Viral video : കാർമേഘമില്ലാതെ ആകാശത്തു നിന്നല്ലാത്ത ഒരു ആർട്ടിഫിഷ്യൽ മഴ… നിമിഷ നേരംകൊണ്ട് വീഡിയോ വൈറൽ
Watch a viral video of artificial rain: അത്യാവശ്യമെങ്കിൽ എല്ലാ ദിവസവും ഇത്തരത്തിൽ കൃതൃമ മഴ പെയ്യിക്കുമെന്നും സർക്കാർ മാത്രം വിചാരിച്ചാൽ മലിനീകരണം തടയാനാവില്ലെന്നും കെട്ടിടത്തിലെ റെസിഡന്റ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് അചൽ യാദവ് പറഞ്ഞു.
ന്യൂഡൽഹി: വായു മലിനീകരണം രൂക്ഷമാകുന്നത് വലിയ പ്രശ്‌നമാണ്. പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ. ഇതിനെ മറികടക്കാൻ ഇല്ലാത്ത മഴ പെയ്യിക്കാൻ പറ്റുമോ? പറ്റുമെന്ന് തെളിയിച്ചിരിക്കുകയാണ് ഗുരുഗ്രാമിലെ ഒരു പാർപ്പിട സമുച്ചയത്തിലുള്ളവർ. ഗുരുഗ്രാമിലെ നഗരത്തിലുള്ള ഒരു കെട്ടിടത്തിലാണ് ഇങ്ങനെ ഒരു വെറൈറ്റി സംഭവം നടന്നത്.
വായുവിലെ പൊടിയും മറ്റും വെള്ളത്തിൽ അലിയിച്ചു കളയുന്നതിനാണ് ഇവിടുള്ളവർ ഈ വഴി സ്വീകരിച്ചത്. വ്യാഴാഴ്ച വെറലായ വീഡിയോയിലാണ് കൃതൃമ മഴയുടെ ദൃശ്യങ്ങൾ കാണാൻ കഴിയുന്നത്. കെട്ടിടത്തിന്റെ ടെറസിൽ നിന്ന് വെള്ളം സ്‌പ്രേ ചെയ്യുകയായിരുന്നു. ഇത് മഴ പോലെ താഴേക്ക് ഒഴുകുമ്പോൾ അതിൽ അന്തരീക്ഷത്തിലെ പൊടിയും അതിൽ ലയിച്ച് താഴേക്ക് പതിക്കും എന്നാണ് കരുതുന്നത്. 32 നിലയുള്ള കെട്ടിടത്തിന്റെ ടെറസിൽ നിന്നാണ് വെള്ളം സ്‌പ്രേ ചെയ്തത്.
#WATCH | Haryana: “Artificial rain” conducted using sprinklers from high rise building in DLF Primus Society, Sector 82 Gurugram to control air pollution. pic.twitter.com/ptWlqwVask
— ANI (@ANI) November 7, 2024
അത്യാവശ്യമെങ്കിൽ എല്ലാ ദിവസവും ഇത്തരത്തിൽ കൃതൃമ മഴ പെയ്യിക്കുമെന്നും സർക്കാർ മാത്രം വിചാരിച്ചാൽ മലിനീകരണം തടയാനാവില്ലെന്നും കെട്ടിടത്തിലെ റെസിഡന്റ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് അചൽ യാദവ് പറഞ്ഞു.
സൈബർ സിറ്റിയിലേക്കും ഡൽഹിയിലേക്കും മറ്റ് പ്രദേശങ്ങളിലേക്കും പോകുന്ന താമസക്കാർക്കായി ഒരു കാർപൂൾ സേവനം ആരംഭിക്കുന്നതും ഭവന സമുച്ചയം സ്വീകരിച്ച മറ്റ് ചില നടപടികളിൽ ഉൾപ്പെടുന്നുവെന്ന് യാദവ് പറഞ്ഞു.
മറ്റ് കെട്ടിട സമുച്ചയങ്ങളിലെ താമസക്കാരും ഈ സേവനം ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിൽവർ അയഡൈഡ്, ഡ്രൈ ഐസ് തുടങ്ങിയ പദാർത്ഥങ്ങൾ അന്തരീക്ഷത്തിലേക്ക് വ്യാപിപ്പിച്ച് മഴ വർധിപ്പിച്ചാണ് ക്ലൗഡ് സീഡിംഗ് എന്നറിയപ്പെടുന്ന കൃത്രിമ മഴ നടത്തുന്നത്. വായു മലിനീകരണത്തിനെതിരെ പോരാടുന്നതിന് കൃത്രിമ മഴ ഉപയോഗിക്കുന്നതും എഎപി സർക്കാർ പരിഗണിക്കുന്നതായി ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞു.