5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ADGP Ajith Kumar: ഇനി ദൈവം തന്നെ ശരണം! ക്ഷേത്രങ്ങളിൽ ശത്രുസംഹാര പൂജ നടത്തി എഡിജിപി എം.ആർ അജിത് കുമാർ

ADGP Ajith Kumar Visits Temples in Kannur: ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന പേരിൽ എം ആർ അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും നീക്കം ചെയ്തേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് എഡിജിപിയുടെ ക്ഷേത്രദർശനം.

ADGP Ajith Kumar: ഇനി ദൈവം തന്നെ ശരണം! ക്ഷേത്രങ്ങളിൽ ശത്രുസംഹാര പൂജ നടത്തി എഡിജിപി എം.ആർ അജിത് കുമാർ
എഡിജിപി എം.ആർ.അജിത് കുമാർ (Image Courtesy: Ajith Kumar's Facebook)
nandha-das
Nandha Das | Updated On: 29 Sep 2024 15:22 PM

കണ്ണൂർ: വിവാദങ്ങൾ കനക്കുന്നതിനിടെ കണ്ണൂരിലെ ക്ഷേത്രങ്ങളിൽ എത്തി ശത്രുസംഹാരം പൂജ നടത്തി എഡിജിപി എം ആർ അജിത്കുമാർ. ഞായറാഴ്ച രാവിലെയാണ് മാടായിക്കാവിലെത്തി അദ്ദേഹം വഴിപാടുകൾ നടത്തിയത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, കാഞ്ഞരിങ്ങാട് വൈദ്യനാഥ ക്ഷേത്രം, എന്നിവിടങ്ങളിലും അജിത്കുമാർ ദർശനം നടത്തി.

പുലർച്ചെ അഞ്ച് മണിയോടെയാണ് അജിത്കുമാർ മാടായിക്കാവിലെത്തിയത്. അവിടെ ശത്രുസംഹാര പൂജ നടത്തിയ ശേഷം അദ്ദേഹം തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പോയി പട്ടംതാലി, നെയ്‌വിളക്ക്, പുഷ്‌പാഞ്‌ജലി എന്നീ വഴിപാടുകൾ നടത്തി. തുടർന്ന് കാഞ്ഞരിങ്ങാട് വൈദ്യനാഥ ക്ഷേത്രത്തിലെത്തിയ അദ്ദേഹം ജലധാര, ക്ഷീരധാര, ആൾരൂപം, നെയ്‌വിളക്ക്, പുഷ്‌പാഞ്‌ജലി എന്നീ വഴിപാടുകളും നടത്തി.

ALSO READ: സുരക്ഷയെ ബാധിക്കുന്ന രീതിയിൽ ഫോൺ ചോർത്തി; പിവി അൻവറിനെതിരെ കേസ്

സ്വകാര്യ സന്ദർശനമായിരുന്നു അജിത്കുമാറിന്റേത്. സുരക്ഷയ്ക്കായി ഒരു ഉദ്യോഗസ്ഥൻ മാത്രമാണ് അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നത്. ക്ഷേത്രങ്ങൾ സന്ദർശിച്ചതിന് ശേഷം അജിത്കുമാർ കണ്ണൂർ എആർ ക്യാമ്പിലെത്തി. ഇന്ന് വൈകീട്ട് തിരുവനന്തപുരത്തേക്ക് മടങ്ങും.

ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന പേരിൽ എം ആർ അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും നീക്കം ചെയ്തേക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഇതിനിടയിലാണ്, എഡിജിപി ക്ഷേത്രങ്ങൾ സന്ദർശിച്ച് വഴിപാടുകൾ നടത്തിയത്. അജിത്കുമാറിനെ മാറ്റി പകരം ക്രമസമാധാന ചുമതല എഡിജിപിയായ എച്ച് വെങ്കടേഷിന് കൈമാറി പ്രശ്നം അവസാനിപ്പിക്കാൻ സർക്കാർ തരത്തിൽ ചർച്ച നടക്കുന്നുണ്ടെന്നാണ് സൂചന.

അതെ സമയം, ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എഡിജിപി അജിത്കുമാർ ക്രമസമാധാന ചുമതലയിൽ തുടരില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അടുത്ത മന്ത്രിസഭാ യോഗത്തിൽ എഡിജിപിക്കെതിരെ ഉയർന്ന പരാതികളിൽ തീരുമാനം അറിയിക്കാമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. വരുന്ന ബുധനാഴ്ചയാണ് മന്ത്രിസഭാ യോഗം ചേരുന്നത്. വെള്ളിയാഴ്ച മുതൽ നിയമസഭാ സമ്മേളനവും ആരംഭിക്കും.

Latest News