UP Woman Found Alive: യുവതിയെ കാണാതായിട്ട് മൂന്ന് വർഷം; ഭര്‍ത്താവിനെതിരെ കേസ്; ഒടുവിൽ സംഭവിച്ചത് വൻ ട്വിസ്റ്റ്

UP Woman Found Living with Boyfriend: 2021 മെയ് അഞ്ചിന് ഭർത്താവിന്റെ കൂടെ താമസിക്കുന്നതിനിടെയിലാണ് കവിതയെ കാണാതാകുന്നത്. ദാദുവ ബസാർ സ്വദേശിയായ വിനയ് കുമാറും കവിതയും തമ്മിലുള്ള വിവാഹം 2017 നവംബർ 17നാണ് കഴിഞ്ഞത്.

UP Woman Found Alive: യുവതിയെ കാണാതായിട്ട് മൂന്ന് വർഷം; ഭര്‍ത്താവിനെതിരെ കേസ്; ഒടുവിൽ സംഭവിച്ചത് വൻ ട്വിസ്റ്റ്

കവിത (23)

Published: 

08 Oct 2024 22:02 PM

ലഖ്നൗ: മൂന്ന് വർഷത്തോളമായി കാണാതായ യുവതിയെ കാമുകന്റെ വീട്ടിൽ നിന്ന് കണ്ടെത്തി. ഗോണ്ട സ്വദേശിനിയായ കവിത (23)യെ മൂന്ന് വർഷത്തിനു ശേഷം യുപി പോലീസ് കണ്ടെത്തിയത്. 2021 മെയ് അഞ്ചിന് ഭർത്താവിന്റെ കൂടെ താമസിക്കുന്നതിനിടെയിൽ കവിതയെ കാണാതാകുന്നത്. ദാദുവ ബസാർ സ്വദേശിയായ വിനയ് കുമാറും കവിതയും തമ്മിലുള്ള വിവാഹം 2017 നവംബർ 17നാണ് കഴിഞ്ഞത്.

ഇതിനു പിന്നാലെ കവിതയുടെ കുടുംബവും വിനയ് കുമാറിന്റെ കുടുംബവും തമ്മിൽ പ്രശ്നങ്ങളായി. ഇരുവരും കൊലപാതകത്തിനും തട്ടിക്കൊണ്ടുപോകലിനും പരസ്പരം പരാതി നൽകി. കവിതയുടെ കുടുംബം വിനയ് കുമാറിനും കുടുംബത്തിനുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നുവെന്ന് ഗോണ്ടയിലെ പൊലീസ് സൂപ്രണ്ട് (എസ്പി) വിനീത് ജയ്‌സ്വാൾ പറഞ്ഞു. കവിതയെ കണ്ടെത്താൻ വ്യാപാക തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല.

തുടർന്ന് കവിതയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് ഭർത്താവ് വിനയ് കുമാർ കവിതയുടെ സഹോദരൻ അഖിലേഷ് ഉൾപ്പെടെ ആറ് പേർക്കെതിരെ പരാതി നൽകി. രണ്ട് പരാതിയിലും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. പക്ഷേ കവിതയെ കുറിച്ചുള്ള ഒരു വിവരം ലഭിച്ചിരുന്നില്ല. കേസ് ഹൈക്കോടതയിൽ എത്തിയതോടെ പൊലീസ് നടപടികൾ കോടതി തേടി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കവിതയെ കാമുകൻ സത്യ നാരായൺ ഗുപ്തയുടെ ലഖ്‌നൗവിലെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയത്.

Also read-Child Dies of Food Poisoning: പിറന്നാൾ ദിനത്തിൽ കേക്ക് കഴിച്ച് അഞ്ചുവയസുകാരൻ മരിച്ചു; ഭക്ഷ്യ വിഷബാധയെന്ന് സംശയം

സത്യ നാരായൺ ഗോണ്ടയിലെ ദുർജൻപൂർ മാർക്കറ്റിൽ കട നടത്തിവരുകയായിരുന്നു. ഇവിടെ സ്ഥിരം സന്ദർശകയായിരുന്നു കവിത.അങ്ങനെയാണ് ഇവർ പരിചയത്തിലായതും പ്രണയത്തിലായതും. പിന്നീട് ഇവർ ഒളിച്ചോടിയതെന്നും എസ്പി പറഞ്ഞു. ലഖ്‌നൗവിലേക്ക് പോകുന്നതിന് മുമ്പ് താൻ കാമുകനൊപ്പം ഒരു വർഷത്തോളം അയോധ്യയിൽ താമസിച്ചിരുന്നതായി ചോദ്യം ചെയ്യലിൽ കവിത പറഞ്ഞു. കവിതയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി കോടതിയിൽ ഹാജരാക്കുമെന്നും വിനീത് ജയ്‌സ്വാൾ പറഞ്ഞു.

Related Stories
Used Car Sales: ഉപയോഗിച്ച വാഹനങ്ങളുടെ വിൽപന; ജിഎസ്ടി 18 ശതമാനമാക്കി ഉയർത്തി, എല്ലാ വാഹനങ്ങൾക്കും ബാധകം
Mohali Building Collapsed: മൊഹാലിയിൽ ആറുനില കെട്ടിടം തകർന്നുവീണു: 11-ഓളം പേർ ഉള്ളിൽ അകപ്പെട്ടു, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
Viral News: ക്ഷേത്ര ഭണ്ഡാരത്തിൽ ഐഫോൺ, അബദ്ധത്തിൽ വീണതാണെന്ന് ഭക്തൻ: തിരിച്ചു നൽകാൻ തയ്യാറാകാതെ ക്ഷേത്ര ഭാരവാഹികൾ
Bengaluru Accident : കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞു, കുട്ടികളടക്കം ആറു പേര്‍ക്ക് ദാരുണാന്ത്യം; സംഭവം ബെംഗളൂരുവില്‍
Andhra Pradesh Earthquake: ആന്ധ്രാപ്രദേശില്‍ ഭൂചലനം; വീടുകളില്‍ നിന്നിറങ്ങിയോടി ജനങ്ങള്‍
Partner Swapping Case: ‘സുഹൃത്തിനൊപ്പം കിടക്ക പങ്കിടണം, തയാറായാല്‍ അവന്റെ കാമുകിയെ തനിക്ക് ലഭിക്കും’; പ്രതികള്‍ പിടിയില്‍
വിട്ടുമാറാത്ത ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം
ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരമ്പര ജയം; പാകിസ്താന് റെക്കോർഡ്
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി