Theni Road Accident: വേളാങ്കണ്ണി തീർഥാടനം കഴിഞ്ഞ് മടങ്ങുന്നതിനിടെയിൽ കാറും ബസും കൂട്ടിയിടിച്ച് മൂന്നു മലയാളികൾ മരിച്ചു

Velankanni Pilgrims From Kottayam Dies in Accident: കാർ യാത്രികരായ കോട്ടയം കുറവിലങ്ങാട് പകലോമറ്റം ഗോവിന്ദപുരം കോളനി കാഞ്ഞിരത്താംകുഴി സോണി മോൻ (45), നമ്പുശ്ശേരി കോളനി അമ്പലത്തുങ്കൽ ജോജിൻ (33), പകലോമറ്റം കോയിക്കൽ ജയ്ൻ തോമസ് (30) എന്നിവരാണു മരിച്ചത്.

Theni Road Accident: വേളാങ്കണ്ണി തീർഥാടനം കഴിഞ്ഞ് മടങ്ങുന്നതിനിടെയിൽ കാറും ബസും കൂട്ടിയിടിച്ച് മൂന്നു മലയാളികൾ മരിച്ചു

Representational Image ( Image Credits: Social Media)

Updated On: 

28 Dec 2024 10:36 AM

തേനി: തമിഴ്‌നാട്ടില്‍ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് മൂന്നു മലയാളികള്‍ മരിച്ചു. കാർ യാത്രികരായ കോട്ടയം കുറവിലങ്ങാട് പകലോമറ്റം ഗോവിന്ദപുരം കോളനി കാഞ്ഞിരത്താംകുഴി സോണി മോൻ (45), നമ്പുശ്ശേരി കോളനി അമ്പലത്തുങ്കൽ ജോജിൻ (33), പകലോമറ്റം കോയിക്കൽ ജയ്ൻ തോമസ് (30) എന്നിവരാണു മരിച്ചത്. ഒരാൾക്കു ഗുരുതര പരിക്കേറ്റു. ഗോവിന്ദപുരം പുത്തൻ കുന്നേൽ പി.ജി.ഷാജിക്കാണ് (50) ​ഗുരുതര പരിക്കേറ്റത്. ഇയാളെ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. സുഹൃത്തുക്കളായ നാല് പേരും വേളാങ്കണ്ണി തീർഥാടനം കഴിഞ്ഞു മടങ്ങുന്നതിനിടെയിലായിരുന്നു അപകടം. ഏർക്കാടേയ്ക്കു പോകുകയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. അപകട വിവരം അറിഞ്ഞ് ബന്ധുക്കൾ തേനിയിലേക്ക് പുറപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ  ബസും കാറും  മറിയുകയായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ബസ് യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

Also Read: മൂക്കിൽ ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ യുവതിയുടെ കാഴ്ച നഷ്ടമായെന്ന് പരാതി

അതേസമയം പാറശാല പരശുവയ്ക്കലിൽ ആംബുലൻസ് ഇടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. ബൈക്ക് റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയിൽ എതിരെ വന്ന് ആംബുലൻസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ അപകടനില തരണം ചെയ്തു. എന്നാൽ ഇത് സ്ഥിരം അപകട മേഖലയാണെന്നാണ് നാട്ടുക്കാർ പറയുന്നത്. ഒരു മാസത്തിനിടെ പരശുവയ്ക്കലിൽ നടന്ന 12ാമത്തെ അപകടമാണ് ഇത്. കാൽനടയാത്രക്കാരിയായ വയോധിക കഴിഞ്ഞ ആഴ്ച ഇവിടെ അപകടത്തിൽ മരിച്ചിരുന്നു.

Related Stories
Guna Borewell Accident: 16 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം വിഫലം;കുഴൽക്കിണറിൽ വീണ 10 വയസുകാരൻ മരിച്ചു
Tiruvannamalai Death: ‘ആത്മിയ മോക്ഷത്തിനായി ജീവന്‍ വെടിയുന്നു’; തിരുവണ്ണാമലയിൽ ഹോട്ടൽ മുറിയിൽ നാലുപേർ വിഷം കഴിച്ച് മരിച്ചനിലയിൽ
Indian Railway: ഒഴിവുകൾ നികത്തുന്നതിൽ അലംഭാവം; ലോക്കോ പൈലറ്റുമാർക്ക് തുടർച്ചയായി രാത്രിഡ്യൂട്ടി നൽകിയാൽ നടപടി
Ration Distribution: ജനുവരി ഒന്ന് മുതല്‍ റേഷന്‍ വിതരണത്തില്‍ മാറ്റങ്ങള്‍; ആനുകൂല്യങ്ങള്‍ നഷ്ടപ്പെട്ടേക്കാം
Manmohan Singh : യമുനാതീരത്തെ നിഗംബോധ് ഘട്ടിൽ മന്മോഹൻ സിംഗിന് അന്ത്യവിശ്രമം; സംസ്കാര ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി
Viral Video: പണത്തിൻ്റെ അഹങ്കാരം; ലിപ്സ്റ്റിക്ക് വെക്കാൻ 27 ലക്ഷത്തിൻ്റെ ബാ​ഗ്, വീഡിയോ വൈറൽ
രാജ്യത്ത് ഏറ്റവും കൂടുതൽ വിവാഹമോചനം നടക്കുന്ന ഈ സംസ്ഥാനങ്ങളിൽ
ചെറുപ്പക്കാരിലെ ഹൃദയസ്തംഭനത്തിന് കാരണമെന്ത്‌
ആപ്പിൾ കഴിക്കുമ്പോൾ തൊലി കളയണോ ?
സുന്ദരമായ ചർമ്മത്തിന് ഇത് മാത്രം മതി