5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Salman Khan: ‘അതിനു ശേഷം സൽമാൻ ഖാന് ശരിയായി ഉറങ്ങിയിട്ടില്ല’: തുറന്നുപറഞ്ഞ് സീഷാൻ സി​ദ്ദിഖി

Salman Khan on Baba Siddique's Death: രാത്രിയും പകലും കാര്യങ്ങൾ വിളിച്ച് അന്വേഷിക്കുമെന്നും സീഷൻ വെളിപ്പെടുത്തി. ബി.ബി.സി ക്ക് നൽകിയ അഭിമുഖത്തിലാണ് സീഷന്റെ പ്രതികരണം.

Salman Khan: ‘അതിനു ശേഷം സൽമാൻ ഖാന് ശരിയായി ഉറങ്ങിയിട്ടില്ല’: തുറന്നുപറഞ്ഞ് സീഷാൻ സി​ദ്ദിഖി
സൽമാൻ ഖാനും സീഷൻ സിദ്ദിഖിയും (image credits: social media)
sarika-kp
Sarika KP | Published: 28 Oct 2024 22:42 PM

മുംബൈ:മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായ ബാബ സിദ്ദിഖിയുടെ കൊലപാതകം ബോളിവുഡ് നടൻ സൽമാൻ ഖാനെ ഏറെ തളർത്തിയിരുന്നുവെന്ന് ബാബ സിദ്ദിഖിയുടെ മകനും കോണ്‍ഗ്രസ് എംഎല്‍എയുമായ സീഷന്‍ സിദ്ദിഖി. ആ സംഭവത്തിന് ശേഷം സൽമാൻ ഭായ് വളരെ അസ്വസ്ഥനാണെന്നും പിതാവിന്റെ മരണശേഷം ഭായിക്ക് ഉറങ്ങാൻ സാധിച്ചില്ലെന്നും സീഷാൻ പറഞ്ഞു. രാത്രിയും പകലും കാര്യങ്ങൾ വിളിച്ച് അന്വേഷിക്കുമെന്നും സീഷൻ വെളിപ്പെടുത്തി. ബി.ബി.സി ക്ക് നൽകിയ അഭിമുഖത്തിലാണ് സീഷന്റെ പ്രതികരണം.

സീഷാന്റെ വാക്കുകൾ: ആ സംഭവത്തിന് ശേഷം സൽമാൻ ഭായ് വളരെ അസ്വസ്ഥനാണ്. എന്റെ പിതാവും സൽമാൻ ഭായിയും ഉറ്റ സുഹൃത്തുക്കളായിരുന്നു. അവർ സഹോദരങ്ങളെ പോലെയായിരുന്നു. പിതാവിന്റെ മരണ ശേഷം ഭായ് ഞങ്ങളെ കുടുംബത്തെ ഏറെ പിന്തുണച്ചു. ഞങ്ങൾക്കൊപ്പം നിന്നു. രാത്രിയും പകലും എന്നെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുമായിരുന്നു. ആ സംഭവത്തിന് ശേഷം അദ്ദേഹത്തിന് ഉറങ്ങാൻ സാധിക്കുന്നില്ലെന്ന കാര്യം പറഞ്ഞു. അദ്ദേഹത്തിന്റെ പിന്തുണ എന്നുമുണ്ട്. അത് തുടരും…സീഷാൻ പറഞ്ഞു.

Also read-Lawrence Bishnoi – Salman Khan : ലോറൻസ് ബിഷ്ണോയിയും സൽമാൻ ഖാനും തമ്മിൽ എന്താണ് പ്രശ്നം? വർഷങ്ങൾ നീണ്ട പകയുടെ കഥ

ഒക്ടോബര്‍ 12 ന് രാത്രി 9.15നും 9.30 നും ഇടയ്ക്കാണ് ബാബ സിദ്ദിഖി വെടിയേറ്റു കൊല്ലപ്പെടുന്നത്. മകന്‍ സീഷന്‍ സിദ്ദിഖിയുടെ ബാന്ദ്രയിലെ ഓഫീസില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള കൂടിയാലോചനയില്‍ പങ്കെടുത്തു മടങ്ങുന്നതിനിടെയിലാണ് ബാബ സിദ്ദിഖിന് വെടിയേറ്റതേ. ഓഫീസില്‍ നിന്നിറങ്ങി കാര്‍ പാര്‍ക്കു ചെയ്ത് ഖേര്‍വാഡി ജംങ്ഷനിലേക്ക് നടക്കുന്നതിനിടയിലാണ് ഓട്ടോറിക്ഷയില്‍ വന്ന മൂന്ന് അക്രമികള്‍ അദ്ദേഹത്തിനുനേര്‍ക്ക് വെടിയുതിര്‍ത്തത്.ഓട്ടോയില്‍ നിന്നും ശിവ്കുമാര്‍ ഗൗതം എന്നയാള്‍ ബാബ സിദ്ദിഖിക്കുനേരെ തുടരെ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്നെണ്ണം അദ്ദേഹത്തിന്റെ ശരീരത്തില്‍ തുളച്ചുകയറുകയും രണ്ടെണ്ണം കാറിന് ഏല്‍ക്കുകയും ചെയ്തു. ആറാമത്തെ ബുള്ളറ്റ് ഒരു കാല്‍നടയാത്രക്കാരന്റെ ദേഹത്താണ് തറച്ചത്.

കൊലപാതകം കഴിഞ്ഞ് ഇരുപത്തിനാല് മണിക്കൂറിനകം മുംബൈ പോലീസ് പ്രതികളെ പിടികൂടി. കൊലപാതകത്തിന്റെ മുഖ്യസൂത്രധാരന്റെ സഹോദരനും മറ്റ് രണ്ട് കൊലയാളികളും പിടിയിലായി. കൊലയാളികള്‍ ലോറന്‍സ് ബിഷ്ണോയിയുടെ കൂട്ടാളികളാണെന്നും കൊലയ്ക്കുപിന്നിലെ കാരണം വ്യക്തമല്ലെന്നുമാണ് പോലീസ് പറഞ്ഞത്.

എന്നാൽ ഇതിനു പിന്നാലെ സൽമാൻ ഖാന് നേരെയും വധ ഭീഷണി ഉയർത്തി. മുംബൈ ട്രാഫിക് പോലീസിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. അഞ്ച് കോടി രൂപ നൽകിയാൽ ലോറൻസ് ബിഷ്‌ണോയിക്ക് സൽമാനുമായുള്ള ശത്രുത അവസാനിപ്പിക്കാമെന്ന രീതിയിലാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. മുംബൈ ട്രാഫിക് പോലീസിന് വാട്‌സാപ്പ് സന്ദേശമായാണ് ഭീഷണി ലഭിച്ചിരിക്കുന്നത്. ഇതിനു ശേഷം ശക്തമായ സുരക്ഷയാണ് താരത്തിനു ഏർപ്പെടുത്തിയിരുന്നത്. ഇതിനു മുൻപും താരത്തിനു നേരെ വധഭീഷണി നിലനിന്നിരുന്നു. ആറ് പേര്‍ക്കാണ് സല്‍മാൻ ഖാനെ കൊലപ്പെടുത്താൻ പണം വാഗ്‍ദാനം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.