5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ratan Tata : ‘ദീർഘവീക്ഷണമുള്ള വ്യവസായി, അനുകമ്പയുള്ള വ്യക്തിത്വം’; രത്തൻ ടാറ്റയെ അനുസ്മരിച്ച് പ്രധാനമന്ത്രി

Narendra Modi Offers Condolences To Ratan Tata : രത്തൻ ടാറ്റയെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രത്തൻ ടാറ്റ ദീർഘവീക്ഷണമുള്ള വ്യവസായിയും അനുകമ്പയുള്ള വ്യക്തിത്വവുമാണെന്ന് പ്രധാനമന്ത്രി തൻ്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു.

Ratan Tata : ‘ദീർഘവീക്ഷണമുള്ള വ്യവസായി, അനുകമ്പയുള്ള വ്യക്തിത്വം’; രത്തൻ ടാറ്റയെ അനുസ്മരിച്ച് പ്രധാനമന്ത്രി
മോദി, രത്തൻ ടാറ്റ (Image Credits - PTI)
abdul-basith
Abdul Basith | Published: 10 Oct 2024 07:38 AM

അന്തരിച്ച വ്യവസായി രത്തൻ ടാറ്റയെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രത്തൻ ടാറ്റ ദീർഘവീക്ഷണമുള്ള വ്യവസായിയും അനുകമ്പയുള്ള വ്യക്തിത്വവും അസാധാരണ മനുഷ്യനുമായിരുന്നു എന്ന് പ്രധാനമന്ത്രി തൻ്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു. മുംബെെയിലെ ബ്രീച്ച് കാൻഡി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഈ മാസം 9ന് രാത്രിയാണ് രത്തൻ ടാറ്റ അന്തരിച്ചത്. 86 വയസായിരുന്നു.

‘രത്തൻ ടാറ്റ ജി ദീർഘവീക്ഷണമുള്ള വ്യവസായിയും അനുകമ്പയുള്ള വ്യക്തിത്വവും അസാധാരണ മനുഷ്യനുമായിരുന്നു. രാജ്യത്തെ ഏറ്റവും പുരാതനവും അമൂല്യവുമായ ഒരു വ്യവസായ സംരംഭത്തെ അദ്ദേഹം സ്ഥിരതയോടെ നയിച്ചു. അതേസമയം തന്നെ അദ്ദേഹത്തിൻ്റെ സംഭാവനകൾ പരിധികളില്ലാത്തതായിരുന്നു. തൻ്റെ അനുകമ്പയും വിനയവും സമൂഹത്തെ മെച്ചപ്പെടുത്താനുള്ള സമർപ്പണവും കാരണം അദ്ദേഹം ഒരുപാട് പേരുടെ പ്രിയപ്പെട്ട ആളായി.’- പ്രധാനമന്ത്രി കുറിച്ചു.

വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് രത്തൻ ടാറ്റയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൻ്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട വാർത്തകളോട് കഴിഞ്ഞ ദിവസം അദ്ദേഹം പ്രതികരിച്ചിരുന്നു. തൻ്റെ ആരോഗ്യനിലയിൽ പ്രശ്നമില്ല, ചെക്കപ്പിന് വന്നതാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പിന്നാലെ, രത്തൻ ടാറ്റയുടെ ആരോഗ്യനില മോശമാണെന്ന റിപ്പോർട്ടുകൾ വന്നു. മണിക്കൂറുകൾക്കകം അദ്ദേഹം മരണപ്പെടുകയും ചെയ്തു. രാജ്യം പത്മഭൂഷണും പത്മവിഭൂഷണും നൽകി ആദരിച്ച രത്തൻ ടാറ്റ, ടാറ്റ സ്ഥാപകനായ ജംസേട്ട്ജി ടാറ്റയുടെ ചെറുമകനാണ്.

Also Read : Ratan Tata death: ഇന്ത്യൻ വ്യവസായത്തിലെ അതികായൻ; രത്തൻ ടാറ്റയ്ക്ക് വിട

1991 മുതല്‍ 2012 വരെ ടാറ്റ ഗ്രൂപ്പ് ചെയര്‍മാനായിരുന്നു രത്തൻ ടാറ്റ. 2016 മുതൽ ഇടക്കാല ചെയർമാനായിരുന്ന അദ്ദേഹം ടാറ്റയെ വളർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. ഇക്കാലയളവിൽ രാജ്യത്തെ തന്നെ പ്രമുഖ ബ്രാൻഡായി ടാറ്റ വളർന്നു. വിദേശരാജ്യങ്ങളിലേക്ക് ടാറ്റയുടെ കാറുകൾ കയറ്റുമതി ചെയ്യാനും ആരംഭിച്ചു. 1991-ല്‍ 10,000 കോടി രൂപയായിരുന്നു ടാറ്റയുടെ വിറ്റുവരവ്. 10 വർഷം കഴിഞ്ഞ് 2011-12 ആയപ്പോള്‍ ടാറ്റയുടെ മൂല്യം 100.09 ബില്യന്‍ ഡോളറായി ഉയര്‍ന്നു. 2012ൽ ചെയർമാൻ സ്ഥാനം ഒഴിഞ്ഞ അദ്ദേഹം 2016-ൽ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനത്ത് നിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയതിന് പിന്നാലെ ഇടക്കാല ചെയർമാനായി തിരികെയെത്തി. 2017 വരെ അദ്ദേഹം ഇടക്കാല ചെയർമാനായി തുടർന്നു.

Latest News