5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Who is Dhruv Rathee: ബിജെപിയുടെ പേടി സ്വപ്നം; ആരാണ് ധ്രുവ് റാഠി

Who is Dhruv Rathee: 2014, അതെ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയ വര്‍ഷമാണ് റാഠി തന്റെ ആദ്യ പൊളിറ്റിക്കല്‍ വീഡിയോ അപ്ലോഡ് ചെയ്യുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് മോദി പറഞ്ഞ കാര്യങ്ങളും അധികാരം ലഭിച്ചതിന് ശേഷം ചെയ്യുന്ന കാര്യങ്ങളും കോര്‍ത്തിണക്കിയ വീഡിയോ ആയിരുന്നു അത്.

Who is Dhruv Rathee: ബിജെപിയുടെ പേടി സ്വപ്നം; ആരാണ് ധ്രുവ് റാഠി
Dhruv Rathee
shiji-mk
SHIJI M K | Updated On: 05 Jun 2024 15:12 PM

ധ്രുവ് റാഠി, ആ പേര് പറയാത്തവര്‍ ഉണ്ടാകില്ല. വര്‍ത്തമാന ഇന്ത്യയില്‍ ആ പേരിന് ഇന്ന് അത്രയും പ്രസക്തി ഉണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരത്തിനിറങ്ങിയ വരാണസിയില്‍ ബിബിസി ഗ്രൗണ്ട് റിപ്പോര്‍ട്ടിങിന് ഒരാളെ നിയോഗിച്ചിരുന്നു. മറ്റാരെയുമല്ല, 24 കാരനായ ധ്രുവ് റാഠിയെ തന്നെയായിരുന്നു അത്. അപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ റേഞ്ച് മനസിലായില്ലെ.

ആരാണ് ധ്രുവ് റാഠി?

ട്രാവല്‍ വ്‌ളോഗുകള്‍ ചെയ്താണ് ധ്രുവ് റാഠി കരിയര്‍ ആരംഭിക്കുന്നത്. ട്രോവല്‍ കണ്ടന്റുകളില്‍ നിന്ന് പതിയെ എക്‌സ്‌പ്ലൈനറിലേക്കും ഫാക്ട് ചെക്കിങിലേക്കും കടന്നു. 2014, അതെ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയ വര്‍ഷമാണ് റാഠി തന്റെ ആദ്യ പൊളിറ്റിക്കല്‍ വീഡിയോ അപ്ലോഡ് ചെയ്യുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് മോദി പറഞ്ഞ കാര്യങ്ങളും അധികാരം ലഭിച്ചതിന് ശേഷം ചെയ്യുന്ന കാര്യങ്ങളും കോര്‍ത്തിണക്കിയ വീഡിയോ ആയിരുന്നു അത്.

നിമിഷ നേരം കൊണ്ടാണ് ധ്രുവിന്റെ വീഡിയോ ആളുകള്‍ ഏറ്റെടുത്തത്. ഇതോടെ സംഘപരിവാര്‍-ബിജെപി ഹാന്‍ഡിലുകളില്‍ നിന്നുവരുന്ന വ്യാജ വാര്‍ത്തകളെ വിമര്‍ശിച്ചുകൊണ്ട് പിന്നീട് നിരവധി വീഡിയോകളാണ് ധ്രുവ് ചെയ്തത്. ഉറി ഭീകരാക്രമണം, സര്‍ജിക്കല്‍ സ്‌ട്രൈക്ക്, നോട്ടുനിരോധനം, യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായത്, ധനകാര്യബില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഹാക്കിങ് അങ്ങനെ തുടങ്ങി നിരവധി വിഷയങ്ങളില്‍ ധ്രുവ് വീഡിയോ ചെയ്തിരുന്നു.

പല വിഷയങ്ങളിലും ആളുകള്‍ക്ക് മനസിലാകുന്ന രൂപത്തില്‍ വീഡിയോ ചെയ്യാന്‍ ധ്രുവ് റാഠിക്ക് സാധിച്ചിരുന്നു. ഹിന്ദിയിലാണ് അദ്ദേഹം വീഡിയോ ചെയ്യാറ്. ധ്രുവിന് ലഭിച്ച സ്വീകാര്യത തെല്ലൊന്നുമല്ല ബിജെപിയെ അസ്വസ്ഥമാക്കിയത്. ബിജെപി ഹാന്‍ഡിലുകളിലൂടെ റാഠിക്കെതിരെ ഹേറ്റ് ക്യാമ്പെയിനും സൈബര്‍ ആക്രമണങ്ങളും നടത്തി. എന്നാല്‍ ഇതെല്ലാം ജനം മനസിലാക്കി റാഠിക്ക് പിന്തുണയേകി.

കേരള സ്റ്റോറിയുടെ മറവില്‍ സംഘപരിവാര്‍ നടത്തിയ വിദ്വേഷ പ്രചാരണത്തെ തടയാനും റാഠിയുടെ വാക്കുകള്‍ക്ക് സാധിച്ചു. നിരവധിപേരാണ് കേരള സ്റ്റോറിക്ക് പിന്നിലെ സത്യം വെളിച്ചത്തുകൊണ്ടുവന്ന റാഠിയുടെ വീഡിയോ കണ്ടത്. ആ വീഡിയോ കണ്ടതില്‍ ഭൂരിഭാഗം പേരും ഹിന്ദി ഹൃദയഭൂമിയില്‍ നിന്നുള്ളവരായിരുന്നു. പിന്നീട് തെരഞ്ഞെടുപ്പിന് മുന്നോടിയായി റഷ്യയിലെ വ്‌ളാദിമിര്‍ പുടിനോടും ഉത്തരകൊറിയയിലെ കിം ജോങ് ഉന്നിനോടും മോദിയെ താരതമ്യം ചെയ്തുകൊണ്ട് ധ്രുവ് റാഠി ചെയ്ത വീഡിയോ ട്രെന്റിങില്‍ കയറി.

ഇലക്ട്രല്‍ ബോണ്ട് വിഷയത്തിലും തെരഞ്ഞെടുപ്പ് അട്ടിമറി സാധ്യതയെ കുറിച്ചും അസം നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി നേതാവിന്റെ കാറില്‍ ഇവിഎം മെഷീന്‍ കണ്ടെത്തിയ സംഭവത്തെ കുറിച്ചുമെല്ലാം റാഠി വീഡിയോ ചെയ്തിരുന്നു. മാത്രമല്ല കെജരിവാളിന്റെ അറസ്റ്റും കോണ്‍ഗ്രസ് അക്കൗണ്ട് മരവിപ്പിച്ചതുമെല്ലാം വീഡിയോയിലെ വിഷയങ്ങള്‍.

ഇന്ന് സത്യത്തെ മനസിലാക്കാന്‍ ജനങ്ങള്‍ ആശ്രയിക്കുന്നത് മുഖ്യധാര മാധ്യമങ്ങളെ അല്ലെന്ന് നിസംശയം പറയാന്‍ സാധിക്കും. അതിന് മികച്ച തെളിവ് തന്നെയാണ് റാഠിക്ക് ഈ ചുരുങ്ങിയ കാലത്തിനുള്ളില്‍ ലഭിച്ച പിന്തുണ.

Latest News