Uttarakhand Bus Accident: ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 മരണം; നിരവധി പേർക്ക് പരിക്ക്
Uttarakhand Almora Bus Accident: സംഭവസ്ഥലത്തുതന്നെ നിരവധി പേർ മരിച്ചതായാണ് റിപ്പോർട്ട്. പരിക്കേറ്റ ഒമ്പത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പോലീസും ദുരന്തനിവാരണസേനയും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവർക്ക് എത്രയും വേഗം ചികിത്സ ലഭ്യമാക്കുമെന്നും രക്ഷാപ്രവർത്തനത്തിന് ജില്ലാ ഭരണകൂടവും സംസ്ഥാന ദുരന്തനിവാരണസേനയും പ്രവർത്തിച്ചുവരികയാണെന്നും സംസ്ഥാന മുഖ്യമന്ത്രി പുഷ്കർസിങ് ധാമി പറഞ്ഞു.
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 36 മരണം (Uttarakhand Bus Accident). അൽമോറ ജില്ലയിലെ മർച്ചുലയിൽ തിങ്കളാഴ്ചയാണ് രാവിലെയാണ് സംഭവം നടക്കുന്നത്. ഗഢ്‌വാളിൽനിന്ന് കുമാവോണിലേയ്ക്ക് 45 യാത്രക്കാരുമായി സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. എന്നാൽ ബസിൽ ഇതിൽ കൂടുതൽ യാത്രക്കാരുണ്ടായിരുന്നുവെന്നാണ് അറിയാൻ കഴിയുന്നത്. ബസ് 200 അടി താഴ്ചയിലേയ്ക്കാണ് മറിഞ്ഞതെന്നാണ് വിവരം.
രാവിലെ 8.25 ഓടെയായിരുന്നു അപകടം. സംഭവസ്ഥലത്തുതന്നെ നിരവധി പേർ മരിച്ചതായാണ് റിപ്പോർട്ട്. പരിക്കേറ്റ ഒമ്പത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പോലീസും ദുരന്തനിവാരണസേനയും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവർക്ക് എത്രയും വേഗം ചികിത്സ ലഭ്യമാക്കുമെന്നും രക്ഷാപ്രവർത്തനത്തിന് ജില്ലാ ഭരണകൂടവും സംസ്ഥാന ദുരന്തനിവാരണസേനയും പ്രവർത്തിച്ചുവരികയാണെന്നും സംസ്ഥാന മുഖ്യമന്ത്രി പുഷ്കർസിങ് ധാമി പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റവരെ ആവശ്യമെങ്കിൽ എയർലിഫ്റ്റ് ചെയ്യാനുള്ള നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപയും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയുംവീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ബസ് അപകടം സംബന്ധിച്ച് അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
ഉത്തരാഖണ്ഡിലെ അൽമോറയിലുണ്ടായ അപകടത്തിൽ മരിച്ചർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. കൂടാതെ മരിച്ച ഓരോരുത്തരുടെയും കുടുംബങ്ങൾക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപയും നൽകും. ബസ് അപകടത്തിൽ മരിച്ചവരിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അനുശോചനം രേഖപ്പെടുത്തി.