പൊട്ടിക്കാത്ത ബിയർ കുപ്പിയിലുള്ള സാധനം കണ്ട് വാങ്ങിയയാൾ അന്തം വിട്ടു, ബോധം പോകുമായിരുന്നു | Lizard Found in Beer Bottle on Telangana goes Viral Malayalam news - Malayalam Tv9

Viral News: പൊട്ടിക്കാത്ത ബിയർ കുപ്പിയിലുള്ള സാധനം കണ്ട് വാങ്ങിയയാൾ അന്തം വിട്ടു, ബോധം പോകുമായിരുന്നു

Viral News Today: ആദ്യം മുതലെ കുപ്പിയിൽ ഒരു വശപ്പിശക് തോന്നിയ ആൾ ഒന്ന് ശരിക്കും കുപ്പി നോക്കിയതോടെയാണ് പ്രശ്നം മനസ്സിലായത്. കാഴ്ച കണ്ട് പുള്ളി ഒന്ന് ഞെട്ടി.

Viral News: പൊട്ടിക്കാത്ത ബിയർ കുപ്പിയിലുള്ള സാധനം കണ്ട് വാങ്ങിയയാൾ അന്തം വിട്ടു, ബോധം പോകുമായിരുന്നു

Lizard in Beer Bottle | Credits

Published: 

26 Jul 2024 20:54 PM

മദ്യപിക്കുന്നവരാണോ? ഒന്ന് ശ്രദ്ധിച്ചോളൂട്ടോ. മറ്റൊന്നുമല്ല ഇപ്പോൾ ബിയർ വാങ്ങിയാൽ ചിലപ്പോൾ അതിൽ ബിയർ തന്നെ ആയിരിക്കണം എന്ന് നിർബന്ധമൊന്നുമില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പലയിടത്തു നിന്നും വരുന്ന വാർത്തകൾ അത്ര ശുഭകരമല്ല. വിവിധ തരത്തിലുള്ള മാലിന്യങ്ങളാണ് പലപ്പോഴും മദ്യക്കുപ്പികളിൽ നിന്നും കണ്ടെടുത്തത്.

കഴിഞ്ഞ ദിവസം തെലങ്കാനയിലെ മഹബൂബാബാദിൽ ബിയർ കുപ്പിയിൽ മാലിന്യം കണ്ടതായി റിപ്പോർട്ടുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. .. മഹ്ബൂബാദ് ജില്ലയിലെ ഗുഡുരു മണ്ഡല് സെൻ്ററിലെ പ്രാദേശിക വൈൻ ഷോപ്പുകളിലൊന്നിൽ നിന്നും ബിയർ വാങ്ങിയ യുവാവാണ് ഒന്ന് ഞെട്ടിയത്. ആദ്യം മുതലെ കുപ്പിയിൽ ഒരു വശപ്പിശക് തോന്നിയ ആൾ ഒന്ന് ശരിക്കും കുപ്പി നോക്കിയതോടെയാണ് പ്രശ്നം മനസ്സിലായത്. ആദ്യ കാഴ്ചയിൽ തന്നെ ആള് ഒന്ന് ഞെട്ടി.

ALSO READ: Scrub Typhus: നിപയല്ല; ചികിത്സയിലുള്ള പതിനാലുകാരന് സ്ഥിരീകരിച്ചത് ചെള്ളുപനി

കുപ്പിയിൽ ചത്ത പല്ലിയെ ആണ് കണ്ടത്. യുവാവ് ഉടൻ തന്നെ ഇക്കാര്യം വൈൻ ഷോപ്പ് മാനേജരോട് പറഞ്ഞെങ്കിലും കെയ്സ്  കമ്പനിയിൽ നിന്നാണ് വന്നതെന്ന് പറഞ്ഞ് ഒഴിവാക്കാനായിരുന്നു കടക്കാരുടെ ശ്രമം. തങ്ങൾക്ക് ഇതിൽ ബന്ധമില്ലെന്ന് പറഞ്ഞ് കടക്കാർ തന്നെ അവനെ പറഞ്ഞയച്ചു. എന്നാലും സംഭവം അവിടെയൊന്നും നിന്നില്ല.

സോഷ്യൽ മീഡിയയിൽ ഇത് വൈറലായിരിക്കുകയാണ്. ബിയറിൽ ചത്ത പല്ലിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതോടെ കഴിഞ്ഞ കുറേ നാളുകളായി സമാന വൈൻ ഷോപ്പിൽ നിന്നും ബിയർ കുടിച്ചിരുന്ന മദ്യപാനികളും ഒന്ന് ഞെട്ടി. തങ്ങളും ഇനി പല്ലിയുള്ള ബിയർ കുടിച്ചോ എന്ന ഭയത്തിലാണ് ഇവർ. ബിയർ നിർമ്മാണ കമ്പനികൾ ഈ വിഷയത്തിൽ നിലവിൽ മറുപടി ഒന്നും പറഞ്ഞിട്ടില്ല. 7.4 കോടി ബിയറാണ് 2023 മെയിൽ തെലങ്കാനയിൽ വിറ്റത്.  64 ലക്ഷം കെയ്സായിരുന്നു ആകെ കണക്കിൽ.

14 വർഷത്തെ ഓസീസ് കുതിപ്പ് അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ
മുല്ലപ്പൂവ് ഉണക്കി തിളപ്പിച്ച് കുടിക്കൂ...പല ആരോ​ഗ്യ പ്രശ്നങ്ങളും പരിഹരിക്കാം
മരുഭൂമിയിലെ സൂര്യാസ്തമയം ആസ്വദിച്ച് അഹാന കൃഷ്ണ
കുട്ടികൾ ഭക്ഷണം കഴിക്കുന്നില്ലേ... ഫസി ഈറ്റിങ് ആണ് വിഷയം