Viral video: ‘എനിക്ക് പോകേണ്ട’! തട്ടിക്കൊണ്ടുപോയവനെ വിട്ടുപിരിയാനാകാതെ രണ്ടുവയസുകാരന്‍; കരച്ചിലടക്കാനാകാതെ പ്രതിയും
തട്ടിക്കൊണ്ടുപോയ ആളെ വിട്ടുപിരിയാനാകാതെ കരയുന്ന രണ്ടുവയസുക്കാരന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. കുട്ടിയുടെ കരച്ചിൽ കണ്ട് പ്രതിയും കരയുന്നത് ഈ വീഡിയോയിൽ കാണാം.
സിനിമ കഥയെ വെല്ലുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ഒരു പോലീസ് സ്റ്റേഷനിൽ അരങ്ങേറിയത്. തട്ടിക്കൊണ്ടുപോയ ആളെ വിട്ടുപിരിയാനാകാതെ കരയുന്ന രണ്ടുവയസുക്കാരന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. കുട്ടിയുടെ കരച്ചിൽ കണ്ട് പ്രതിയും കരയുന്നത് ഈ വീഡിയോയിൽ കാണാം. ഇതോടെ സംഭവം കണ്ട് കുഴങ്ങിയത് പോലീസുക്കാരനാണ്.
14 മാസം മുൻപാണ് കുട്ടിയെ പ്രതിയായ തനൂജ് ചാഹർ തട്ടിക്കൊണ്ടുപോകുന്നത്. കുട്ടിയുടെ ബന്ധു കൂടിയായ ഇയാൾ സസ്‌പെൻഡ് ചെയ്യപ്പെട്ട ഹെഡ് കോൺസ്റ്റബിൾ കൂടിയാണ്. പതിനൊന്ന് മാസമായികുന്നു തട്ടിക്കൊണ്ടുപോകുമ്പോള്‍ കുട്ടിയുടെ പ്രായം. ജയ്പുരിലെ സന്‍ഗാനര്‍ സദാര്‍ പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് നിന്നാണ് കുട്ടിയെ കാണാതാകുന്നത്. കുട്ടിയെ തട്ടിക്കൊണ്ടു പോയ ഇയാൾ പിടിക്കപ്പെടാതിരിക്കാൻ വേഷം മാറി താടിയും മുടിയും വളർത്തി സന്യാസിയായി അലീഗഢിലാണ് കുട്ടിയോടൊപ്പം താമസിച്ചിരുന്നത്. ഇതിനു ശേഷം ഫോൺ ഉപേക്ഷിച്ച് ആരുമായും ബന്ധം പുലർത്താതെ നിന്നു. എന്നാൽ കഴിഞ്ഞ ദിവസം അലീഗഢിലെത്തിയ പോലീസ് സംഘത്തിനു മുന്നിൽ ഇയാൾ പെടുകയായിരുന്നു. ഉടനെ തന്നെ രക്ഷപ്പെട്ട് ഓടിയെങ്കിലും എട്ടു കിലോമീറ്ററോളം പിന്തുടര്‍ന്നാണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
Kids and their innocence!!
Child refuses to leave his kidnapper. Seems to have developed a good bonding #jaipurKidnapping #japur— Vani Shukla (@oye_vani) August 30, 2024
ഇതോടെ പിടിയിലായ പ്രതിയെയും കുട്ടിയെയും നാട്ടിലെത്തിച്ചെങ്കിലും പിന്നീട് നടന്നത് ഇതിനേക്കാൾ ദുഷ്കരമായിരുന്നു. കുട്ടി പ്രതിയെ വിട്ടുപോകുന്നില്ല. തനൂജ് കുട്ടിയെ ഉപദ്രവിച്ചിരുന്നില്ല. സ്വന്തം മകനെപ്പോലെ പെരുമാറി, വേണ്ടതെല്ലാം വാങ്ങിക്കൊടുത്തു. ഈ കാലയളവിനിടയില്‍ തനൂജും കുഞ്ഞും തമ്മില്‍ വേര്‍പിരിയാനാവാത്ത വിധത്തിലുള്ള ബന്ധം ഉടലെടുത്തു. കുട്ടിയുടെ അമ്മയ്ക്കും കുട്ടിക്കുമൊപ്പം ജീവിക്കാന്‍ അതിയായ ആഗ്രഹമായിരുന്നു തനൂജിന്. എന്നാല്‍ അമ്മ ഇതിന് വഴങ്ങിയില്ല. യുവതിയെ ഇയാള്‍ നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നു. ഒടുവില്‍ 2023 ജൂൺ 14 ന് സംഗനേർ പ്രദേശത്ത് നിന്നും തനൂജും കൂട്ടാളികളും ചേർന്ന് കുട്ടിയെ തട്ടികൊണ്ട് പോകുകയായിരുന്നു.