5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ADM Naveen Babu Death: പിപി ദിവ്യ ‘ഔട്ട്’; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി സിപിഎം

ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പിപി ദിവ്യക്കെതിരെ നടപടിയെടുത്ത് സിപിഎം.

ADM Naveen Babu Death: പിപി ദിവ്യ ‘ഔട്ട്’; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി സിപിഎം
Image Credits: PP Divya Facebook
athira-ajithkumar
Athira CA | Updated On: 17 Oct 2024 23:02 PM

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പിപി ദിവ്യക്കെതിരെ നടപടിയെടുത്ത് സിപിഎം. കണ്ണൂർ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ദിവ്യയെ നീക്കി. കുടുംബം നൽകിയ പരാതിയിൽ പിപി ദിവ്യക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കേസെടുത്തിരുന്നു.  പിന്നാലെയാണ് സിപിഎം നടപടി. അഡ്വ. കെ.കെ. രത്‌നകുമാരിയാണ് പുതിയ കണ്ണൂർ ജില്ലാ പ്രസിഡന്റ്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചതായി വാർത്താക്കുറിപ്പിലൂടെ പിപി ദിവ്യയും അറിയിച്ചു.  എഡിഎമ്മിന്റെ വേർപാടിൽ വേദനയുണ്ടെന്ന് പറഞ്ഞ ദിവ്യ, കേസിനെ നിയമപരമായി നേരിടുമെന്നും പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരമാണ് ദിവ്യയുടെ രാജി എന്നാണ് വിവരം. പ്രതിഷേധങ്ങളുയർന്നതിട്ടും മുന്നോട്ട് വരാതിരുന്ന ദിവ്യയുടെ നിലവിലെ പ്രതികരണവും സിപിഎം നിർദ്ദേശ പ്രകാരമാണ്.

സിപിഎം ജില്ലാ കമ്മിറ്റി അം​ഗമായ പിപി ദിവ്യയ്ക്ക് പാർട്ടി നടപടിയും നേരിടേണ്ടി വരുമെന്നാണ് സൂചന. പ്രതിഷേധം ഉയർന്നതിന് പിന്നാലെ ദിവ്യയെ തല്ലിയും തലോടിയുമുള്ള പരാമർശമായിരുന്നു സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ ഭാ​ഗത്ത് നിന്ന് ഉണ്ടായത്. ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ദിവ്യയെ മാറ്റുന്നതിൽ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിന്റെ നിലപാടും നിർണായകമായി. നവീൻ ബാബു മരിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് ദിവ്യക്കെതിരെ സിപിഎം നടപടി സ്വീകരിച്ചത്.

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവന
=============================
“കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ അപ്രതീക്ഷിതവും വേദനാജനകവുമായ വേർപാടിനെ തുടർന്ന് കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് നേരത്തേ ചില പ്രതികരണങ്ങൾ നടത്തിയിരുന്നു. അഴിമതിക്കെതിരായ സദുദ്ദേശ വിമർശനമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയതെങ്കിലും യാത്രയയപ്പ് യോഗത്തിൽ നടത്തിയ ചില പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എന്ന നിലപാടാണ് അന്ന് പാർട്ടി സ്വീകരിച്ചത്. അതോടൊപ്പം സമഗ്രമായ അന്വേഷണം നടത്തണമെന്ന് സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇപ്പോൾ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനാൽ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പി.പി. ദിവ്യ ഒഴിവാകണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. അത് ദിവ്യ അംഗീകരിച്ചതിനെ തുടർന്ന് പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. കെ.കെ. രത്‌നകുമാരിയെ പരിഗണിക്കാൻ സെക്രട്ടറിയേറ്റ് തീരുമാനിച്ചു”.

“>

 

പിപി ദിവ്യയുടെ രാജിക്കത്ത്

=============================

“കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിൻ്റെ വേർപാടിൽ അങ്ങേയറ്റം വേദനയുണ്ട്. ദുഃഖമനുഭവിക്കുന്ന കുടുംബത്തിൻ്റെ സങ്കടത്തിൽ ഞാൻ പങ്കു ചേരുന്നു. പൊലീസ് അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കും. എൻ്റെ നിരപാധിത്വം നിയമവഴിയിലൂടെ തെളിയിക്കും. അഴിമതിക്കെതിരായ സദുദ്ദേശ വിമർശനമാണ് ഞാൻ നടത്തിയതെങ്കിലും, എൻ്റെ പ്രതികരണത്തിൽ ചില ഭാഗങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാർട്ടി നിലപാട് ഞാൻ ശരി വെയ്ക്കുന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പദവിയിൽ നിന്നും മാറി നിൽക്കുന്നതാണ് ഉചിതമെന്ന ബോധ്യത്തിൽ ഞാൻ ആ സ്ഥാനം രാജിവെയ്ക്കുന്നു. രാജിക്കത്ത് ബന്ധപ്പെട്ടവർക്ക് അയച്ചു കൊടുത്തിട്ടുണ്ട്”.

“>

Latest News