Worker Shot Dead :ചക്കയിടാൻ ശ്രമിച്ച തൊഴിലാളിയെ വെടിവച്ച് കൊന്നു; തോട്ടമുടമ അറസ്റ്റിൽ
ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. വെടിയേറ്റ് പ്ലാവിൽനിന്നു താഴെവീണ പൊന്നണ്ണയെ തൊഴിലാളികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുടക് ജില്ലയിലെ ചെമ്പേബെല്ലൂർ ഗ്രാമത്തിലാണു സംഭവം.
ബെംഗളൂരു: തോട്ടത്തിൽ ചക്കയിടാൻ ശ്രമിച്ച തൊഴിലാളിയായ തോട്ടമുടമ വെടിവച്ചു കൊലപ്പെടുത്തി. ഗോത്രവർഗക്കാരനായ തൊഴിലാളി പണിയേരവര പൊന്നണ്ണയെ (23) ആണ് തോട്ടമുടമ ചിന്നപ്പ വെടിവച്ച് കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. വെടിയേറ്റ് പ്ലാവിൽനിന്നു താഴെവീണ പൊന്നണ്ണയെ തൊഴിലാളികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുടക് ജില്ലയിലെ ചെമ്പേബെല്ലൂർ ഗ്രാമത്തിലാണു സംഭവം.
ചിന്നപ്പയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കാപ്പിത്തോട്ടത്തിലെ തൊഴിലാളിയായിരുന്നു മരിച്ച പണിയേരവര പൊന്നണ്ണ . ഇരട്ട ബാരൽ തോക്കുപയോഗിച്ച് ചിന്നപ്പയുടെ വെടിവയ്പ്പ് നടത്തുകയായിരുന്നു. ഇതിനു മുൻപ് ചിന്നപ്പ ജാതി അധിക്ഷേപവും നടത്തിയതായും പറയുന്നു. തോട്ടത്തിലെ ജോലി കഴിഞ്ഞ് പൊന്നണ്ണയും ഭാര്യ ഗീതയും ചക്കയിടാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു സംഭവം. വെടിയേറ്റ് പ്ലാവിൽനിന്നു വീണ പൊന്നണ്ണയ്ക്കു ഗുരുതര പരിക്കേറ്റിരുന്നു. സംഭവം നടന്ന് ഉടനെ ചിന്നപ്പ സ്ഥലം വിടുകയായിരുന്നു.
അതേസമയം അമ്മയെയും നാല് സഹോദരിമാരെയും 24 കാരൻ ക്രൂരമായി കൊലപ്പെടുത്തി. ലക്നൗവിലാണ് സംഭവം. ലക്‌നൗവിലെ ഹോട്ടലിൽ റൂമെടുത്ത ശേഷമാണ് കുടുംബത്തിലെ അഞ്ചു പേരെയും യുവാവ് കൊലപ്പെടുത്തിയത്. സംഭവത്തിൽ അർഷാദിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മധ്യ ലക്നൗവിലെ ശരൺജിത് ഹോട്ടലിൽവച്ചാണ് അഞ്ച് പേരെയും കൊലപ്പെടുത്തിയത്. ക്രൂരകൃത്യം ചെയ്യാൻ പിതാവിന്റെ സഹായം ഉണ്ടായിരുന്നുവെന്ന് പറഞ്ഞുള്ള യുവാവിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. അമ്മയെയും മൂന്നു സഹോദരിമാരെയും കൊലപ്പെടുത്തിയെന്നും നാലാമത്തെയാൾ ഇപ്പോൾ മരിക്കുമെന്നും വീഡിയോയിൽ യുവാവ് പറയുന്നത്. കഴുത്തു ഞെരിച്ചശേഷം കൈഞരമ്പ് മുറിച്ചാണ് മൂന്നുപേരെയും കൊലപ്പെടുത്തിയിരിക്കുന്നത്. ഇവരുടെ മൃതദേഹങ്ങളും വിഡിയോയിൽ കാണിക്കുന്നുണ്ട്.