Periye Double Murder Case :ആറ് വർഷത്തെ നിയമ പോരാട്ടം; കണ്ണീരു തോരാതെ പ്രിയപ്പെട്ടവർ; പെരിയ കേസിന്റെ നാൾവഴി

Timeline of Periya Double Murder Case :2019 ഫെബ്രുവരി 17നു രാത്രി ഏഴരയോടെയാണു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ത് ലാലിനെയും(23) കൃപേഷിനെയും(19) കല്യോട്ട് കൂരാങ്കര റോഡിൽ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Periye Double Murder Case :ആറ് വർഷത്തെ നിയമ പോരാട്ടം; കണ്ണീരു തോരാതെ പ്രിയപ്പെട്ടവർ; പെരിയ കേസിന്റെ നാൾവഴി

കൊല്ലപ്പെട്ട കൃപേഷും ശരത് ലാലും

Published: 

28 Dec 2024 13:33 PM

ആറ് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ പെരിയ ഇരട്ടക്കൊലപാതക കേസിൽ വിധി പ്രസ്താവിച്ചു. കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. പത്ത് പ്രതികളെ കുറ്റവിമുക്തനാക്കി. എറണാകുളം സിബിഐ കോടതിയാണ് ശനിയാഴ്ച രാവിലെ വിധി പറഞ്ഞത്. മുൻ എം.എൽ.എ. കെ.വി. കുഞ്ഞിരാമനും മുന്‍ ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

2019 ഫെബ്രുവരി 17നു രാത്രി ഏഴരയോടെയാണു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ത് ലാലിനെയും(23) കൃപേഷിനെയും(19) കല്യോട്ട് കൂരാങ്കര റോഡിൽ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Also Read: പെരിയ ഇരട്ടക്കൊലപാതക കേസ്; 14 പ്രതികൾ കുറ്റക്കാർ

പെരിയ ഇരട്ടക്കൊലക്കേസിന്റെ നാൾവഴികൾ

2019 ഫെബ്രുവരി 17 : ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‍ലാല്‍, കൃപേഷ് എന്നിവരെ റോ‍ഡിൽ എട്ടാം​ഗം സംഘം തടഞ്ഞു നിർത്തി വെട്ടിക്കൊലപ്പെടുത്തി.

2019 ഫെബ്രുവരി 18: രാഷ്ട്രീയ കൊലപാതകമാണെന്ന് കണ്ടെത്തിയ പോലീസ് സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗം എ.പീതാംബരൻ, സുഹൃത്തും സഹായിയുമായ സി.ജെ.സജി (സജി ജോർജ് – 40) എന്നിവരെ അറസ്റ്റ് ചെയ്തു.

2019 ഫെബ്രുവരി 21: പെരിയ ഇരട്ടക്കൊലപാതകക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. കേസില്‍ 5 പേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി.

2019 മാർച്ച് 2: കേസിന്റെ അന്വേഷണം നടത്തുന്ന എസ്പി: വി.എം.മുഹമ്മദ് റഫീഖിനെ സ്ഥലംമാറ്റി. പകരം കോട്ടയം ക്രൈംബ്രാഞ്ചിലെ കെ.എം.സാബു മാത്യുവിന് ചുമതല നൽകി.

2019 മാര്‍ച്ച് 16: കേസില്‍ കല്യോട്ട് സ്വദേശി രഞ്ജിത്തിനെ പോലീസ് അറസ്റ്റു ചെയ്തു.

ഏപ്രിൽ 1: കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചു

2019 മേയ് 14: പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിന് സിപിഎം ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠന്‍, കല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണനും അറസ്റ്റില്‍.

2019 മേയ് 16 :വിദേശത്ത് ഒളിവിലായിരുന്ന പ്രതി സുബീഷിനെ മംഗലാപുരം വിമാനത്താവളത്തില്‍ നിന്ന് പോലീസ് അറസ്റ്റു ചെയ്തു.

2019 മേയ് 20: ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കുന്നു. ആകെ 14 പ്രതികൾ.

2019 സെപ്റ്റംബർ 12: സിബിഐക്ക് അന്വേഷണം നൽകിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ

2019 ഒക്ടോബർ 29: 13 പ്രതികളെ ഉൾപ്പെടുത്തി സിബിഐ എഫ്ഐആർ സമർപ്പിച്ചു.

2019 ഡിസംബർ 1: സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി. അന്വേഷണം സിബിഐ ഏറ്റെടുക്കുന്നു.

2021 ഡിസംബർ 3: സിബിഐ അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം നൽകി.

2023 ഫെബ്രുവരി 2: കൊച്ചി സിബിഐ കോടതിയിൽ കേസിന്റെ വിചാരണ തുടങ്ങി.

2024 ഡിസംബർ 23: കേസിന്റെ വിചാരണ പൂർത്തിയായി.

2024 ഡിസംബർ 28: കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി വിധി. 10 പേരെ വെറുതെവിട്ടു.

വിമാനത്താവളങ്ങളിൽ ഇലക്ട്രിക് വാഹന ചാർജിംഗ് ഹബ്ബുകൾ
രാജ്യത്ത് ഏറ്റവും കൂടുതൽ വിവാഹമോചനം നടക്കുന്ന ഈ സംസ്ഥാനങ്ങളിൽ
ചെറുപ്പക്കാരിലെ ഹൃദയസ്തംഭനത്തിന് കാരണമെന്ത്‌
ആപ്പിൾ കഴിക്കുമ്പോൾ തൊലി കളയണോ ?