ഗംഗയിലൂടെ വനിതകളുടെ സാഹസിക റാഫ്റ്റിങ്; യാത്ര 53 ദിവസങ്ങൾ കൊണ്ട് അഞ്ച് സംസ്ഥാനങ്ങളിലൂടെ | Women Rafting Will Commence On November 2nd From Gangotri To Gangasagar Thorugh The Ganges River Malayalam news - Malayalam Tv9

Women Rafting : ഗംഗയിലൂടെ വനിതകളുടെ സാഹസിക റാഫ്റ്റിങ്; യാത്ര 53 ദിവസങ്ങൾ കൊണ്ട് അഞ്ച് സംസ്ഥാനങ്ങളിലൂടെ

Women Rafting Will Commence On November 2nd : ഗംഗാനദിയിലൂടെ സാഹസിക റാഫ്റ്റിങ് യാത്രയുമായി വനിതകൾ. 53 ദിവസങ്ങൾ കൊണ്ട് അഞ്ച് സംസ്ഥാനങ്ങളിലൂടെയാണ് ഇവരുടെ യാത്ര.

Women Rafting : ഗംഗയിലൂടെ വനിതകളുടെ സാഹസിക റാഫ്റ്റിങ്; യാത്ര 53 ദിവസങ്ങൾ കൊണ്ട് അഞ്ച് സംസ്ഥാനങ്ങളിലൂടെ

വനിതാ റാഫ്റ്റിങ് (Image Credits - PTI)

Updated On: 

30 Oct 2024 17:55 PM

ഗംഗാ നദിയിലൂടെ വനിതകളുടെ സാഹസിക റാഫ്റ്റിങ്. ഉത്തരാഖണ്ഡിലെ ഗംഗോത്രിയിൽ നിന്ന് പശ്ചിമ ബംഗാളിലെ ഗംഗാസാഗറിലേക്കാണ് വനിതകളുടെ യാത്ര. 53 ദിവസങ്ങൾ കൊണ്ട് അഞ്ച് സംസ്ഥാനങ്ങളിലൂടെ 2325 കിലോമീറ്റർ ദൂരം ഇവർ സഞ്ചരിക്കും. രാജ്യത്തിൻ്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിൽ ഒരു ഉദ്യമം. ബിഎസ്എഫിൻ്റെ നേതൃത്വത്തിലാണ് യാത്ര.

നവംബർ രണ്ടിനാണ് ഗംഗോത്രിയിൽ നിന്ന് യാത്ര ആരംഭിക്കുക. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ അഞ്ച് സംസ്ഥാനങ്ങളിലൂടെ കടന്നുപോയി ഡിസംബർ 24ന് ഗംഗാസാഗറിൽ യാത്ര അവസാനിക്കും. ഗംഗാനദിയിലെ ശുചീകരണത്തെക്കുറിച്ചുള്ള അവബോധവും സ്ത്രീ ശാക്തീകരണത്തിൻ്റെ സന്ദേശം പ്രചരിപ്പിക്കുകയുമാണ് ലക്ഷ്യം. ഉത്തരാഖണ്ഡ് ദേവപ്രയാഗ് ഘട്ടിൽ ബിഎസ്എഫ് ഇൻസ്പക്ടർ ജനറൽ രാജ ബാബു സിംഗ് ആണ് യാത്ര ഫ്ലാഗ് ഓഫ് ചെയ്യുക. യാത്ര നവംബർ നാലിന് ഹരിദ്വാറിലെത്തും. ഇവിടെ യാത്രക്കാർക്ക് കേന്ദ്രമന്ത്രി സി ആർ പാട്ടീലും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും സ്വീകരണം നൽകും. തുടർന്ന് ബിഎസ്എഫ് ബ്രാസ് ബാൻഡിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങിൽ ഇവർക്ക് തുടർന്നുള്ള യാത്രയയപ്പ് നൽകും.

ഗംഗാനദിയുടെ ശുചീകരണത്തെപ്പറ്റിയും സ്ത്രീശാക്തീകരണം പ്രോത്സാഹിപ്പിക്കുന്നതിനെപ്പറ്റിയും അവബോധം വർധിപ്പിക്കുകയാണ് യാത്രയുടെ ലക്ഷ്യം. 60 അംഗ ടീമിൽ 20 വനിതാ റാഫ്റ്റർമാരാണ് ഉണ്ടാവുക. യാത്രയ്ക്കിടെ ഗംഗാനദീ തീരത്തുള്ള വിവിധ പ്രദേശങ്ങൾ സന്ദർശിക്കുന്ന സംഘം അവിടത്തെ ജനങ്ങളുമായി സംവദിക്കും. നവംബർ ഒന്നിന് ബുലന്ദ്ഷഹറിലെത്തുന്ന സംഘം വിവിധയിടങ്ങളിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും.

ഡിസംബർ 24ന് പശ്ചിമ ബംഗാളിലെ ഗംഗാസാഗറിൽ വച്ച് സമാപിക്കുന്ന ഈ യാത്രയിലൂടെ ലക്ഷ്യമിടുന്നത് ശുദ്ധവും സമൃദ്ധവുമായ ഗംഗയുള്ള ശക്തമായ ഇന്ത്യ എന്ന ആശയമാണ് ബിഎസ്എൻഎഫ് പ്രചരിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. ഗംഗയുടെ പരിശുദ്ധിയെയും സമൂഹത്തിലെ സ്ത്രീകളുടെ ശക്തമായ പങ്കിനെയും ഈ ക്യാമ്പയിൻ പ്രോത്സാഹിപ്പിക്കുന്നു. ഒപ്പം, രാജ്യത്തെ ശക്തമാക്കുന്നതിൽ സ്ത്രീകൾക്ക് നിർണായകമായ പങ്ക് വഹിക്കാമെന്ന സന്ദേശവും പ്രചരിപ്പിക്കുന്നു.

ബാത്റൂമിൽ ഇവ വയ്ക്കാറുണ്ടോ? പെട്ടെന്ന് മാറ്റിക്കോളൂ
പന്ത്, ശ്രേയാസ്, രാഹുൽ; ഐപിഎൽ ക്യാപ്റ്റന്മാർക്ക് കഷ്ടകാലം
ദീപാവലിയെക്കുറിച്ച് ഈ കാര്യങ്ങള്‍ അറിയാമോ?
അൽപം വായിച്ചാൽ ഇത്രയും ​ഗുണങ്ങളോ..