃശ്യങ്ങൾ പുറത്ത്
NDPS Act: കഞ്ചാവ് കേസിൽ വധശിക്ഷ വരെ കിട്ടാം, 30 വർഷം വരെ തടവ്; രക്ഷപെടാനും എളുപ്പം
Rajendra Vishwanath Arlekar: ​ഗോവ നിയമസഭയിൽ കടലാസില്ലാതാക്കിയ സ്പീക്കർ, രാജേന്ദ്ര അർലെക്കർ ​കേരള ഗവർണറാകുമ്പോൾ എന്തൊക്കെ മാറും?
മൈഗ്രേനിന്‍റെ പ്രധാന ലക്ഷണങ്ങള്‍
മൂന്ന് വിക്കറ്റ് കൂടി നേടിയാൽ ബുംറയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്
ബറോസിലെ ദുർമന്ത്രവാദിനി ആര്?
നഖങ്ങളുടെ ആരോഗ്യത്തിന് ഇവ പതിവാക്കാം